Abhilash Melethil's Blog: Abhilash Melethil, page 25

July 5, 2020

ബഷീർ

ഈ വർഷം ഏറ്റവും കൂടുതൽ വായിയ്ക്കുകയുണ്ടായത് ബഷീറിനെയാണ്. ഇപ്പോൾ വായിച്ചു കൊണ്ടിരിയ്ക്കുന്നതിൽ ഒരു പുസ്തകവും അയാളുടെയാണ്(യാ ഇലാഹീ). ഇവയിൽ ഒന്നോ രണ്ടോ ഒഴികെ (ധർമ്മരാജ്യം) എല്ലാം മുൻപേ വായിച്ചിട്ടുള്ളവയാണ്. പലതും മറന്നു പോയതാണ്. ഇപ്രാവശ്യത്തെ വായനകളിൽ അയാളുടെ ശൈലി, ടെക്നിക്, എഴുത്തിൽ വരുന്ന വിശദാമ്ശങ്ങൾ തുടങ്ങിയവ പ്രത്യേകം ശ്രദ്ധിച്ചു. വളരെ പേഴ്സണൽ ആയ ഒരു രീതി എഴുത്തിൽ കൊണ്ടുവരാൻ ആദ്യം കാലം തൊട്ടേ ബഷീറിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് സത്യം. അതിനെ നീട്ടിയും കുറുക്കിയും അവസാനംവരെ യാതൊരുവിധ ക്ലേശവും കൂടാതെ...

2 likes ·   •  0 comments  •  flag
Share on Twitter
Published on July 05, 2020 23:44

July 4, 2020

കഥയില്ലായ്മകൾ

മാതൃഭൂമിയുടെ ചിത്രകാരന്മാരുടെ പതിപ്പ് ഇപ്പോഴാണ് ശ്രദ്ധിയ്ക്കുന്നത്. നല്ലൊരു ആശയമാണ്. ഷെരീഫിന്റെ മരങ്ങളെപ്പറ്റി ഞാൻ മുന്നേ എഴുതിയിട്ടുണ്ട്. ഷെരീഫ് ആണ് മാതൃഭൂമി കഴിഞ്ഞ പത്തിരുപതുകൊല്ലത്തിൽ നടത്തിയ ഏറ്റവും മികച്ച hiring. എ എസ് കഴിഞ്ഞാൽ എനിയ്ക്കു വാരികകളിൽ വരയ്ക്കുന്നതിൽ ഏറ്റവും ഇഷ്ടമുള്ള ആർട്ടിസ്റ്റാണ് ഷരീഫ്. അയാളെപ്പോലെ ഇപ്പോഴാരും ഇല്ല എന്ന് ഞാൻ കരുതുന്നു. നമ്പൂതിരിയുടെ മിനിമലിസം ഇഷ്ടമാണ് എന്നാൽ ഷരീഫിനോട് തികച്ചും മറ്റൊരു തരം അടുപ്പമാണ്, ഇങ്കും ബ്രഷും എനിയ്ക്കും പ്രിയപ്പെട്ടതാണ് എന്നതാവാം കാരണം. ക...

 •  0 comments  •  flag
Share on Twitter
Published on July 04, 2020 20:38

July 2, 2020

പോപ്പുലർ സാഹിത്യകാരന്മാരും ബുജികളും തമ്മിലെന്ത്?

മലയാളത്തിലെ ഒരു ക്രൈം സാഹിത്യകാരൻ കുറേക്കാലമായി തന്റെ പുസ്തകങ്ങൾക്ക് നേരെ “ബുദ്ധിജീവികൾ” ആക്രമണം നടത്തുന്നു എന്ന് ആരോപിച്ചു കൊണ്ടേയിരിയ്ക്കുന്നു. അതും പോരാഞ്ഞു ഇവരുടെയൊരു ഓൺലൈൻ കോക്കസ് മൊത്തം ഈ “വിമർശകർ”ക്കെതിരെ നാടുമുഴുവൻ നടന്ന് പരാതിയും പരിഭവുമാണ്. അതിലൊന്നിന് മറുപടി ആയാണ് ഞാൻ “ക്രൈം സാഹിത്യത്തിലെ ബൗദ്ധികത” എന്ന പോസ്റ്റിട്ടത്. അന്ന് കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരനെ ഞാൻ “നെഗേറ്റ്” ചെയ്തതായിരുന്നു വിഷയം. ആറാം ക്‌ളാസ്സുകാരൻ വായിയ്ക്കേണ്ട നോവലുകളെ മുപ്പതാം/നാൽപ്പതാം വയസ്സിലും ചുമക്കുന്നവരെക്കുറ...

1 like ·   •  0 comments  •  flag
Share on Twitter
Published on July 02, 2020 23:20

June 27, 2020

എഴുത്ത് എന്ന പണി

അടുത്തയിടെ ഒരു ഓൺലൈൻ കവി (യെസ് അത് വേറെ ഒരു തരം സംഗതിയാണ്, കാരണം അതിന്റെ ഡൈനാമിൿസ് വത്യാസമുണ്ട്) തന്റെ ചില വാക്കുകൾ, അഥവാ അവരാണ് ഫസ്റ്റ് ടൈം യൂസർ എന്നയർത്ഥത്തിൽ, മറ്റൊരു കവി അവരുടെ കവിതയിൽ ഉപയോഗിച്ചു എന്ന് പറഞ്ഞു വിലപിയ്ക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാനിടയായി. സ്വാഭാവികമായും അതിലൊരു തമാശയുണ്ടല്ലോ, വാക്കുകളുടെ ഉടമസ്ഥത എന്ന ഒന്നില്ല, ശൈലിയ്ക്കു അതുണ്ട് താനും. ചങ്ങമ്പുഴയുടെ ശൈലിയിലാണ് ഓഎൻവിയും വയലാറും ഒക്കെ എഴുതിയിരുന്നത്. ഇടതു പ്രസ്ഥാനങ്ങളുടെ പിൻതുണയില്ലായിരുന്നെങ്കിൽ ഈ മാറ്റൊലി മിട്ടായിക്കവികൾ...

 •  0 comments  •  flag
Share on Twitter
Published on June 27, 2020 01:53

June 17, 2020

Midyear Book Freakout Tag 2019

Prompts:


The Questions:


1. Best book you’ve read so far in 2019.


Tove Ditlevsen-ന്റെ ട്രിലജിയിലെ “Dependency” പറയണം എന്ന് വച്ചതാണ് അപ്പോഴേയ്ക്കും താഴെ അതിനു യോജിയ്ക്കുന്ന ചോദ്യം വന്നു. പുനർവായന ആണെങ്കിലും ബഷീറിന്റെ “അനുരാഗത്തിന്റെ ദിനങ്ങൾ”. എന്റെ നോവലുകളിൽ ഡീറ്റൈലിംഗ് പ്രധാനമാണ് എന്ന് ഞാൻ കരുതുന്നതുകൊണ്ടു, അതുകൂടി മനസ്സിൽ വച്ചായിരുന്നു ഈ രണ്ടാം വായന. ബഷീറിന്റെ പെണ്ണുങ്ങൾ മുടി കെട്ടുന്നതിന്റെ വിശദാമ്ശങ്ങൾ എടുത്തു പറഞ്ഞ സുഹൃത്തിനെക്കൂടി ഇവിടെ ഓർക്കുന്നു. ഏതു കാലത്താണ് ഇതെഴുതപ്പെട്ടത് എന്നോർക്കുമ്പ...

 •  0 comments  •  flag
Share on Twitter
Published on June 17, 2020 21:30

June 12, 2020

കലയുടെ ബലവും പോപ്പുലർ സാഹിത്യവും അഥവാ സാഹിത്യത്തിലെ പോപ്പുമാരും അൾത്താര ബാലകരും

ഇന്നലെ നോവലിസ്റ്റും കവിയും ഒക്കെയായി കൊണ്ടാടപ്പെടുന്ന ഒരു കോളേജ് അധ്യാപകൻ വികാരവായ്പോടെ, “കലയുടെ ബലമില്ലാതെ ചുമ്മാ എഴുതിവിടുന്ന ചില എഴുത്താളരാണ് മലയാളത്തിന്റെ ശാപം” എന്ന് ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടു. ടിയാന്റെ ഒന്നാമത്തെ ആർഗ്യുമെന്റ് “കല യുക്തിയ്ക്ക് അപ്പുറത്താണ്” എന്നാണ്, പിന്നെ, വികെഎൻ, മാധവിക്കുട്ടി, ബഷീർ വിജയന്മാർക്കു മാത്രമേ “കലയുടെ ബലം” കരഗതമായിട്ടുള്ളൂ എന്നും. ഞാൻ പലവുരു ഇവിടെ എഴുതിയ കാര്യമാണ് – ഭാവന, അതിൽ നിന്നുണ്ടാകുന്ന കല (art) എന്ന സംഗതി – രണ്ടും ബുദ്ധിയുടെ product ആണ്. നിങ്ങൾ വായി...

1 like ·   •  4 comments  •  flag
Share on Twitter
Published on June 12, 2020 11:20

June 7, 2020

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ – 8

വായനാ ലിങ്കുകൾ.


1. “Shoes” – Choi Jung-wha എഴുതിയ Parasite എന്ന സിനിമയെ ചെറുതായി ഓർമ്മിപ്പിയ്ക്കുന്ന കഥ. അൽപ്പം clever ആയുള്ള കഥയാണ്. വായിയ്ക്കുക. Choi Jung-wha പ്രധാനപ്പെട്ട കൊറിയൻ എഴുത്തുകാരിയാണ്.


2. Confessions of a Shinagawa Monkey” – മുറകാമിയുടെ പുതിയ കഥ ന്യൂയോർക്കറിൽ. കഴിഞ്ഞ മാസവും അയാളുടെ ഒന്നുണ്ടായിരുന്നു. പ്രായമേറുമ്പോഴും അയാളുടെ പ്രഭാവത്തിനു കുറവില്ല. അല്പം വിചിത്രമായ കഥാതന്തുവിനെ എഴുതി ഫലിപ്പിയ്ക്കാൻ കഴിഞ്ഞു എന്നിടത്താണ് അയാളെ നമ്മൾ appreciate ചെയ്യേണ്ടത്. ഫാബുലിസവും മാജിക്കൽ റിയലിസം...

2 likes ·   •  0 comments  •  flag
Share on Twitter
Published on June 07, 2020 21:23

June 2, 2020

“Cull Ya Bookshelves” Tag

PROMPTS

1. What is the most recent book you’ve added to the bookshelves. Why did you purchase it?


കിൻഡിലിൽ തകഴിയുടെ “ഏണിപ്പടികൾ”, മലയാളം ക്‌ളാസിക് നോവൽ. ഇംഗ്ളീഷ്, കിൻഡിലിൽ തന്നെ, “Reef” by Romesh Gunesekera, അയാളുടെ മാസ്റ്റർപീസ്. അടുത്തകാലത്ത് നൈജീരിയൻ എഴുത്തുകാരി അഡിച്ചെ ഇതിനെ ഏറെ പ്രശംസിച്ചിരുന്നു, ഷി കോൾഡ് ഇറ്റ് എ മോഡേൺ ക്‌ളാസിക്.


2. What book did you buy with absolutely no desire to read it?


അങ്ങനെയൊരു പുസ്തകമില്ലെന്നു തോന്നുന്നു. “സമുദ്രശില”പോലും വായിയ്ക്കാൻ കരുതിയാണ് വാങ്ങിയത്. കിൻഡിലിൽ വാ...

 •  0 comments  •  flag
Share on Twitter
Published on June 02, 2020 21:49

May 29, 2020

The Alphabet Soup Book Tag: W is for Writer

Prompts:


No, your answers to the following prompts do not have to feature book titles or authors that start with the letter W unless specifically stated below.


1. W is for Writer: a writer you’ve met, know, or have seen in real life (doesn’t have to be really famous, but should at least have been published)


അജയ് മങ്ങാട്ട്, ദേവദാസ് വി എം, എം നന്ദകുമാർ, പ്രദീപ് ഭാസ്കർ, പികെ രാജശേഖരൻ, ഇ സന്തോഷ് കുമാർ, പി എഫ് മാത്യൂസ്

 •  0 comments  •  flag
Share on Twitter
Published on May 29, 2020 18:37

May 26, 2020

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -7

വായനാ ലിങ്കുകൾ :-


1. “The Illusion of a Day”Takbum Gyel എഴുതിയ ടിബറ്റൻ കഥ. Clever One.


2. “The Virgin” Kerima Polotan Tuvera എഴുതിയ ഒരു Philippine കഥ. അമ്പതുകളിൽ എഴുതപ്പെട്ടത്. അത്ര മികച്ചതായി തോന്നിയില്ലെങ്കിലും അവിടത്തെ സാഹിത്യത്തിൽ വളരെ പ്രധാനപ്പെട്ട എഴുത്തുകാരിയാണ് Kerima.


3. ബുക്കർ ലിസ്റ്റിലുള്ള Hurricane Season -ന്റെ എഴുത്തുകാരി Fernanda Melchor -മായുള്ള ഓൺലൈൻ അഭിമുഖത്തിന്റെ ലിങ്ക്. ഇപ്പോഴത്തെ നിലയിൽ ഈ നോവൽ ബുക്കർ ജയിയ്ക്കുമെന്നാണ് എന്റെ വിചാരം.


4. Why Did the Birds Want to Come in? b...

1 like ·   •  0 comments  •  flag
Share on Twitter
Published on May 26, 2020 21:26

Abhilash Melethil

Abhilash Melethil
The experience.
Follow Abhilash Melethil's blog with rss.