പുസ്തകം എഴുതാൻ കഴിയാത്തവരാണ് റിവ്യൂ എഴുതുന്നത് എന്നാണ് മാതൃഭൂമിയും ഡിസിയും ഇന്ദുഗോപനും അൽപ്പസ്വൽപ്പം ലോകപരിചയവും വായനാ അഭിരുചിയും ഉണ്ടെന്ന് നമ്മളെല്ലാം കരുതുന്ന ചില പ്രമുഖരും എല്ലാം അന്തം വിട്ടു പ്രൊമോട്ട് ചെയ്യുന്ന ഒരു പോപ്പുലർ സാഹിത്യ എഴുത്തുകാരൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഒരു സ്ത്രീ അയാളുടെ പുതിയ നോവൽ വായിച്ച് അതിനെപ്പറ്റി സത്യസന്ധമായ അഭിപ്രായം പറഞ്ഞതിനുള്ള മറുപടി ആയിരുന്നത്രേ ഇത്. കേവല ജല്പനം എന്ന നിലയിൽ തള്ളാനെ ഉള്ളുവെങ്കിലും ഇതിനെയൊന്നു മനസ്സിലാക്കിയെടുക്കേണ്ട ബാധ്യത വായനക്കാരൻ എന...
Published on July 26, 2020 01:32