കഴിഞ്ഞ ദിവസം മൂന്നു ചെറുകഥകൾ വായിയ്ക്കുകയുണ്ടായി.
മാതൃഭൂമിയിലെ ബോണി തോമസിന്റെ “ദേവാസ്‌ത”യിൽ ഒരിയ്ക്കൽ കൂടി നമ്മൾ നമ്മൾ കത്തോലിക്കരുടെ ജീവിതത്തിലേയ്ക്ക് പോവുകയാണ്. ദേവാസ്ത വിളിയ്ക്കുന്ന, ചവിട്ടു നാടകമെഴുതുന്ന ഒരാളുടെ മകളെ ഒരുത്തൻ പ്രേമിയ്ക്കുന്നു. അയാൾ കപ്പലിൽ ജോലി ചെയ്യുന്നു, പോകുന്ന ഓരോ രാജ്യത്തുനിന്നും കൊന്തകൾ കാമുകിയ്ക്കു വേണ്ടി വാങ്ങുന്നു. അതിൽ അവൾ തന്നെ ആവശ്യപ്പെടുന്ന കൊന്തകളുമുണ്ട് – പോപ്പ് മുത്തിയത് പോലുള്ളവ. എന്തായാലും ഓരോ തവണയും കാമുകി ബന്ധത്തിന്റെ കാര്യം തന്റെ അച്ഛനോട് പറയുന്നതി...
Published on July 16, 2020 03:07