“ഏകാന്തത പോലെ തിരക്കേറിയ പ്രവർത്തിയില്ല” എന്ന ലേഖനസമാഹാരമാണ് എൻ ശശിധരന്റെതായി ഞാൻ ആദ്യം വായിയ്ക്കുന്നത്. വളരെ ഡ്രൈ ആയ, നമ്മുടെ ആളുകൾ സാധാരണ വായിയ്ക്കാനിടയില്ലാത്ത അമോസ് ഓസിന്റെ നോവൽ, “റ്റു നോ എ വുമൺ” എന്ന നോവലിനെ ഒരു മലയാളി നിരൂപണം ചെയ്തിരിയ്ക്കുന്നു എന്ന കൗതുകത്തിലാണ് ഞാനാ കളക്ഷൻ വായിച്ചത്, ഓസിന്റെ ആദ്യം ഇന്ത്യൻ സ്റ്റോറുകളിൽ വന്ന നോവലുകളിലൊന്നും ആയിരുന്നു അത്. അയാളുടെ മാസ്റ്റർപീസ് “റ്റെയിൽ ഓഫ് ലവ് ആൻഡ് ഡാർക്ക്നെസ്സ്” ആമസോൺ ലണ്ടനിൽ നിന്ന് വരുത്തിയ്ക്കുകയായിരുന്നു, അന്ന് ഇന്ത്യയിൽ ആമസോൺ തുടങ്ങിയി...
Published on August 16, 2020 10:40