Abhilash Melethil's Blog: Abhilash Melethil, page 8

October 4, 2023

Thoughts on Nobel

ഇറ്റാലിയൻ എഴുത്തുകാരനായ അന്റോണിയോ മൊറേസ്‌കോ പോമോ എഴുത്തുകാരനാണ്. പുസ്തകങ്ങൾ ചെറുതാണ്. അയാളുടെ “ഡിസ്റ്റന്റ് ലൈറ്റ്” സുഹൃത്ത് നൊബേൽ സാധ്യതയുണ്ടെന്ന് പറഞ്ഞുകേട്ട് ഞാൻ വായിയ്ക്കുകയാണ് (ഇത്തരം എഴുത്തുകൾ ഇപ്പോഴെനിയ്ക്കു പ്രിയമല്ല). ബുക്കികളുടെ പെറ്റായ കാൻ സൂ ആന്റി ചൈന ആയതാണ് അവരുടെ സാധ്യത വർദ്ധിപ്പിയ്ക്കുന്നത്. അവരുടെ ഒന്നുരണ്ടു പുസ്തകങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വായിയ്ക്കാൻ സാധ്യത ഉടനെയില്ല. മുറകാമി എനിയ്ക്കു ബൈഹാർട്ടാണ്. ജെറാൾഡ് മർനെയിന്റെ മൂന്നുനോവലുകളും അഞ്ചാറ് കഥകളും അത്രയും കവിതകളും വായിച്ചിട്ട...

 •  0 comments  •  flag
Share on Twitter
Published on October 04, 2023 09:58

September 26, 2023

The Wolves of Eternity

 

Wolves

കാൾ ഊവ കനൗസ്ഗാർഡ് (കിനോസ്‌ഗാഡ്, Karl Ove Knausgaard) എല്ലാവരുടെയും കപ്പ് ഓഫ് ടീ അല്ല. maverick എന്ന പേരാണ് അയാൾക്ക്‌ കൂടുതൽ ചേരുക. ഇപ്പോൾ ഉള്ളവരിൽ ഏറ്റവും ഉജ്ജ്വല എഴുത്തുകാരിലൊരാളായ യാൻ ഫൊസെയുടെ എഴുത്തുകളരിയിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു കോഴ്‌സിൽ കവിത എഴുതാൻ കഴിയാതെ കുഴങ്ങിയ കനൗസ്ഗാർഡ്. നോൺ ഫിക്ഷൻ എഴുതാനാണ് ഫോസേ അയാളോട് പറഞ്ഞത്. കനൗസ്ഗാർഡ് ആകട്ടെ ഫിക്ഷനിലേയ്ക്ക് തിരിഞ്ഞു. മാസ്റ്റർ ഓഫ് ദി മണ്ടെയ്ൻ എന്ന പേര് നേടി. പ്രൂസ്തുമായി താരതമ്യം വന്നു. പ്രൂസ്തും ടോൾസ്റ്റോയിയും (വാർ ആൻഡ് ...

 •  0 comments  •  flag
Share on Twitter
Published on September 26, 2023 08:49

September 10, 2023

Small Fry

Walter Isaacson എഴുതിയ “Steve Jobs” ജോബ്സ് മരിയ്ക്കുന്നതിന് തൊട്ടുമുന്നെ വന്ന അയാളുടെ ജീവചരിത്രമാണ്. മണ്ടേലയുടെ, എയ്ൻസ്റ്റീന്റെ, ഡാവിഞ്ചിയുടെ ഒക്കെ ജീവിതകഥ എഴുതിയ ഐസാക്സണ് പക്ഷെ ആപ്പിൾ കമ്മ്യൂണിറ്റിയിൽ നിന്നും ജോബ്‌സിന്റെ ഫാൻബോയ്സിൽ നിന്നും സെലിബ്രിറ്റി ആപ്പിൾ ബ്ലോഗേഴ്സിൽ നിന്നുമൊക്കെ കടുത്ത വിമർശനം നേരിടേണ്ടി വന്നു. പക്ഷെ ജീവചരിത്രകാരന് അവരുടെ വൈകാരികത ഉണ്ടാകണം എന്നില്ലല്ലോ. ഈ ഗ്രൂപ്പിന് കുറേക്കൂടി ബോധിച്ച പുസ്തകമായിരുന്നു Brent Schlender എഴുതിയ “Becoming Steve Jobs”. അത് ജോബ്‌സിന്റെ ഓന്റർപ്രെന...

 •  0 comments  •  flag
Share on Twitter
Published on September 10, 2023 19:17

September 8, 2023

“ഇവിടെ ഒരു വവ്വാൽ ഇല്ല”

“ഇവിടെ ഒരു വവ്വാൽ ഇല്ല” എന്ന മേതിലിന്റെ പുസ്തകം ഓഡിയോരൂപത്തിൽ വായിച്ചു(സ്റ്റോറിടെൽ). നെറ്റിൽ നോക്കിയപ്പോൾ ആ ലേഖനങ്ങൾ മുഴുവനായി തസറാക്ക് (https://thasrak.com/author/methil/ – ഇവിടെ നോക്കുക) എന്ന പോർട്ടലിൽ ലഭ്യമാണെന്ന് കണ്ടു. വളരെ എന്റർടൈനിംഗ് ആയ ഇൻഫോർമേഷൻ കുത്തിനിറച്ച എന്നാൽ ഒട്ടും മടുപ്പുതോന്നാത്ത രസികൻ വിവരണങ്ങൾ – എഴുത്തുകാരന്റെ കിറുക്ക് വായനയുടെ പരപ്പിൽ കല്ലുപോലെ തെന്നിത്തെന്നി നീങ്ങുന്നു. അയാളുടെ കഥകൾ(“മേതിൽ കഥകൾ”) കഴിഞ്ഞദിവസം വായിയ്ക്കാനെടുത്തപ്പോൾ അവ വൃഥാസ്ഥൂലതകൊണ്ടും കാടുകയറൽ കൊണ്ടും മ...

2 likes ·   •  0 comments  •  flag
Share on Twitter
Published on September 08, 2023 19:23

September 6, 2023

രണ്ടു പുസ്തകങ്ങൾ

 

Screenshot 2023 09 06 at 1 14 46 PM Screenshot 2023 09 06 at 1 14 28 PM

 

ഒന്ന് – ക്ലെയർ കീഗന്റെ “So Late in the Day” എന്ന ന്യൂയോര്ക്കറിൽ വന്ന കഥ ഒരു നോവെല്ല രൂപത്തിൽ. ആ കഥയെപ്പറ്റി 2022 ആദ്യം ഞാൻ ബ്ലോഗിലും ഫെയ്‌സ്ബുക്കിലും എഴുതിയിരുന്നു. കീഗൻ എനിയ്ക്കു പ്രിയപ്പെട്ട എഴുത്തുകാരിയാണ്. സാലി റൂണിയുടെ നാലിലൊന്നു പ്രശസ്തി അടുത്ത കാലം വരെ അവർക്കുണ്ടായിരുന്നില്ല എന്നതാണ് അത്‍ഭുതം. ബ്ലോഗിലേയ്ക്കുള്ള ലിങ്ക് താഴെ. 

 

https://melethilwrites.com/2022/02/23/so-late-in-the-day/

 

(ഇതേ പേരിൽ മൂന്നു കഥയുള്ള ഒരു എഡിഷൻ ഉണ്ടെന്നു പറയുന്നു (കിൻഡിലിൽ ഇല്ല), അതിൽ അന്റാർട്ടിക്ക എന്ന കഥ ...

 •  0 comments  •  flag
Share on Twitter
Published on September 06, 2023 00:46

August 31, 2023

നതാലിയ ജിൻസ്ബർഗിന്റെ “ഫാമിലി ലെക്സിക്കൻ”

IMG 5798

നതാലിയ ജിൻസ്ബർഗിന്റെ (Natalia Ginzburg) “ഫാമിലി ലെക്സിക്കൻ” എന്ന memoir അടുത്ത കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ടു വായിച്ച പുസ്തകമാണ്. പബ്ലിഷറിൽ നിന്ന് അവരുടെ എല്ലാ പുസ്തകങ്ങളും ഒറ്റയടിയ്ക്കു വാങ്ങിയ്ക്കുകയും ചെയ്തു. ഫാസിസ്റ്റുകാലത്തെ ഇറ്റലിയാണ് ഈ ഓർമ്മക്കുറിപ്പുകളുടെ പശ്ചാത്തലം (അത് പിന്നണിയിൽ വളർന്ന്, യുദ്ധത്തിലേയ്ക്കും പിന്നെ തളർച്ചയിലേയ്ക്കും പോകുന്നതിന്റെ വിവരണങ്ങൾ നമ്മൾ കാണും). എന്നാൽ തന്റെ കുടുംബത്തിലും പരിസരത്തും സംഭാഷണത്തിൽ ഉപയോഗിയ്ക്കപ്പെട്ടിരുന്ന വാക്കുകൾ, പ്രയോഗങ്ങൾ എന്നിവയാണ് ഈ പുസ്തകത്തി...

 •  0 comments  •  flag
Share on Twitter
Published on August 31, 2023 20:23

August 2, 2023

The Booker prize 2023 longlist

Longlist Group Assets 16 9 6 89

ബുക്കർ ലോങ്ങ് ലിസ്റ്റ് ഇന്ററസ്റ്റിംഗ് ആയി തോന്നി. 

 

Chetna Maroo – ‘Western Lane’


Martin MacInnes – ‘In Ascension’


Tan Twan Eng – ‘The House of Doors’

Ayọ̀bámi Adébáyọ̀ – ‘A Spell of Good Things’


Sebastian Barry – “Old God’s Time’


Sarah Bernstein –  ‘Study For Obedience’


Jonathan Escoffery – ‘If I Survive You’


Elaine Feeney – ‘How to Build a Boat’


Paul Harding – ‘This Other Eden’


Siȃn Hughes – ‘Pearl’


Viktoria Lloyd-Barlow – ‘All the Little Bird-Hearts’


Paul Lynch – ‘Prophet Song’


P...

 •  0 comments  •  flag
Share on Twitter
Published on August 02, 2023 18:38

July 15, 2023

The Mid-Year Book Freakout Tag 2023

ഈ വർഷം വായന തുടങ്ങിയത് സയൻസ് ഫിക്ഷനിൽ ആണ്. കഴിഞ്ഞ വർഷം അവസാനിച്ച വായനയുടെ ആയത്തിൽ, അതിനെപ്പറ്റി മുന്നെ എഴുതിയിരുന്നു. പല തിരക്കുകൾ, പല വിധ ഡിസ്ട്രാക്ഷൻസ് കാരണവും വായന അത്ര സ്ട്രക്ചേർഡ് ആയിരുന്നില്ല, എന്നാലും ധാരാളം വായിച്ചു (35 പുസ്തകങ്ങൾ). കഥാസമാഹാരങ്ങൾക്കു പുറമെ മലയാളത്തിൽ കാര്യമായും, അല്ലാതെയും മുപ്പതോളം കഥകൾ വായിച്ചു. 

The Mid-Year Book Freakout Tag 2023

Prompts:

The Questions

1. Best book you’ve read so far 

ഈ ആറുമാസത്തെ മികച്ച പുസ്തകം Translating Myself and Others (Jhumpa Lahiri – 5 stars...

 •  0 comments  •  flag
Share on Twitter
Published on July 15, 2023 08:25

July 1, 2023

The Evenings (De Avonden, 1947, The Evenings: A Winter’s Tale)

IMG 5401 compr

ഹോളണ്ടിലെ ആദ്യ ഓപ്പൺലി ഗേ എഴുത്തുകാരനാണ് Gerard Reve. അയാളുടെ The Evenings (De Avonden, 1947, The Evenings: A Winter’s Tale എന്ന് മുഴുവൻ ടൈറ്റിൽ) ഇപ്പോൾ ഒരു ഡച് ക്‌ളാസിക് ആയാണ് കരുതപ്പെടുന്നത്. 1947 പുതുവർഷത്തിന് മുന്നേയുള്ള പത്തുദിവസങ്ങളിൽ ആംസ്റ്റർഡാമിൽ താമസിയ്ക്കുന്ന ഫ്രിറ്റ്സ് എന്ന ചെറുപ്പക്കാരനെ പിന്തുടരുകയാണ് നോവൽ. എഴുത്തുകാരന്റെ അതേ പ്രായമാണ് ഫ്രിറ്റ്സിനും, 23. അയാൾ പ്രായമായ അച്ഛനമ്മമ്മാരോടൊപ്പം താമസിയ്ക്കുന്നു, എല്ലാ വൈകുന്നേരങ്ങളിലും പുറത്തുപോകുന്നു, സുഹൃത്തുക്കളെ കാണുന്നു, സിനിമയ്ക്ക് ...

 •  0 comments  •  flag
Share on Twitter
Published on July 01, 2023 19:49

1980

IMG 5253 compr

ചെറുപ്പത്തിൽ അയല്പക്കത്തു കേട്ട കഥകളിലൂടെയാണ് ജയനെ പരിചയം. അയാളുടെ സാഹസികതയും മറ്റും. അയാൾ മരിച്ചതുകൊണ്ടാണ് മമ്മൂട്ടിയും ലാലുമൊക്കെ സ്റ്റാറായത് എന്നൊക്കെയായിരുന്നു മുതിർന്നവർ പറഞ്ഞിരുന്നത്. ജയൻ ഹെലികോപ്ടറിൽ നിന്ന് വീണാണ് മരിച്ചത് എന്നും കേട്ടു. ബാലൻ കെ നായരാണ് അയാളെ തള്ളിയിട്ടത് എന്നാണ് എല്ലാവരും ആവർത്തിച്ചിരുന്ന കഥ(അപ്സരയിൽ സിനിമ കാണുന്നതിനിടയിൽ സിഗരറ്റു വലിയ്ക്കാൻ ബാലൻ കെ നായരെ കണ്ടു ഒരു സ്ത്രീ നിലവിളിച്ചോടിയത്രെ, ഒരിയ്ക്കൽ). ജയന്റെ സിനിമകൾ കാണുന്നത് വളരെക്കഴിഞ്ഞാണ്, അതായത് അത്തരം സിനിമകൾ കണ...

 •  0 comments  •  flag
Share on Twitter
Published on July 01, 2023 19:46

Abhilash Melethil

Abhilash Melethil
The experience.
Follow Abhilash Melethil's blog with rss.