Abhilash Melethil's Blog: Abhilash Melethil, page 7

December 15, 2023

സമീപകാല സിനിമകൾ -2

The Old Oak – കെൻ ലോച്ചിന്റെ സിനിമ വളരെ സൗകര്യപ്രദമായ ഒരു സെറ്റിങ് തെരെഞ്ഞെടുക്കുകയാണ്. മോഡേൺ ലിബറൽ നാട്യങ്ങൾക്കു മാറ്റിയ അന്തരീക്ഷം. ക്ളീഷേകളുടെ ഘോഷയാത്രയാണ് ഈ സിനിമ. വിചാരിച്ചപോലെ മലയാളി ലിബറൽ ആൾക്കൂട്ടത്തിനു നന്നായി ഇഷ്ടപ്പെട്ടു എന്ന് കാണുന്നു – സിറിയ, അഭയാർത്ഥി, വെള്ളക്കാരന്റെ ഗിൽറ്റ്, റേസിസം, അവന്റെ ദാരിദ്ര്യം. സിനിമയുടെ ഹൈലൈറ്റ് ഒറ്റ രംഗമാണ്. വലിയൊരു കത്തീഡ്രൽ കാണിച്ചു അതങ്ങനെ പടുത്തുയർത്താൻ ചെലവായ കൂലിപ്പണിക്കാരന്റെ അധ്വാനത്തെപ്പറ്റി പറയുന്ന രംഗം. അതേസമയത്ത് നൂറുവർഷം പിന്നോട്ടുപോയ സിറിയയു...

 •  0 comments  •  flag
Share on Twitter
Published on December 15, 2023 22:42

December 11, 2023

സമീപകാല സിനിമകൾ

Christian Petzold -ന്റെ Afire -ൽ ഒരു ആദ്യനോവൽ എഴുതുന്ന ഒരു ചെറുപ്പക്കാരൻ സുഹൃത്തിന്റെ ഒപ്പം അയാൾക്ക്‌ പരിചയമുള്ള ഒരാളുടെ, കാടിനരികിലെ വീട്ടിൽ എത്തുകയാണ് – എഴുത്താണ് ലക്ഷ്യം. എന്നാൽ അവിടെ വളരെ ചുറുചുറുക്കോടെ വെക്കേഷൻ ആസ്വദിയ്ക്കുന്ന ഒരു പെൺകുട്ടിയുമുണ്ട്. ഒരു വിധം എല്ലാ സംഗതികളും “എഴുത്തുകാരനെ” ബാധിയ്ക്കുന്നു. പെൺകുട്ടിയുടെ രഹസ്യകാമുകനും അവളും കൂടെ തൊട്ടടുത്ത മുറിയിൽ രതിയിലേർപ്പെടുന്നു. കാമുകനെ അവർ പരിചയപ്പെടുന്നു. പിന്നെ അയാളും അവിടെ നിത്യസന്ദർശകനാകുന്നു. എഴുത്തുകാരന്റെ എഡിറ്റർ വരുന്നു. അപ്പോഴാണ...

 •  0 comments  •  flag
Share on Twitter
Published on December 11, 2023 20:59

December 4, 2023

കുഞ്ഞാമൻ

കുഞ്ഞാമന് ഇപ്പോഴത്തെ പല ദളിത് ബുജികൾക്കും പറയാനില്ലാത്ത തിക്താനുഭവങ്ങളുടെ ഒരു ഭൂതകാലമുണ്ട്. അതാണ് അയാളെ വ്യത്യസ്തനാക്കുന്നത്. “എതിര്” എന്ന പുസ്തകത്തിലെ പല നിലപാടുകാടുകളോടും ആശയങ്ങളോടും എനിയ്ക്ക് വിയോജിപ്പുകൾ ഉണ്ടായിരിയ്ക്കേ തന്നെ, അയാളുടെ അനുഭവങ്ങൾ എന്റെ “എതിരുകളെ” നിസ്സാരവൽക്കരിയ്ക്കുന്നു എന്ന് നിസ്സംശയം പറയാം. അല്ലെങ്കിലും ഒരു ദളിതന്റെ അനുഭവത്തിനു മാർക്കിടാൻ അ-ദളിതന് കഴിയില്ല തന്നെ. കൂട്ടത്തിൽ അയാൾ സ്വയംഹത്യ ചെയ്തതാണെന്ന ശ്രുതി കൂടി വന്നതോടെ ഒരു തരം അപ്രോപ്രിയേഷനും സാധ്യമാകാത്ത വിധം ആ മനുഷ്യൻ ...

 •  0 comments  •  flag
Share on Twitter
Published on December 04, 2023 20:39

November 17, 2023

Roman Stories – Jhumpa Lahiri

ജുമ്പ ലാഹിരിയുടെ “Roman Stories” എന്ന കഥാസമാഹാരം പ്രാധാന്യമുള്ള പുസ്തകമാണ്. അതിന്റെ ഉള്ളടക്കം പലപ്പോഴും വെറും ശരാശരി നിലവാരം പുലർത്തുന്നതാണ്. അപ്പോൾ എന്താണതിന്റെ സിഗ്നിഫിക്കൻസ്? ഒരു ഇന്ത്യൻ എഴുത്തുകാരി, ഇറ്റാലിയൻ പഠിയ്ക്കുന്നു. റോമിലേയ്ക്ക് സ്വയം പറിച്ചുനടന്നു. അവരുടെ സമാഹാരത്തിൽ അവർ പൂർണ്ണമായ അർത്ഥത്തിൽ ഒരു റോമക്കാരിയാണ്. ഇത്ര പൂർണ്ണമായ രീതിയിൽ മറുനാട്ടുകാരിയയായ ഒരു എഴുത്തുകാരനോ കാരിയോ ഇന്ത്യക്കാരായില്ല – ഇതാണ് ഞാൻ പറഞ്ഞ പ്രധാന്യം. നോക്കൂ, സാഹിത്യം ബുദ്ധിപരമായ ഒരു ഏർപ്പാടാണ്. ഒരെഴുത്തുക...

 •  0 comments  •  flag
Share on Twitter
Published on November 17, 2023 21:45

October 12, 2023

While reading Knausgaard

2018-ൽ Knausgaard-ന്റെ മൈ സ്ട്രഗിൾ എന്ന നോവൽ സീരീസിലെ അവസാന പുസ്തകം “ദി എൻഡ്” വായിയ്ക്കുന്ന വേളയിൽ ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പ്.

Knausgaard -ന്റെ “The End : My Struggle Book 6 ” ഇപ്പോൾ വായിച്ചു കൊണ്ടിരിയ്ക്കുകയാണ്. കഴിഞ്ഞ അഞ്ചാറു കൊല്ലത്തിൽ ഞാൻ വായിച്ച ഏറ്റവും വലിയ പുസ്തകമാണിത് (കിൻഡിൽ എഡിഷൻ വെറും1661 പേജുകൾ). മൂന്ന് നാല് വർഷങ്ങൾക്കു മുന്നേ തന്നെ ഈ പുസ്തകത്തെപ്പറ്റി ചർച്ചകൾ കണ്ണിൽപ്പെട്ടിരുന്നു. ഹിറ്റ്ലറുടെ ആത്മകഥയെപ്പറ്റിയുള്ള ഒരു ഭാഗമാണ് അതിലെല്ലാവരും എടുത്തു പറഞ്ഞിരുന്നത്. അതിനെച്ചൊല്ലി അന്...

 •  0 comments  •  flag
Share on Twitter
Published on October 12, 2023 21:03

October 7, 2023

“A Shining”

Shining

 

 

“പോളി”നെപ്പറ്റി എഴുതിയ സ്ഥിതിയ്ക്കു “എ ഷൈനിങ്” എന്ന ഫൊസെയുടെ പുതിയ നോവലിനെപ്പറ്റിക്കൂടി എഴുതാം. ഫോസെയുടെ നോവെല്ലയിൽ ഒരാൾ കാടിനുള്ളിലേയ്ക്ക് വണ്ടി ഓടിച്ചുപോവുകയാണ്. എന്തിന്? വ്യക്തമല്ല. എന്നാൽ നമുക്കത് ഉടനെ വ്യക്തമാകും. അയാളുടെ കാർ ചെളിയിൽ പൂണ്ട് അനക്കാൻ കഴിയാത്ത നിലയിലാവുന്നു. അയാൾ രാത്രിയാവുകയാണല്ലോ, സഹായം തേടാം എന്ന് കരുതി കാടിനുള്ളിലേയ്ക്ക് നടക്കുന്നു. എങ്ങോട്ടാണ് പോകേണ്ടത് എന്നൊരു ധാരണക്കുറവ് അയാൾക്കുണ്ട്. മഞ്ഞുപെയ്യാൻ തുടങ്ങുന്നു. അയാൾക്ക് വഴിതെറ്റുന്നു. രാത്രിയായി. അയാൾ നടന്നുമടുത്ത് ...

 •  0 comments  •  flag
Share on Twitter
Published on October 07, 2023 22:11

“The Pole”

 

Screenshot 2023 09 06 at 1 14 28 PM

 

ഞാൻ മുന്നേ സൂചിപ്പിച്ചതാണ് കൂറ്റ്സിയുടെ പുതിയ നോവെല്ല “The Pole”-നെക്കുറിച്ച്. ഈ നോവെല്ല അടുത്തകാലത്തു സാഹിത്യത്തിൽ വന്നതിൽ ഏറ്റവും മികച്ച ഒന്നാണ്, ഈ വർഷത്തെ എന്റെ വായനയിൽ ടോപ് ലിസ്റ്റിൽ പെടുന്ന ഒന്ന് (ഈ പുസ്തകത്തിന് രണ്ടു വേർഷൻസ് ഉണ്ട്, ഒന്ന് നോവെല്ല മാത്രമായി, പിന്നെ നോവെല്ലയും മൂന്നു ചെറുകഥകളുമുള്ള മറ്റൊരു വേർഷൻ, കഥകൾ ഞാൻ വായിച്ചില്ല). നോവെല്ലയിൽ, ബിയാട്രീസ് എന്ന സോഷ്യലി ആക്റ്റീവ് ആയ സ്ത്രീ ഒരു പ്രശസ്ത പോളിഷ് പിയാനിസ്റ്റിനെ പിക്ക് ചെയ്യാൻ പോവുകയാണ്, തന്റെ സുഹൃത്തിന്റെ അഭാവത്തിൽ. അയാൾ ചോ...

 •  0 comments  •  flag
Share on Twitter
Published on October 07, 2023 21:33

October 6, 2023

Aliss at the Fire – an attempt at translating the master

പലരും ഫോസെയെ പരിഭാഷ ചെയ്യുന്ന കാര്യം പറയുന്നു. ഒന്ന് നോക്കണമല്ലോ എന്ന് ഞാനും കരുതി. രാവിലത്തെ ഒരു ഇരുപതു മിനുട്ട് ഇതിനുപോയി. ഒരു ഐഡിയ കിട്ടും, വായിയ്ക്കാത്തവർക്ക്. 

“ഞാൻ കാണുന്നു, സിനെ മുറിയിലെ ദിവാനിൽ കിടന്നുകൊണ്ട് എല്ലാ പരിചിത വസ്തുക്കളെയും നോക്കുകയാണ്, പഴയ മേശ, സ്റ്റവ്, മരപ്പെട്ടി, ചുവരുകളിലെ പഴകിയ ചട്ടപ്പലകകൾ, കടലിടുക്കിലേയ്ക്ക് നോക്കുന്ന വലിയ ജനാല, അവൾ അതിനെയെല്ലാം നോക്കുന്നു, ഒന്നിനെയും കാണുന്നില്ലെന്നപോലെ, എല്ലാം മുന്നെയുണ്ടായിരുന്ന സ്ഥിതിയിൽ തന്നെ, ഒന്നിനും ഒരു മാറ്റവുമില്ല, എന്നിട്ടും എ...

 •  0 comments  •  flag
Share on Twitter
Published on October 06, 2023 08:11

October 5, 2023

Fosse Tidbits from the Internet

പരിഭാഷകനായ ഡാമിയൻ സേൾസ് ഫോസെയുടെ കാര്യത്തിൽ ആധികാരികനാണ് (അതോറിറ്റി) എന്ന് പറയാമെന്നു തോന്നുന്നു. ഫോസെയുടെ പേരിന്റെ അർത്ഥം വാട്ടർഫാൾ ആണെന്ന് സേൾസ്. കിനൗസ്ഗാർഡ് എന്നാൽ ഹിൽ ഫാം, ചർച്ച് യാർഡ് എന്നൊക്കെയാണത്രെ. 

സേൾസ് പറഞ്ഞത് – I think of the four elder statesmen of Norwegian letters as a bit like the Beatles: Per Petterson is the solid, always dependable Ringo; Dag Solstad is John, the experimentalist, the ideas man; Karl Ove Knausgaard is Paul, the cute one; and Fosse is George, the quiet one, ...

 •  0 comments  •  flag
Share on Twitter
Published on October 05, 2023 19:36

Fosse Wins Nobel

ജോൺറെയിൽ, സ്‌റ്റെയ്‌ഗ്‌ ലാർസനിലും യു നെസ്‌ബോയിലും തുടങ്ങിയ പുത്തൻ നോർഡിക് തരംഗത്തിന്റെ പീക്കാണ് ഇന്നത്തെ ഫൊസെയുടെ നൊബേൽ വിജയം. പത്തുവര്ഷത്തോളമായുള്ള നിരന്തരമായ അധ്വാനം. അതിൽ വ്യക്തികളും പ്രസാധകരും മാർക്കറ്റുമുണ്ട്. ലിറ്റററി ഫിക്ഷനിൽ, സ്റ്റിഗ് ലാർസൺ തുടങ്ങിയ അതികായരുടെ പിന്നാലെ വന്ന ഡാഗ് സോൾസ്റ്റഡ്, ഫോസേ, കിനൗസ്ഗാർഡ്, റ്റോമസ് എസ്പാഡെൽ, വിഗ്ഡിസ് ഹോർട്ട, ഷിയോൺ, ജോൺ കാൾമാൻ സ്റ്റെഫാൻസണ് തുടങ്ങിയ പ്രഗത്ഭർ ആ നിരയിലുണ്ട്. അവരെല്ലാം കൂടുതലായി വായനക്കാരുടെ ശ്രദ്ധയിൽ വരുമെന്നതാണ് ഈ വിജയത്തിന്റെ പ്രത്യേ...

 •  0 comments  •  flag
Share on Twitter
Published on October 05, 2023 05:30

Abhilash Melethil

Abhilash Melethil
The experience.
Follow Abhilash Melethil's blog with rss.