നമ്പേഴ്സ് ഡോണ്ട് മാറ്റർ. എണ്ണത്തിൽ ഒരു കാര്യവുമില്ല. ഒരു തരം ചാപല്യമാണത്.ഇഷ്ടമില്ലാത്ത പുസ്തകങ്ങൾ വിട്ടുകളയുക. വായന ആസ്വദിയ്ക്കാനുള്ളതാണ്. ജീവിതഭാരം ലഘൂകരിയ്ക്കാനുള്ളത്. എന്നാൽ ലഘൂകരണം ഓരോരുത്തരുടെ പക്വത പോലെയിരിയ്ക്കും.ഒരേ സമയം ഒന്നിലധികം പുസ്തകങ്ങൾ വായിയ്ക്കുക. അത് നിങ്ങളുടെ ആസ്വാദനശേഷിയെ വർദ്ധിപ്പിയ്ക്കും. വായനയിലെ എല്ലാ തരം മൗലികവാദങ്ങളും വിഡ്ഢിത്തങ്ങളാണ്.സൂക്ഷിയ്ക്കണം എന്ന് തോന്നുന്ന പുസ്തകങ്ങൾ മാത്രം പ്രിന്റിൽ വാങ്ങുക. വായിയ്ക്കാത്ത പുസ്തകങ്ങൾ ഭാവിയിലേയ്ക്കുള്ള വാഗ്ദാനങ്ങൾ പോല...
Published on December 25, 2023 18:11