Abhilash Melethil's Blog: Abhilash Melethil, page 9
June 18, 2023
June 19
ഫിറന്തേയുടെ Frantumaglia വായിയ്ക്കുമ്പോഴാണ് എഴുത്തുകാരിയുടെ, അവരുടെ പുസ്തകങ്ങൾക്ക് പുറത്തെ calibre നമ്മൾ കാണുക. കേരളത്തിൽ ഫെമിനിസ്റ്റായിരിയ്ക്കുകയും എന്നാൽ തീർത്തും അപൊളിറ്റിക്കൽ ആയിരിയ്ക്കുകയും ചെയ്യാം. എന്നാൽ അപൊളിറ്റിക്കൽ ആകാതെയിരിയ്ക്കുന്ന എഴുത്തുകാരികളാണ് ഫിറന്തേയും റ്റോക്കർസക്കും ഒക്കെ(സാലി റൂണിപോലും പൊളിറ്റിക്കൽ ആണ്). Frantumaglia-യിൽ അവരെ ഇൻസ്പയർ ചെയ്ത രണ്ടു പ്രധാനപുസ്തകങ്ങളെപ്പറ്റി പറയുന്നുണ്ട്. ലല്ല റൊമാനോയുടെ “സൈലെൻസ് ഷെയേർഡ്”, പിന്നെ അൽബ ഡി സെസ് പീഡ്സ്-ന്റെ “ഫോർബിഡൻ നോറ്റ്ബുക്ക...
June 13, 2023
മക്കാർത്തി
അടുത്തിടെ അമേരിക്കൻ സാഹിത്യത്തിൽ എപ്പിക്കുകളില്ല എന്ന് പറഞ്ഞു നടത്തിയ ട്വിറ്റർ പോളിൽ ഐകകണ്ഠമായി പൊങ്ങിവന്ന പേര് മക്കാർത്തിയുടേതായിരുന്നു. ബ്ലഡ് മെരിഡിയൻ എന്ന ഉജ്ജ്വല നോവലാണ് ആ പട്ടം മക്കാർത്തിയ് ക്ക് ലഭിയ്ക്കാൻ കാരണമായത്. ലോകത്തെ ഏറ്റവും പ്രതിഭാധനരായ എഴുത്തുകാരിൽ ഒരാളായിരുന്നു ഇന്നലെ അന്തരിച്ച മക്കാർത്തി. അയാളുടെ അവസാനം വന്ന ട്വിൻ നോവലുകൾ, തന്റെ എഴുത്തിന്റെ അവസാനമാണ് എന്നയാൾ പറഞ്ഞിരുന്നു, ഇന്നത് സത്യമായി തീർന്നു. മക്കാർത്തിയെ വായിയ്ക്കാൻ ശ്രമിയ്ക്കാത്തവർക്ക് അയാളെപ്പറ്റി പറഞ്ഞുകൊടുക്കുക എളു...
June 10, 2023
ലോകകേരളസഭ സൂവനീർ
ലോകകേരള സഭ സൂവനീറിന്റെ പ്രകാശനം , മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ന്യൂയോർക്കിൽ നിർവ്വഹിച്ചു. എന്റെ ഒരു ചെറിയ കുറിപ്പ് ഇതിലുണ്ട്. ഇതെഴുതിച്ചതിന്റെ മുഴുവൻ ഉത്തരവാദിത്തവും ലിഷാർ ടിപിയ്‌ക്കാണ്. കുറിപ്പ് വായിയ്ക്കാൻ :-
https://online.fliphtml5.com/ohucn/klyn/?fbclid=IwAR1-m9PS41Hf-
June 5, 2023
നിതിന്റെ പുസ്തകം
ആരാണ് ഷിഹാബ്? അവനും അവന്റെ എളാപ്പയും വേറെ ആരുമില്ലാത്ത വീടിന്റെ പുറത്തെ മുറിയിൽ അപ്പുറമിപ്പുറം ഇരിയ്ക്കും, സിഗരറ്റ് വലിയ്ക്കും. ഒരു ടിന്നിൽ സിഗരറ്റുകുറ്റികൾ നിറയും. ഇടയ്ക്ക് അവനോ അയാളോ പാടും – ബഹാറോം കോ ചമൻ യാദ് ആഗയാ ഹെ..അങ്ങനെയാണ് അതെന്റെയും പ്രിയപ്പെട്ട പാട്ടായത്. കാരണം അത് ഒരു മുല്ലവള്ളി കണക്ക് ഓർമ്മകളെ ചുറ്റിയിരിയ്ക്കുന്നു. ലചക്തീ ശാഖ് നെ ജബ് സർ ഉഠായാ എന്ന വരിപോലെ, തീരെ നിനച്ചിരിയ്ക്കാത്തപ്പോൾ അത് തലയുയർത്തുന്നു(എങ്ങനെയാണ് തലയുയർത്തുന്നത് എന്നതിന് ഗസലിലെ വാക്ക് baankpan എന്നാണ് – child-like ...
June 2, 2023
എബ്രഹാം വർഗീസിന്റെ “The Covenant of Water” രണ്ടു മൂന്നു ദ...
എബ്രഹാം വർഗീസിന്റെ “The Covenant of Water” രണ്ടു മൂന്നു ദിവസം ഓഡിയോ കേട്ടു(11 ചാപ് റ്റേഴ് സ്). എഴുത്തുകാരൻ കേരളത്തിൽ ജീവിച്ചിട്ടുണ്ടോ എന്നറിയില്ല. എന്നാൽ അയാളുടെ 1900-ലെ കേരളത്തെപ്പറ്റിയുള്ള വിവരണങ്ങൾ കേട്ടിരിയ്ക്കാം. ചില ഇമോഷണൽ ആയ ഭാഗങ്ങളിൽ പുസ്തകം എന്നെ മൂവ് ചെയ്തു. എന്നാൽ തോമാശ്ലീഹാ കൺവെർട് ചെയ്ത ബ്രാഹ്മണർ എന്നൊക്കെയുണ്ട് വിവരണത്തിൽ (വെള്ളം വായുവിൽ സ്തംഭിപ്പിച്ചു നിന്റെ ദൈവത്തിനു ഇത് കഴിയുമോ എന്ന് ചോദിയ്ക്കുന്ന കഥ. ആപസ്തംഭൻ എന്നൊരു കഥ ദുർവ്വാസാവിനെപ്പറ്റിയോ/വിശ്വാമിത്രനെപ്പറ്റിയോ ഉണ്ട് പുരാണത...
Random
എബ്രഹാം വർഗീസിന്റെ “The Covenant of Water” രണ്ടു മൂന്നു ദിവസം ഓഡിയോ കേട്ടു(11 ചാപ് റ്റേഴ് സ്). എഴുത്തുകാരൻ കേരളത്തിൽ ജീവിച്ചിട്ടുണ്ടോ എന്നറിയില്ല. എന്നാൽ അയാളുടെ 1900-ലെ കേരളത്തെപ്പറ്റിയുള്ള വിവരണങ്ങൾ കേട്ടിരിയ്ക്കാം. ചില ഇമോഷണൽ ആയ ഭാഗങ്ങളിൽ പുസ്തകം എന്നെ മൂവ് ചെയ്തു. എന്നാൽ തോമാശ്ലീഹാ കൺവെർട് ചെയ്ത ബ്രാഹ്മണർ എന്നൊക്കെയുണ്ട് വിവരണത്തിൽ (വെള്ളം വായുവിൽ സ്തംഭിപ്പിച്ചു നിന്റെ ദൈവത്തിനു ഇത് കഴിയുമോ എന്ന് ചോദിയ്ക്കുന്ന കഥ. ആപസ്തംഭൻ എന്നൊരു കഥ ദുർവ്വാസാവിനെപ്പറ്റിയോ/വിശ്വാമിത്രനെപ്പറ്റിയോ ഉണ്ട് പുരാണത...
May 23, 2023
രിസാലയ്ക്കു വേണ്ടി അജയ് സംസാരിയ്ക്കുന്ന യൂട്യൂബ് വീഡിയോ ത...
രിസാലയ്ക്കു വേണ്ടി അജയ് സംസാരിയ്ക്കുന്ന യൂട്യൂബ് വീഡിയോ താഴെ ലിങ്ക് ചെയ്യുന്നു. ഇതിൽ സെർജിയോ പിറ്റോൾ എന്നെ എഴുത്തുകാരനെപ്പറ്റി അജയ് പറയുന്നുണ്ട്. അടുത്ത കാലത്ത് എന്റെ വായനാ സൗഹൃദഗ്രൂപ്പുകളിൽ ഏറ്റവും കൂടുതൽ ഉയർന്നു വന്ന പേരാണ് ഇത്. റോബർട്ട് ക്രോൾ എന്ന പരിഭാഷകൻ പങ്കെടുത്ത ഒരു പോഡ്‌കാസ്റ്റിൽ നിന്നാണ് ഞാൻ ആദ്യമായി സെർവാന്റിസ് അവാർഡിനെപ്പറ്റി കേൾക്കുന്നത്. നെറ്റിൽ നോക്കിയാൽ കാണാം, നൊബേലിനെക്കാളും പ്രാധാന്യമുള്ള അവാർഡാണ് ഇത്. ലോകസാഹിത്യത്തിലെ അദ്വിതീയരായ പല പ്രതിഭകളും ഈ അവാർഡ് വാങ്ങിയിട്ടുണ്ട്. അതിൽ ...
April 28, 2023
ഗ്രേറ്റ് ഓതർ ടാഗ്
Prompts:
1. A great author whose works you’ve read in their entirety
മാർകേസ്, സെബാൾഡ്, റോബർട്ടോ ബൊലാഞ്ഞോ (മരിച്ചവർ), (ഇപ്പോഴുള്ളവരിൽ) മുറകാമി. പാമുക്കും, കിനോസ്‌ഗാർഡും (ആദ്യ പുസ്തകങ്ങൾ ഇംഗ്ളീഷിൽ ഇല്ല), ആനി എർണോ? (അവരുടെ ഏതെങ്കിലും ബുക്ക് ഇംഗ്ളീഷിൽ വരാതെയുണ്ടോ?), റ്റോമസ് ട്രാൻസ്ട്രോമർ. എംടി, ബഷീർ, വിക്ടർ ലീനസ്, ആശാ പൂർണ്ണദേവി, ബിഭൂതിഭൂഷൺ, ടാഗോർ ( ലാസ്റ്റ് 3, ഐ ഹോപ് സൊ).
2. A great author who’s a one hit wonder
ഗ്രേറ്റ് എന്ന് പറയുന്നതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഓൾഗാ ടൊക്കാർസക്ക്? ലോൾ. ജാക്ക് കെ...
March 29, 2023
Mircea, the new No:1
എന്റെ എഴുത്തു ഫോളോ ചെയ്യുന്നവർക്കറിയാം, എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള മോഡേൺ എഴുത്തുകാർ ബൊലാഞ്ഞോ, പാമുക്, സെബാൾഡ്, കിനോസ്‌ഗാർഡ് തുടങ്ങിയവരാണ്. അതിൽ ഒന്നിലധികം മാസ്റ്റർ വർക്കുകൾ സൃഷ്ടിച്ച ബൊലാഞ്ഞോ മരിച്ചുപോയി. അയാളുടെ പല നോവലുകളും genre ബെൻഡിങ് ആണ് – 2666-ലെ ക്രൈം എന്ന ഭാഗത്തെ വെല്ലുന്ന ഒരു ക്രൈം എലിമെന്റുള്ള ക്രൈം നോവലുകൾ അധികം ഇല്ലെന്നാണ് എന്റെ പക്ഷം. വായിച്ചാൽ മറക്കാൻ കഴിയാത്തത്ര ഡിസ്റ്റർബിങ് ആണ് ആ സെക്ഷൻ, ഇറ്റ്സ് ഈവിൽ റ്റു ദി കോർ. യഥാർത്ഥത്തിൽ നടന്ന സംഗതികളാണ് അവയ്ക്കാധാരം എന്നതാണ് അതിലും വലിയ...
March 26, 2023
“നിതിന്റെ പുസ്തകം” കിൻഡിൽ പതിപ്പ്
“നിതിന്റെ പുസ്തകം” കിൻഡിൽ പതിപ്പ് ഇറക്കുകയാണ്. ഇന്ന് രാത്രി മുതൽ പുസ്തകം ലഭ്യമാകും. ഫീഡ്ബാക്കുകൾ പ്രതീക്ഷിയ്ക്കുന്നു.
കിൻഡിൽ എന്നെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ വിജയകരമായ ഒരു പ്ലാറ്റ്ഫോമാണ്. എന്റെ എല്ലാ പുസ്തകങ്ങളും ഇപ്പോഴും അവിടെ വിൽക്കുന്നുണ്ട്. ആമസോണിലും ഗുഡ് റീഡ് സിലും കിട്ടിയ റേറ്റിംഗ് സ് കിൻഡിലിന്റെ കൂടെ (പിന്നെ പൈറേറ്റ് ചെയ്ത കോപ്പികളുടെയും) ബലത്തിൽ വന്നതാണ്. ഇതാണ് കിൻഡിലിൽ ഇറക്കുന്നതിന്റെ വെല്ലുവിളി. DRM എന്നൊക്കെ പറച്ചിലേ ഉള്ളൂ, നിമിഷങ്ങൾ കൊണ്ടാണ് ക്രാക്ക് ചെയ്ത വേർഷൻ ഇറങ്ങുന്നത്. ഇബുക്ക...