Abhilash Melethil's Blog: Abhilash Melethil, page 12
October 7, 2022
നിതിന്റെ പുസ്തകം – രണ്ടാം പതിപ്പ്
കുറച്ചു പേർ മാത്രം വായിയ്ക്കുന്ന ഒന്നായാണ് “നിതിന്റെ പുസ്തകം” പ്ലാൻ ചെയ്തിരുന്നത്. വലിയ അവകാശവാദങ്ങളോ അഭ്യാസങ്ങളോ ഒന്നുമില്ലാത്ത ഒരു പുസ്തകം. മെയിൻ സ്ട്രീമിന് പുറത്ത് “സീരിയസ്” സാഹിത്യം വർക്ക് ചെയ്യുമോ എന്നത് എന്നും എനിയ്ക്ക് കൗതുകമുള്ള സംഗതിയാണ്. കിൻഡിലിൽ എന്റെ മറ്റു നോവലുകൾ സമയമെടുത്തെങ്കിലും, അത്യാവശ്യം വിറ്റുപോയിട്ടുണ്ട്, അടുത്ത കാലത്ത് കൊറോണ ബ്രേക്കിന് ശേഷം, ആമസോൺ വഴി കുറച്ചധികം പ്രിന്റഡ് കോപ്പികൾ പോയി. കിൻഡിൽ വേർഷൻ കണ്ടമാനം പൈറേറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ബുക്ക്മാർക് എന്ന കുറിപ്പുകളുടെ പ...
October 6, 2022
Annie Ernaux
സ്വന്തം ജീവിതത്തിലെ എപ്പിസോഡുകൾ പകർത്തുകയാണ് ആനി എർനോയുടെ രീതി. ഫ്രാൻസിൽ അബോർഷൻ ലീഗൽ അല്ലാത്ത കാലത്ത് അവർ അബോർഷൻ ചെയ്യാൻ പോയതിനെപ്പറ്റിയുള്ള ഹാപ്പനിംഗ് (വളരെ ഡിസ്റ്റർബിങ് ആണ്), അവരുടെ അമ്മയെപ്പറ്റിയുള്ള ഓർമ്മക്കുറിപ്പും (വുമൺസ് സ്റ്റോറി), പിന്നെ അമ്മയുടെ വൃദ്ധസദനത്തിലെ ജീവിതത്തെപ്പറ്റിയുള്ള ഐ റിമൈൻ ഇൻ ഡാർക് നെസ്സ്, പിന്നെ അവരുടെ ആദ്യ പ്രേമങ്ങളെപ്പറ്റിയുള്ള ഗേൾസ് സ്റ്റോറി, അച്ഛനെപ്പറ്റിയുള്ള മാൻസ് പ്ലെയ്സ്, ഇയേഴ്സ് എന്ന ഫ്രാൻസിന്റെ ചരിത്രത്തിലൂടെ പോകുന്ന പുസ്തകം, ഒരു അഫയറിനെപ്പറ്റിയുള്ള സിമ്പിൾ പ...
September 4, 2022
മുറകാമി സാഹിത്യം
മുറകാമിയുടെ നോവലുകൾ അവയുടെ ദീർഘതയിലും വായനാക്ഷമമാണ്, അതുകൊണ്ടു തന്നെ അസാധാരണ പോപ്പുലാരിറ്റി ഈ എഴുത്തുകാരനുണ്ട്. ആദ്യ രണ്ടു നോവലുകൾ ആണ് കൂട്ടത്തിൽ ചെറുത്. പിന്നെ അങ്ങോട്ട് പലപ്പോഴും ഭീമാകാരമാർന്ന നോവലുകൾ അയാൾ എഴുതിയിട്ടുണ്ട്. “വൈൻഡ് അപ്പ് ബേർഡ്” തുടങ്ങിയ നോവലുകൾ 25000 വാക്കുകളോളം വെട്ടിക്കളഞ്ഞാണ് ഇംഗ്ളീഷിൽ വന്നത് എന്നാണ് പറയുന്നത് (https://melethilwrites.wordpress.com/2020/09/30/പരിഭാഷയിൽ/). മുറകാമിയുടെ ഏറ്റവും മികച്ച നോവലായി എല്ലാവരും പറയുന്ന ഒന്നാണ് “വൈൻഡ് അപ്പ്” – മംഗോളിയൻ യുദ്ധ ചരിത്രവും അയ...
August 29, 2022
വീണ്ടും വായനകളും ആലോചനയും
സ്റ്റീഫൻ കിങ്ങിന്റെ പുസ്തകങ്ങൾ വായിയ്ക്കുമ്പോൾ ഞാൻ അയാളുടെ ഓൺ റൈറ്റിംഗ് (വളരെ പ്രാക്റ്റിക്കൽ ആയ) എന്ന പുസ്തകമോർക്കും. സ്വന്തം എഴുത്തു പുസ്തകം ഫോളോ ചെയ്യുന്ന എഴുത്തുകാരനാണ് അയാൾ(അതയാൾ എന്തായാലും ഫോളോ ചെയ്യണമല്ലോ). ഇത് പറഞ്ഞാൽ കേരളത്തിലെ പ്യൂരിസ്റ്റുകൾ ചോദിയ്ക്കും ഒരു ജോൺറെ ഫിക്ഷൻ എഴുത്തുകാരന്റെ പുസ്തകമാണോ താൻ ഫോളോ ചെയ്യുന്നത്? അതാണ് നമ്മുടെ ആളുകളുടെ ഒരു രീതി. അവരെ തിരുത്താൻ നോക്കിയിട്ടു കാര്യമില്ല. കിങ്ങിന്റേത് ക്‌ളീൻ ടെക്സ്റ്റ് ആണ്. അതാണ് അയാളുടെ പുസ്തകങ്ങളെ വായനാക്ഷമമാക്കുന്നത്. അയാളുടേതായി അട...
August 26, 2022
ചില വായനകളും, ആലോചനകളും.
പ്രമുഖ ഓൺലൈൻ നിരൂപകന്റെ പുസ്തകം ഇറങ്ങുന്നു എന്ന് കണ്ടിട്ട് ഒന്ന് അന്വേഷിച്ചു നോക്കി. കവർ മാത്രമേയുള്ളൂ. പുസ്തകം പിന്നെ വരുമത്രേ. എന്താ അന്വേഷിയ്ക്കാൻ എന്ന് ചോദിച്ചാൽ ഇഷ്ടൻ കോപ്പി അടിച്ച കണ്ടെന്റിനെപ്പറ്റി ഞാൻ ബ്ലോഗിൽ എഴുതിയിരുന്നു, അത് തന്നെ ആണോ എന്നറിയാനായിരുന്നു. അല്ലാതെ ഐ ഡോണ്ട് ഗിവ് എ ഫക്ക് എബൌട്ട് വാട്ട് സ്നോബ്സ് റൈറ്റ് ഇൻ മലയാളം. എക്കോയുടെ ഒരു ലേഖനമുണ്ട്. Bayard എന്ന ഒരുത്തൻ ഒരു പുസ്തകം വായിയ്ക്കാതെ അതിനെപ്പറ്റി എങ്ങനെ സംസാരിയ്ക്കാം എന്ന് വിവരിയ്ക്കുന്ന ഒരു പുസ്തകം വായിച്ചിട്ട് അതിലെ മിസ്...
July 28, 2022
ഭാവനയും യാഥാർഥ്യവും.
ഷെയ്‌ല ഹെറ്റി എന്ന എഴുത്തുകാരി കിനോസ്‌ഗാര്ഡുമായി അയാളുടെ “മൈ സ്ട്രഗിൾ” എന്ന ഓട്ടോഫിക്ഷൻ (മെമ്മോയിറിസ്റ്റിക്) പുസ്തകസീരീസിനെപ്പറ്റിയുള്ള അഭിമുഖത്തിൽ ചോദിയ്ക്കുന്ന ഒരു ചോദ്യം അയാളുടെ അമ്മ ഉരുളക്കിഴങ്ങു കഴുകുന്നതിന്റെ ഒരു വിവരണത്തെപ്പറ്റിയാണ്.
I got up, grabbed the orange peel, went into the kitchen, where mum was scrubbing potatoes, opened the cupboard beside her and dropped the peel in the wastebin, watched dad walk across the drive, running a hand through his hair in that characteristic way o...
July 20, 2022
“നിതിന്റെ പുസ്തകം” 14% off!
“നിതിന്റെ പുസ്തകം” 14% off!
ഫ്ലിപ്കാർട്ടിൽ :- https://www.flipkart.com/nithinte…/p/itmc6054411ccd57
ആമസോണിൽ :- https://www.amazon.in/dp/9391841554/
കോഴിക്കോട്, തൃശൂർ, കലൂർ (കൊച്ചി) മാതൃഭൂമി ബുക്ക് സ്റ്റോറുകൾ, തിരുവനന്തപുരം മോഡേൺ ബുക്ക് സെന്റർ, ബ്ലോസ്സം ബുക്ക്സ്, കൊച്ചി എന്നിവിടങ്ങളിലും പുസ്തകം ലഭിയ്ക്കുന്നതാണ്.
July 14, 2022
എം ടി
എം ടി പണ്ടൊരിയ്ക്കൽ അമ്മയുടെ വീട്ടിൽ വന്നു. വലിയ അമ്മാവനും എം ടിയും ഒരേ (പാരലൽ) കോളേജിൽ പഠിപ്പിച്ചിരുന്നു, ആ പരിചയത്തിലാണ് വന്നത്. നിർമ്മാല്യം എന്ന സിനിമ അടുത്തുള്ള ഒരു അമ്പലത്തിൽ ഷൂട്ട് ചെയ്യാൻ കഴിയുമോ എന്നറിയാനായിരുന്നു. അമ്പലത്തിനു പഴക്കം പോരെന്നു പറഞ്ഞ് പിൻവാങ്ങി. ആ കണക്ഷന്റെ പേരിൽ എന്റെ ഒരു ബന്ധു വാരിക്കുഴിയിലോ മറ്റോ അഭിനയിച്ചിട്ടുണ്ട്. വീട്ടിൽ ഏറ്റവും സുലഭമായുള്ള പുസ്തകങ്ങൾ എം ടിയുടെ നോവലുകളായിരുന്നു. അത് വീണ്ടും വീണ്ടും വായിയ്ക്കുന്ന കാലത്താണ് അമ്മയോ മറ്റോ പറഞ്ഞ് ഞാനിതറിയുന്നത്. അതിനു ശേഷ...
June 30, 2022
നിതിന്റെ പുസ്തകം on Flipcart!
“നിതിന്റെ പുസ്തകം” ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ലഭ്യമായിട്ടുണ്ട്.
ലിങ്ക് ഫോളോ ചെയ്യുക.
https://www.flipkart.com/nithinte…/p/itmc6054411ccd57
June 29, 2022
നിതിന്റെ പുസ്തകം on amaon now!
“നിതിന്റെ പുസ്തകം”, ഒന്നാം ഭാഗം, ഇപ്പോൾ ആമസോണിൽ ലഭ്യമാണ്. വില 150 രൂപ. ഷിപ്പിംഗ് എക്സ്ട്രാ.
“ആർക്കും രൂപഭദ്രമാക്കാനാകാത്ത ആവിഷ്കാരമാണ് യൗവനം എന്ന ഒരു ആഖ്യാനത്തിലേക്ക് ഈ നോവൽ വികസിക്കുന്നതായി ഞാൻ കാണുന്നു” – അജയ് പി. മങ്ങാട്ട്
ലിങ്ക് :- https://www.amazon.in/dp/9391841554/