Abhilash Melethil's Blog: Abhilash Melethil, page 14

March 1, 2022

മൂന്നു കല്ലുകൾ

IMG 2838

അജയ് മങ്ങാട്ടിന്റെ “സൂസന്ന” വായിയ്ക്കുമ്പോൾ അതിലെ ഭാഷയാണ് എന്റെ ശ്രദ്ധയിൽ ആദ്യം വന്നത് – നടപ്പുഭാഷയെ മറ്റൊരു വഴിയിലേയ്ക്ക് തീരിച്ചു വിടാനുള്ള ശ്രമം ആ നോവലിലുണ്ടായിരുന്നു(അതയാളുടെ നോൺ ഫിക്ഷൻ വായിച്ചതുകൊണ്ട് പരിചിതവുമായിരുന്നു). ബൊലാഞ്ഞോയുടെ കവിത ഉദ്ധരിച്ചുകൊണ്ടുള്ള നോവലിന്റെ തുടക്കം പോലും ആ കുതറലിന്റെ തയ്യാറെടുപ്പായിരുന്നു. അജയിന്റെ പുതിയ നോവലായ “മൂന്നു കല്ലുകൾ” ആ ശ്രമം എഴുത്തുകാരൻ തുടരുന്നതിന്റെ അടയാളമാണ്. ആറോ ഏഴോ കഥാപാത്രങ്ങളെ വച്ച് പല അടരുകളുള്ള കഥയാണ് ഈ നോവലിൽ. കവിതാമയം എന്നൊരു പ്രയോഗം ഭാഷയെ...

 •  0 comments  •  flag
Share on Twitter
Published on March 01, 2022 02:47

February 23, 2022

So Late in the Day

സ്‌കൂളിൽ പഠിയ്ക്കുന്ന കാലത്ത് ടീവി കാണാൻ ഒരു അധ്യാപികയുടെ വീട്ടിൽ പോവുമായിരുന്നു. അവരുടെ നാലഞ്ചു (സ്ത്രീകളായുള്ള) ബന്ധുക്കൾ അതേ സ്‌കൂളിൽ തന്നെ പഠിപ്പിച്ചിരുന്നു. ഒരു ദിവസം ടീവിയിൽ ഒരു പഴയ സിനിമയായിരുന്നു. അതിൽ സുകുമാരനോ മറ്റോ അവതരിപ്പിച്ച കഥാപാത്രം വിവാഹം കഴിഞ്ഞു ഭാര്യയുമായി (അംബികയോ മറ്റോ) തന്റെ വീട്ടിൽ വന്ന് ഫര്ണിച്ചറുകളും മറ്റും ഭാര്യയ്ക്ക് കാണിച്ചുകൊടുക്കുകയാണ് – ഇതിന് …രൂപയായി, ഇത് ഇന്നയിടത്തുനിന്നു വാങ്ങിയതാണ് …രൂപയായി – മൊത്തം കാശിന്റെ കണക്കാണ്. പുത്തൻ പണക്കാരനാകാം. എന്തായാലും ടീച്ചറുടെ ...

 •  0 comments  •  flag
Share on Twitter
Published on February 23, 2022 09:06

February 20, 2022

ഓഡിയോ ബുക്കുകളുടെ കാലം

നമ്മുടെ വായന പതിയെ ഓഡിയോ ബുക്കുകളിലേയ്ക്ക് മാറുകയാണ്. മ്യൂസിക് മുന്നേതന്നെ മൊബൈൽ ആയിക്കഴിഞ്ഞു. പിന്നാലെ പോഡ് കാസ്റ്റുകൾ വന്നു. പുസ്തകങ്ങളെപ്പറ്റിയുള്ള പോഡ് കാസ്റ്റുകൾ ഇപ്പോൾ ലോകത്തെ ഒരു വിധം എല്ലാ പ്രധാന പത്രസ്ഥാപനങ്ങളും നടത്തുന്നുണ്ട്. എന്നാലും ഓഡിയോ ബുക്കുകൾ കുറച്ചു വ്യത്യസ്‍തമാണ്. അവ കേട്ടു പരിചയിയ്ക്കുന്ന ഒരു കാലയളവ് ഉണ്ട്, പെട്ടെന്ന് കേൾവിയിൽ ഇണക്കം കിട്ടുന്നഒരു മീഡിയമല്ല. ഞാൻ പണ്ട് കിൻഡിലിൽ (തേർഡ് ജെനറേഷൻ) ഉള്ളടക്കം സെലക്റ്റ് ചെയ്ത് വായിയ്പ്പിയ്ക്കുന്ന രീതി ശ്രമിച്ചിരുന്നു, അതിനോടൊപ്പം ച...

2 likes ·   •  0 comments  •  flag
Share on Twitter
Published on February 20, 2022 23:24

February 19, 2022

Book Haul 2022

 

IMG 2829

പലരും ചോദിയ്ക്കുന്നതു കൊണ്ട്: ഞാൻ മലയാളമല്ലാതെ വാങ്ങുന്ന പുസ്തകങ്ങൾ മിയ്ക്കവാറും സൂക്ഷിയ്ക്കാനുള്ളതാണ്. എന്റെ വായന ഏറെക്കുറെ മുഴുവനായി ഓഡിയോ ആയിട്ടുണ്ട്. ചില പുസ്തകങ്ങൾ അപ്പോഴും പ്രിന്റ് വാങ്ങേണ്ടി വരും.

ബോർഹെസിന്റെ കോൺവെർസേഷൻസ് വർഷങ്ങൾക്കു മുന്നെ തന്നെ വായിച്ചതാണ്. സീഗളിന്റെ ഈ എഡിഷൻ 50% ഡിസ്‌കൗണ്ടിൽ കിട്ടിയത് കൊണ്ട് വാങ്ങി (മൂന്നാമത്തെ പുസ്തകം നോക്കിയിട്ടു കാണുന്നില്ല). ഒണ്ടാജെയുടെ വാർലൈറ്റ് കിൻഡിലിൽ മുന്നേയെപ്പോഴോ വായിച്ചതാണ്. പ്രിന്റ് എഡിഷൻ 100 രൂപയ്ക്ക് ബുക്ക് ചോറിൽ നിന്ന് കിട്ടി. അവർ ല...

 •  0 comments  •  flag
Share on Twitter
Published on February 19, 2022 07:40

February 6, 2022

Red Crosses

IMG 2757

പഴയ സോവിയറ്റ് രാജ്യങ്ങളിൽ/ബ്ലോക്കുകളിൽ നിന്നെല്ലാം വരുന്ന പുസ്തകങ്ങൾ തരുന്ന അക്കാലത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തെപ്പറ്റിയുള്ള ചിത്രം അത്ര ഭംഗിയുള്ളതല്ല എന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം. Beanpole പോലുള്ള സിനിമകൾ, സോവിയറ്റ് മിൽക്ക്, സ്വിമ്മിങ് ഇൻ ദി ഡാർക്ക് തുടങ്ങിയ നോവലുകൾ അലെക്സിവിച്ച് പോലുള്ളവരുടെ നോൺ ഫിക്ഷൻ പുസ്തകങ്ങൾ എന്നിവയെല്ലാം തുടങ്ങിവച്ച ആ തരംഗം ഇപ്പോഴും ആഞ്ഞടിച്ചുകൊണ്ടിരിയ്ക്കുകയാണ്. കരേറെയുടെ “ലിമോനോവ്” പോലുള്ള പുസ്തകങ്ങൾ യൂണിയൻ വീണതിന് ശേഷമുള്ള സംഗതികളാണ് വിവരിയ്ക്കുന്നത് (ഇതിൽ പലതും ഞാനി...

2 likes ·   •  0 comments  •  flag
Share on Twitter
Published on February 06, 2022 18:02

February 3, 2022

The Ratings and Review Tag

1. How do you know you’ve just finished a good book? Is it a thinking or a feeling response?

ഇറ്റ്സ് ബോത്ത്. പക്ഷെ ഫീലിംഗിന് ആണ് മുൻകയ്യെന്ന് തോന്നുന്നു. ഞാൻ ഫൈവ് സ്റ്റാർ കൊടുത്ത “ഫൈൻ ബാലൻസ്” എന്ന നോവലിൽ ആലോചിച്ചാൽ(thinking approach) എഴുത്തുകാരൻ എല്ലാം ലിങ്ക് ചെയ്യാനുള്ള വ്യഗ്രതയിൽ ചേർത്ത സൗകര്യപ്രദമായ പ്ലോട്ട് പോയിന്റ്സ് ഉണ്ട് – കുറച്ചു കൂടുതൽ സെന്റിമെന്റൽ ആണ് ആ നോവൽ അവസാനമടുക്കുന്തോറും. എന്നാൽ നോവലിലെ പൊളിറ്റിക്സ് കൃത്യമാണ്. നോവൽ മുകുന്ദനെനെപ്പോലെയുള്ളവരെ ഇൻസ്പയർ ചെയ്തിട്ടുണ്ടെന്നു തോന്നി (ദൽ...

 •  0 comments  •  flag
Share on Twitter
Published on February 03, 2022 01:04

January 24, 2022

നിരൂപകരെ ഇതിലേ ഇതിലേ

നിരൂപണം എളുപ്പപ്പണിയല്ല. അതിനു ചട്ടവും ചട്ടക്കൂടും ഒക്കെയുണ്ട്. മലയാളത്തിൽ നിരൂപണം നടത്തുന്നവർ അധികമില്ല. അജയ് മങ്ങാട്ടും പികെ രാജശേഖരനും മിയ്ക്കപ്പോഴും ലിറ്റററി ജേർണലിസമാണ് ചെയ്യുന്നത്. അത് അവർ എടുത്തു പറയാറില്ലെന്നു മാത്രം. കൃഷ്ണൻ നായർ തന്റെ കോളത്തിൽ പണ്ടെഴുതിയിട്ടുണ്ട് – താൻ നടത്തുന്നത് ലിറ്റററി ജേർണലിസമാണ്, താനൊരു നിരൂപകനല്ല എന്ന്, എന്നാൽ കേരളത്തിൽ പുസ്തകത്തെപ്പറ്റി എഴുതുന്നവനൊക്കെ നിരൂപകനാണ്. ഫെയ്‌സ്ബുക്ക് ഇത്തരക്കാരുടെ പറുദീസയാണ്. ഒരു വിദേശ പുസ്തകത്തെപ്പറ്റി അറിവ് ലഭിയ്ക്കാൻ വഴികൾ ഏറെയുണ്ട...

 •  0 comments  •  flag
Share on Twitter
Published on January 24, 2022 00:47

January 19, 2022

റാൻഡം

1. തൊണ്ണൂറ്റഞ്ചോളം പുസ്തകങ്ങൾ വായിച്ച കഴിഞ്ഞ വർഷത്തിൽ, ഏറിയ പങ്കു വായനയും “കേൾവി”യിലായിരുന്നു. സ്റ്റോറിടെല്ലും ഓഡിബിളും ചേർന്ന് 61 പുസ്തകങ്ങൾ ഞാൻ ഓഡിയോ ആയാണ് കേട്ടത്. 2020-ൽ തന്നെ ജീവിതശൈലിയ്ക്കു ചേരുക ഓഡിയോ ആണെന്ന് മനസ്സിലാക്കി ആ സ്വിച്ചിങ് ഞാൻ ചെയ്തിരുന്നു. കേൾക്കുന്നത് വായനയാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ബാലിശമായാണ് ഇപ്പോൾ തോന്നുന്നത്. കയർ പോലെയുള്ള പുസ്തകങ്ങൾ കൊണ്ട് നടന്നു വായിയ്ക്കാൻ എനിയ്ക്ക് കഴിയില്ല, അല്ലെങ്കിൽ കില്ലിംഗ് കമന്റേറ്റോറേ – ഇമ്മാതിരി ജൽപ്പനങ്ങളൊക്കെ കിൻഡിൽ വന്നപ്പോഴും കേട്ടിരുന...

2 likes ·   •  0 comments  •  flag
Share on Twitter
Published on January 19, 2022 19:34

January 16, 2022

20 Questions Book Tag

Questions:

1. How many books are too many books in a series?

അഞ്ചാണെന്നു തോന്നുന്നു. ഗെയിം ഓഫ് ത്രോൺസ് പോലുള്ള സീരീസുകളിൽ ഇതൊരു പ്രശ്‌നമായി തോന്നുന്നില്ല. അല്ലെങ്കിലും വായനക്കാർക്കെന്താണ്, വായിച്ചാൽ പോരെ? എഴുത്തു നന്നെങ്കിൽ നോക്കാനുമില്ല.

2. How do you feel about cliffhangers?

അതേ പേരിലുള്ള സിനിമയുടെ ആദ്യ രംഗം പോലെ തന്നെ. ത്രില്ലർ എന്ന് പറഞ്ഞാൽ ത്രിൽ തോന്നണം. ക്രൈം എന്ന് പറഞ്ഞാൽ ഹിഗാഷിനോയുടെ നോവലുകളിലെപ്പോലെ തോന്നണം. ലിറ്റററി ഫിക്ഷൻ എന്ന് പറഞ്ഞാൽ മാർകേസ്/പാമുക് ഒക്കെ പോലെ തോന്നണം. ആ തോന്നിയ്ക്ക...

 •  0 comments  •  flag
Share on Twitter
Published on January 16, 2022 03:14

December 30, 2021

5 Stars വായന (2021)

5 Stars (പുനർവായനകൾ)

1. Last Evenings on Earth – Roberto Bolaño – ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച സമാഹാരങ്ങളിൽ ഒന്ന്. ഏറെത്തവണ എഴുതിയിട്ടുള്ളതുകൊണ്ട് വിശദീകരിയ്ക്കുന്നില്ല.

2. The Emigrants – W.G. Sebald  – Carol Angier അവരുടെ അനോഫിഷ്യൽ ബയോഗ്രഫിയിൽ സെബാൾഡിന്റെ ഉള്ളുകള്ളികൾ തേടുന്നത് കൗതുകത്തോടെയാണ് വായിച്ചത് – അയാൾ ഫോട്ടോകൾ ഉപയോഗിയ്ക്കുന്നതിന്റെ സത്യമറിഞ്ഞിട്ടു വായനക്കാരനെന്തു കാര്യം? സെബാൾഡ് എഴുതുകയും അതിനനുസരിച്ചു ഫോട്ടോകൾ കൊടുക്കുകയും ചെയ്യട്ടെ, അല്ലെങ്കിൽ മറിച്ച്. ഇപ്പോഴും ഈ പുസ്തകത്തി...

1 like ·   •  0 comments  •  flag
Share on Twitter
Published on December 30, 2021 18:46

Abhilash Melethil

Abhilash Melethil
The experience.
Follow Abhilash Melethil's blog with rss.