Abhilash Melethil's Blog: Abhilash Melethil, page 17
June 6, 2021
Autobiography of Red
ആൻ കാഴ്സന്റെ “Autobiography of Red” എന്ന പുസ്തകത്തെപ്പറ്റി ചെറിയ ഒരു കുറിപ്പ്.
https://webzine.truecopy.media/paywall/848/abhilash-melethyl-about-anne-carson-poem
May 30, 2021
ഭാഗ്യശ്രീ പൊറ്റാളിനെക്കുറിച്ചെഴുതിയ കുറിപ്പിന്റെ രണ്ടാം ഭാഗം
പൊറ്റാളിലെ ഇടവഴികൾ: ദൈനംദിനത്വത്തിന്റെ രാഷ്ട്രീയം
May 29, 2021
Second Place
ക്‌നോസ്ഗാർഡ് “Home and Away” എന്ന പുസ്തകത്തിലെ എഴുത്തുകളിൽ അയാളെ സ്വീഡിഷ് ഫെമിനിസ്റ്റുകൾ പുസ്തക ചർച്ചാ വേദികളിൽ മൈ സ്ട്രഗിൾ സീരീസിലെ ഇല്ലാത്ത misogyny -യുടെ പേരിൽ അറ്റാക്ക് ചെയ്തതിനെപ്പറ്റി പറയുന്നുണ്ട്. അന്നാട്ടിലെ ഒരു ക്രീയേറ്റീവ് റൈറ്റിങ് ക്ലാസ്സിൽ അയാളെ വിളിച്ചുവരുത്തി കുട്ടികളും അധ്യാപികയും കൂടി അയാളുടെ പുസ്തകത്തിന്റെ കുറവുകളെ മാത്രം മുൻ നിറുത്തി വിചാരണ നടത്തിയത് അയാളെ ഞെട്ടിച്ചു കളഞ്ഞു. ഞാൻ എഴുതിയതിനെപ്പറ്റിയല്ല, എന്തെഴുതണം എന്നതായി അവിടത്തെ ചർച്ച എന്നാണ് അയാൾ പറയുന്നത്. Rachel Cusk-ന്റെ പ...
May 26, 2021
പൊറ്റാളിലെ ഇടവഴികൾ – Book 2
റിയാസ് പറയുന്ന കഥയിൽ നിന്ന് :-
റിയാസ് : ഞാനും ബൈജുവും കൂടി കോയമ്പത്തൂർ ഒന്ന് പോകാൻ തീരുമാനിച്ചു. സാധങ്ങളെടുക്കാൻ. അത്രയും ദിവസം കട അടച്ചിടാം എന്ന് വച്ചു. ബൈജു അപ്പോൾ ഷബീബിനെ ഒന്നു വിളിച്ചു, കുറച്ചായി വിവരമൊന്നുമില്ലെന്ന് പറഞ്ഞ്. ഷബീബ് പറഞ്ഞു, ഞാൻ പുതിയ വണ്ടി വാങ്ങി. നിങ്ങൾ ആദ്യം ഇങ്ങോട്ടു വാ. ഒന്ന് കറങ്ങാം. തിരിച്ചു നാട്ടിലേയ്ക്ക് ഞാനുമുണ്ട്. സാധനം എടുക്കാൻ നമുക്ക് വേണമെങ്കിൽ വണ്ടിയിൽ തന്നെ പോകാം. എനിയ്ക്കു വലിയ താൽപ്പര്യമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ ബൈജു വിട്ടില്ല. സത്യത്തിൽ എനിയ്ക്ക് ജമീലയെ ...
May 21, 2021
വായനാ ലിങ്കുകൾ
1. Karl Ove Knausgaard’s ‘My Struggle: Book 4’-നേപ്പറ്റി Jeffrey Eugenides എഴുതിയ പ്രശസ്ത ലേഖനം. “Other writers invent; Knausgaard remembers” എന്ന ലേഖകന്റെ പ്രസ്താവന Knausgaard-ന് ആപ്റ്റ് ആയുള്ള ഇൻട്രോ ആയിരുന്നു. അയാളുടെ എഴുത്തു ടെക്നിക്കിനെ ഗിമ്മിക്കോ കഠിനപദങ്ങളോ ഇല്ലാതെ വിലയിരുത്തിയ എഴുത്ത്. മലയാളത്തിലെ ഭീരുക്കളായ നിരൂപക വേഷധാരികൾക്കു ഇന്നും തൊടാൻ ധൈര്യമില്ലാത്ത, സമകാലീകരിൽ ബുദ്ധികൊണ്ട് തിളങ്ങുന്ന, തുല്യതയില്ലാത്ത എഴുത്തുകാരൻ, Knausgaard – അയാളുടെ In the Land of the Cyclops -ലെ ഓരോ ലേഖനവും...
May 15, 2021
ചില റാൻഡം വായനകൾ.
ദേവദാസ് വി എമ്മിന്റെ “ഏറ്” എന്ന നോവല്ലയെപ്പറ്റിയാണ് അജയ് മാങ്ങാട്ട് തന്റെ കോളത്തിൽ കഴിഞ്ഞ തവണ എഴുതിയത് (https://www.manoramaonline.com/literature/literaryworld/2021/05/12/ezhuthumesa-on-writer-devadas-vm.html). ദേവദാസിനെ വായിയ്ക്കുമ്പോഴുള്ള ഒരു സംഗതി അയാൾ വായനക്കാരുടെ ഇന്റലിജൻസിനെ മാനിയ്ക്കുന്നു എന്നതാണ്. “വെള്ളിനക്ഷത്രം” എന്ന കഥ വന്നതിനുശേഷം അയാൾ പുന്നപ്ര വയലാറിനെപ്പറ്റി എഴുതിയ പോസ്റ്റിൽ അയാൾ ആ കഥയെഴുതുന്നതിനു മുന്നേ എടുത്ത എഫർട്ടിന്റെ രേഖാചിത്രമുണ്ട്. എന്നാൽ ആ ഭാരം മുഴുവൻ കഥയിൽ തിരുകിക്കയറ്റി ...
May 8, 2021
The Boujee Reader Tag.
Questions:
1. What is your average monthly budget for books?
നോ ബജറ്റ്. ആവശ്യമുള്ള പുസ്തകങ്ങളാണ് വാങ്ങാറുള്ളത്. വാങ്ങിക്കൂട്ടിയിട്ട് എന്തിനാണ്? ഡിസിയും എംബിയും ഒക്കെ ഇറക്കുന്ന എല്ലാ പുസ്തകവും വാങ്ങുന്ന (അയച്ചുകൊടുക്കുകയാണ്) ഒരാളെ ഞാനറിയും. അതിൽ മുക്കാലും ചവറാണ് – എന്റെ പണം അങ്ങനെ കളയാനുള്ളതല്ല. യമയുടെ, മിനി പിസിയുടെ കളക്ഷനൊക്കെ വാങ്ങുന്നവന് തലയ്ക്ക് ഓളമാണെന്നാണ് ഞാൻ വിചാരിയ്ക്കുക.
2. What’s the most you’ve ever spent in a bookstore?
കഴിഞ്ഞ വർഷം അവസാനം ഒരു മാസത്തിൽ 3825/-. അത്ര പ്രധാനപ്പെട്ട പുസ്...
April 30, 2021
The Last 10 Books Tag
Questions:
1) The last book you didn’t finish?
മരിയ വെറും മരിയ (സന്ധ്യാമേരി) – തീരെ താൽപ്പര്യം തോന്നിച്ചില്ല. മലയാളസാഹിത്യം ഇഷ്ടപ്പെടാൻ നിബന്ധനകൾ ഏറെ വയ്ക്കുന്നതുകൊണ്ടാകാം, അല്ലെങ്കിൽ ചില ഓൺലൈൻ നിരൂപകർ റെക്കമെന്റ് ചെയ്ത ലിസ്റ്റിൽ ഉള്ളതുകൊണ്ടാകാം – നോക്കിയപ്പോൾ ഒരുത്തൻ ഏറെ പാടിപ്പുകഴ്ത്തിയതാണ് എന്നും കണ്ടു. സൊ മറ്റൊരു കണ്ടീഷൻ കൂടി ആയല്ലോ. മണൽ ജീവിതങ്ങൾ – ഇന്ദുഗോപൻ. സുനാമിക്കഥയാണ് എന്ന് കണ്ടപ്പോൾ താഴെ വച്ചു. പിന്നെ വായിയ്ക്കാം. ഈ ദുരന്തസമയത്ത് വേണ്ട എന്ന് വച്ചു.
2) The last book you re-read?
മുറകാ...
April 22, 2021
രണ്ടു റാൻഡം സംഗതികൾ
ചർവ്വിതചർവ്വണം.
“പതിനഞ്ചാമത്തെ വയസ്സില്‍ ‘പ്രണയഭാജനങ്ങളായ അവര്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയോടെയാണ് പെരുമാറിയിരുന്നത്. ശരീരത്തിലധിഷ്ഠിതമായ ബന്ധം അവര്‍ക്ക് അന്നുണ്ടായിരുന്നില്ല. 1969-ല്‍ മാഡ്രിഡില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ നിന്ന് ബെര്‍ട്ടയെ രക്ഷപ്പെടുത്തിയ യാനെസ് എസ്‌റ്റെബിന്‍ എന്ന കാളപ്പോരുകാരനാണ് അവളുടെ കന്യകാത്വം കവര്‍ന്നത്. അതൊരു ഏകപക്ഷീയമോ ബലാല്‍ക്കാരമായോ ഉള്ള വിനിമയം ആയിരുന്നില്ല”
മലയാളത്തിലെ വലിയൊരു വിഭാഗം എഴുത്തുകാർ ഓൺലൈനിൽ ആഘോഷിയ്ക്കുന്ന ഒരു യുവ നിരൂപകന്റെ പ്രോജ്ജ്വല എ...
April 16, 2021
വായനാലിങ്കുകൾ
1. ടാഗോറിന്റെ ഒരു ചെറിയ കഥ : – https://frontline.thehindu.com/arts-and-culture/literature/forbidden-entry-by-rabindranath-tagore-bengali-short-story-in-translation-translated-by-william-radice/article34229584.ece?homepage=true
പെൻഗ്വിൻ ഇറക്കിയ ടാഗോറിന്റെ “പോസ്റ്റ്മാസ്റ്റർ” എന്ന കളക്ഷനിൽ നിന്ന്. അക്കൗണ്ട് ലോഗിൻ ചെയ്‍താലേ കഥ വായിയ്ക്കാൻ കഴിയൂ (വെബ് ക്ലിപ്പർ ഉപയോഗിച്ച് കണ്ടെന്റ് കോപ്പി ചെയ്യാനും പറ്റും)
2. ഓസ്‌ട്രേലിയൻ അമേരിക്കൻ എഴുത്തുകാരിയായ Shirley Hazzard -ന്റെ 79-ൽ വന്ന കഥ :- https://www.newyo...