Abhilash Melethil's Blog: Abhilash Melethil, page 18
April 9, 2021
ഇന്ദുഗോപനും മരിയാനയും



അടുത്തിടെ ഇന്ദുഗോപന്റെ, മാതൃഭൂമി വഴി വന്ന “പ്രേതവേട്ടക്കാരൻ”, ഡിസി ഇറക്കിയ “കഥകൾ” തുടങ്ങിയ സമാഹാരങ്ങൾ വായിയ്ക്കുകയുണ്ടായി. “പ്രേതവേട്ടക്കാര”ന്റെ ഇൻട്രോ രസകരമാണ് – ടിവിയിലോ യൂറ്റ്യൂബിലോ കണ്ടിട്ടുള്ള ഒരു ടിവി പരിപാടിയിൽ ഒരു വീട്ടിലെ കട്ടിലിനെപ്പറ്റിയുള്ള അതിശയോക്തിപരമായ ഒരു കഥയുണ്ടായിരുന്നു, പ്രേതബാധയും മറ്റും തന്നെ. ഗോപൻ തന്നെ പറയുന്നപോലെ അതിഭയങ്കരമായ പശ്ചാത്തല സംഗീതവും നാടകീയതയും ഒക്കെ വച്ച് പ്രേക്ഷകനിൽ ഭയം ജനിപ്പിയ്ക്കുന്ന ഒന്ന് – അന്ന് ഞാൻ ഭയന്നിട്ടുമുണ്ടായിരുന്നു. ആ വീട്ടിൽ എഴുത്തുകാരൻ പോ...
March 30, 2021
The 2021 International Booker Longlist
പുതിയ പുസ്തകങ്ങൾക്ക് പിന്നാലെ അധികം ഈ വർഷം പോകാതിരുന്നതുകൊണ്ട് ഇന്റർനാഷണൽ ബുക്കർ ലോങ്ങ് ലിസ്റ്റിൽ അറിയാത്ത പുസ്തകങ്ങളുണ്ട്. Labatut-ന്റെ When We Cease to Understand the World എന്ന പുസ്തകം ലിസ്റ്റിൽ വന്നത് കൗതുകമായി. ഹിസ്റ്റോറിക് സയന്റിഫിക് സംഭവങ്ങളെയും ആളുകളെയും ഭാവന കലർത്തി അവതരിപ്പിയ്ക്കുന്ന ഈ പുസ്തകം നോൺ ഫിക്ഷൻ നോവൽ എന്നാണ് വിളിയ്ക്കപ്പെട്ടുകൊണ്ടിരുന്നത്. സെബാൾഡിയൻ രീതിയിൽ history of destruction നോക്കിക്കാണുന്നു എന്നൊക്കെ അവകാശവാദമുണ്ടെങ്കിലും നോവലിന്റെ അവസാനഭാഗങ്ങളിൽ എന്റെ ക്ഷമ പരീക്ഷിയ്ക്ക...
March 26, 2021
The Self-Aware Reader Tag
1) What most draws you in to a novel or story and makes you want to keep reading – plot, character(s), writing style, atmosphere, something else?
ഒറ്റവാക്കിൽ കഥാപാത്രങ്ങൾ. കഥ ആർക്കും പറയാം. കഥാപാത്രങ്ങൾ ഒത്തുവന്നില്ലെങ്കിൽ കഥ ആരും ഓർക്കില്ല. എഴുത്തുശൈലി ഒരു പരിധിവരെ. എന്നാൽ ഇത് എപ്പോഴും ഒരുപോലെയല്ല. കയറിലെ കഥാപാത്രങ്ങളെ മുഴുവൻ ഓർക്കുക പ്രയാസം. എന്നാൽ ഏറെക്കുറെ ചരിത്രഗതിയോടു മാച്ച് ചെയ്യുന്ന രീതിയിലാണ് തകഴി അതിലെ കഥ എഴുതിയിരിയ്ക്കുന്നത് (നായർ മേധാവിത്വത്തിന്റെ പതനത്തിനോട് ചേർത്ത് വായിയ്ക്കുമ്പോൾ ...
March 22, 2021
Adam Zagajewski


പോളിഷ് കവി Adam Zagajewski മിനിഞ്ഞാന്ന് മരിച്ചുപോയി, മലയാളത്തിൽ ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല. 2017-ലാണ് അയാളുടെ Slight Exaggeration എന്ന പുസ്തകം വായിയ്ക്കുന്നത്. അന്ന് ഫെയ് സ്ബുക്കിൽ എഴുതിയ കുറിപ്പാണ് താഴെ. അയാളെപ്പറ്റി പല തവണ എഴുതിയിട്ടുണ്ട്. ഇപ്പോൾ സമയക്കുറവുണ്ട്, എന്നാലും ഇഷ്ടമുള്ള എഴുത്തുകാരന്റെ വിടവാങ്ങൽ ignore ചെയ്യുന്നത് ക്ഷമിയ്ക്കാവുന്നതല്ല. വായനക്കാരാ, വായിച്ചിട്ടില്ലെങ്കിൽ ഇമ്മാതിരി പുസ്തകങ്ങൾ വായിയ്ക്കുക. ഹൃദയം വിശാലമാക്കാനെങ്കിലും.
*
വായന ശ്രമകരമായ ഒരു കർമ്മമാണ് – പുസ്തകങ്ങൾ...
March 19, 2021
ഭീതിയുടെ വഴിയേ


ഇരുട്ടിനെ അത്യാവശ്യം പേടിയുള്ള കുട്ടിക്കാലമായിരുന്നു എന്റേത്. എന്നാൽ അതേ സമയത്തുതന്നെ വാരികകളിൽ വന്നിരുന്ന ഹൊറർ നോവലുകൾ ഞാൻ സ്ഥിരമായി വായിയ്ക്കുമായിരുന്നു, ആകാംക്ഷ/കൗതുകം പേടിയെ കവച്ചുവച്ചു എന്ന് പറയാം – അതങ്ങനെ ആയിരുന്നു കുറെയധികം കാലം. ഹൊറർ കഥകൾ പറയുന്ന കൂട്ടുകാരും, നാട്ടിൽ പ്രചാരത്തിലുള്ള അത്തരത്തിലുള്ള കഥകളും, വായിച്ചിരുന്ന പുസ്തകങ്ങളും എല്ലാം ചേർന്ന് അത്യാവശ്യം “കിടില”മായിരുന്നു ആ സമയം. ജനാലയിലൂടെ നിലാവ് വീഴുന്ന രാത്രികളിൽ ഡ്രാക്കുള പ്രഭു അഴികൾക്കുള്ളിലൂടെ നൂഴുന്നത് പൈക്കോ ക്‌ളാസിക്സിൽ വ...
March 13, 2021
അഡിക്ഷൻ റ്റാഗ്
1. What is the longest amount of time you can comfortably go without picking up a book?
കഴിഞ്ഞ ആറോ ഏഴോ വർഷത്തിൽ പറയുകയാണെങ്കിൽ ഒരു 14-15 ദിവസം, തുടർച്ചയായി, ഒരു യാത്രയിലായിരുന്നപ്പോൾ. അതല്ലാതെ പുസ്തകം തൊടാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ആ യാത്രയിൽപ്പോലും ഓർത്തുകൊണ്ടിരുന്നത് പുസ്തകങ്ങളെപ്പറ്റിയായിരുന്നു. യാത്രയിൽ ഒപ്പമുള്ള ആളോടും അയാളുടെ പാതിരിയായ സുഹൃത്തിനോടും സംസാരിച്ചതും അധികവും പുസ്തകങ്ങളെപ്പറ്റിയായിരുന്നു. എന്റെ ബുദ്ധിയ്ക്ക് വഴങ്ങുന്ന ഒരേയൊരു സംഗതി അതാണ്.
2. How many books do you c...
March 6, 2021
പാൻഡെമിക് വായനയെപ്പറ്റി
കഴിഞ്ഞ വർഷം, പാൻഡെമിക് തുടങ്ങിയ സമയത്താണ് ഞാൻ ക്രൈം വായന കൂടുന്നതിനെപ്പറ്റി എവിടെയോ വായിച്ചത്. അതെന്തുകൊണ്ട് എന്നാരോ പഠനം തന്നെ നടത്തിയിരുന്നു. ക്രൈം കഥകളുടെ വായനയിൽ ഒരു അണ്ടർ ഡോഗ് എലിമെൻറ് ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. നമ്മളെക്കാൾ ബുദ്ധിശക്തി കൂടിയ ആളുകൾ തമ്മിലുള്ള കാറ്റ് ആൻഡ് മോസ് ഗെയിമാണല്ലോ ഇത്തരം പുസ്തകങ്ങളിലെ വിഷയം. ദൃശ്യം സിനിമയി(കളി)ലെ ഹീറോയിക് സംഗതി അതിലെ ക്രൈം ചെയ്യാൻ ചെയ്യുന്ന ദൈർഘ്യമേറിയ പ്ലാനിങ് ആണ്. ലാൽ പോലും ആ ഒരു ആശയത്തിന്റെ വെഹിക്കിൾ മാത്രമാണ്. ഹിഗാഷിനോയുടെ നോവലിന്റെ ചില ഭാഗങ്ങൾ സ...
February 26, 2021
മറ്റൊരു ബുക്ക് റ്റാഗ്
1. What book did everyone love but you only liked?
വിനോയ് തോമസിന്റെ “പുറ്റ്”. കഥാപാത്രങ്ങൾ ശരിയല്ലെങ്കിൽ എനിയ്ക്ക് വായന ശരിയാകില്ല. മലയാളത്തിലെ സൊ കോൾഡ് “വ്യത്യസ്തത” എന്താണെന്ന് എനിയ്ക്കിപ്പോഴും മനസ്സിലായിട്ടില്ല. സാധാരണമല്ലാത്ത എന്ത് കണ്ടാലും പ്രശംസയുടെ പെരുമഴയാണ്. വിനോയ് എഴുതാനറിയുന്ന ആളായതുകൊണ്ടു മാത്രമാണ് ഈ നോവൽ രക്ഷപ്പെട്ടത് എന്നാവർത്തിയ്ക്കുന്നു. നൊറോണയാണ് ഇത് പോലെ മറ്റൊരു എഴുത്തുകാരൻ. എനിയ്ക്ക് അസഹനീയമാണ് അയാളുടെ കഥകൾ, അയാൾക്ക് പൊട്ടൻഷ്യൽ ഉണ്ട് ബട്ട് ഹി ഈസ് എ ബാഡ് ജഡ്ജ് ഓഫ് ഹിസ് ഓൺ റൈറ്റി...
February 21, 2021
സ്‌പോയ്‌ലർ റ്റാഗ്.
1) What do you consider a Spoiler?
ക്രൈം ഫിക്ഷനല്ലാത്ത (അഥവാ Genre fiction അല്ലാത്ത) ഒന്നിൽ സ്പോയ്ലർ ഉണ്ടാവുമോ എന്നാണ് ഞാൻ ആലോചിയ്ക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു പുസ്തകത്തിനും അങ്ങനെ ഒന്നില്ല എന്ന് തോന്നുന്നു. മീശയോ, സൂസന്നയോ, ചാവുനിലമോ വായിയ്ക്കുമ്പോൾ കഥ എങ്ങനെ അവസാനിയ്ക്കും എന്നത് എന്നെ അലട്ടിയതേ ഇല്ല. ആ നോവലുകളിൽ ശ്രദ്ധ പതിയേണ്ട മറ്റു പലതും ഉണ്ടെന്നതാണ് കാരണം. ഏതൊരു ഭാഷയിലും ഒരു ക്‌ളാസിക് നോവലിനും സ്പോയ്ലർ ഉണ്ടാവാൻ വഴിയില്ല, അല്ലെങ്കിൽ അവ ക്‌ളാസിക് ആവില്ല. പഥേർ പാഞ്ചാലി, ഖസാക്, മതി...