Abhilash Melethil's Blog: Abhilash Melethil, page 16
December 29, 2021
4 Stars വായന (2021)
1. No One Writes to the Colonel and Other Stories – Gabriel García Márquez (പുനർവായന) – മാർകേസിന് ഏറ്റവും ഇഷ്ടപ്പെട്ട അയാളുടെ കൃതി. എനിയ്ക്കേറ്റവും ഇഷ്ടമുള്ള മാർകേസിന്റെ നോവല്ലകളിലൊന്ന്. കേണലിന്റെ കഥാപാത്രത്തെ നിങ്ങളെന്നും ഓർക്കും.
2. The Wind-Up Bird Chronicle – Haruki Murakami (പുനർവായന) – മുറകാമിയെ മൊത്തമായി വായിയ്ക്കുന്നതിന്റെ ഭാഗമായി വായിച്ചത്. ഈ നോവലിന്റെ ആശയം അയാൾ Killing Commendatore-യിലും അതേപടി ഉപയോഗിയ്ക്കുന്നുണ്ട്. രണ്ടിലും മൈനർ പെൺകുട്ടികളെ ആഭാസകരമായി അവതരിപ്പിയ്ക്കുന്നുണ്ട് (1Q84-ലു...
December 20, 2021
പുതിയ നോവൽ | നിതിന്റെ പുസ്തകം | Book of Nithin
November 26, 2021
രണ്ട് ഐറിഷ് എഴുത്തുകാരികൾ
സാലി റൂണിയുടെ പോപ്പുലാരിറ്റി അസാധാരണമാണ്. അവരുടെ അടുത്തിറങ്ങിയ “Beautiful World, Where Are You” എന്ന നോവൽ ഉണ്ടാക്കിയ തരംഗം genre ഫിക്ഷൻ എഴുതുന്ന എഴുത്തുകാർ പോലും കൊറോണക്കാലത്ത് ഉണ്ടാക്കിയിട്ടുണ്ടാവില്ല. സാലി റൂണി ഫിനോമിനോൻ വിശദീകരിയ്ക്കുക അത്ര എളുപ്പമല്ല. അവരുടെ നോവലുകൾ വളരെ കൺടെംപററി ആണെന്നുള്ളതാണ് ഒന്നാമത്തെ കാര്യം – ഇപ്പോൾ ഈ സോഷ്യൽ മീഡിയ ലോകത്ത് ജീവിയ്ക്കുന്ന തരം ആളുകളാണ് അവരുടെ നോവലിൽ ഉണ്ടാവുക. അവർ സെക്സ് കയ്യൊതുക്കത്തോടെ എഴുതുന്നത് ആണ് മറ്റൊന്ന് (ഡയലോഗുകൾ എഴുതുവാൻ അസാധാരണ കഴിവുണ്ട് റൂണിയ്ക്...
November 13, 2021
The End of the Year Book Tag
The questions:
Are there any books you started this year that you need to finish?
യെസ്. Alexandria Quartet by Lawrence Durell (രണ്ടാം പുസ്തകത്തിൽ), Septology Trilogy by Fosse (രണ്ടാം പുസ്തകം തീരാറായി), “The History of Siege of Lisbon” by Saramago (മധ്യഭാഗം കഴിഞ്ഞു), Deborah Levy -യുടെ ഓർമ്മക്കുറിപ്പുകളുടെ trilogy (ഇത് എന്തായാലും തീരും), അധികവും സീരീസുകളാണ്. “Billy Summers” by Stephen King പോലെ പൂർത്തിയാക്കാൻ സാധ്യതയില്ലാത്ത പുസ്തകങ്ങളുമുണ്ട്. “Order of Time” by Carlo Rovelli, “Alec” by William D...
November 6, 2021
The Promise
വെള്ളക്കാരനായ Damon Galgut ആണ് “The Promise” എന്ന നോവലിന് ബുക്കർ ജയിച്ചിരിയ്ക്കുന്നത്. വെള്ളക്കാരുടെ ഒരു കുടുംബത്തെ നാലു വ്യത്യസ്ത ദശകങ്ങളിൽ പിന്തുടരുന്ന ആഖ്യാനമാണ് ഈ നോവലിനുള്ളത്. ഒരു വലിയ കൃഷിയിടവും പടുകൂറ്റൻ വീടും സ്വന്തമായുള്ള മാനിയുടെ ഭാര്യ റെയ് ച്ചൽ മരിയ്ക്കുന്നതോടെയാണ് നോവൽ തുടങ്ങുന്നത്. അമോർ എന്ന ഇളയമകൾ ഹോസ്റ്റലിൽ നിന്ന് തിരികെ വീട്ടിലേയ്ക്കു വരികയാണ്, ദൂരെ ഒരിടത്ത് താമസിച്ചു പഠിയ്ക്കുകയാണ് അവൾ (അമ്മ മരിയ്ക്കാൻ പോകുന്നതുകൊണ്ടാണ് അവളെ ദൂരെ അയച്ചതെന്നും ഇനി അവൾ വീട്ടിൽ തന്നെ നിൽക്കുമെന്നും...
October 29, 2021
മലയാളം വായന



ഞാൻ മാത്രമല്ലാത്ത ഞാൻ
എൻ പ്രഭാകരന്റെ ആത്മകഥ “ഞാൻ മാത്രമല്ലാത്ത ഞാൻ”, ട്രൂ കോപ്പി ഓൺലൈൻ വാരികയിൽ വന്നിരുന്നത് ഞാൻ ശ്രദ്ധയോടെ വായിച്ചിരുന്നു. എന്നെ പലപ്പോഴായി ആകർഷിച്ചിട്ടുള്ള ഒരെഴുത്തുകാരനാണ് പ്രഭാകരൻ. ചിലപ്പോൾ മടുപ്പിയ്ക്കുകയും ചെയ്യും. മലയാളത്തിൽ മൾബറി എന്ന പ്രസാധകൻ പണ്ട് ആത്‌മഹത്യയെയും ഭ്രാന്തിനെപ്പറ്റിയും ഒക്കെ സമാഹാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് എന്റെ ഓർമ്മ. ആദ്യം പറഞ്ഞ പുസ്തകത്തിൽ പ്രമുഖരുടെ ആത്‌മഹത്യയാണ് വിഷയം. ആത്‍മഹത്യ ചെയ്ത എഴുത്തുകാരികളോട് മലയാളികൾക്ക് ഒരു ഒബ്സെഷൻ പോലുമുണ്ട് – ലിറ...
October 22, 2021
The Morning Star
സമകാലിക ലോകസാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരനായ കിനോസ് ഗാർഡിന്റെ (Karl Ove Knausgaard) പുതിയ നോവലിനായി, The Morning Star (ട്രിലജി ആണ്), ഒരു വർഷത്തിലധികമായി കാത്തിരിയ്ക്കുകയായിരുന്നു. A Time for Everything എന്ന ആദ്യകാല നോവലിനുശേഷം എഴുത്തുകാരൻ ഫിക്ഷനിലേയ്ക്ക് മടങ്ങുന്നു എന്നതാണ് ഈ നോവലിന്റെ പ്രത്യേകത. അതിനിടയിൽ മൈ സ്ട്രഗിൾ എന്ന ആറു ഓർമ്മക്കുറിപ്പുകളുടെ സീരീസ്, സീസൺ ക്വാർട്ടറ്റ് എന്ന സീരീസ്, മോങ്ക് (Munch)-നെപ്പറ്റിയുള്ള പുസ്തകം, Home and Away എന്ന കത്തുകളുടെ സമാഹാരം, In The Land of Cy...
October 8, 2021
റാൻഡം
പച്ചമലയാളം എന്നൊരു സാധനം കയ്യിൽ വന്നു. മലയാള സാഹിത്യത്തിന്റെ അണ്ടർബെല്ലി എങ്ങനെയാണ് കിടപ്പെന്നു മനസ്സിലാക്കാൻ ഇമ്മാതിരി സാധനങ്ങൾ നല്ലതാണ്. പിന്നെ ജീവിതത്തിൽ ഇത് വായിയ്ക്കാൻ കഴിയില്ലെന്ന് മാത്രം.
ആദ്യം എൻ ഇ സുധീറിന്റെ ഒരു കത്ത്, കൃഷ്ണൻ നായരെ അനുകരിച്ച് എന്തെല്ലാമോ എഴുതുന്ന എം കെ ഹരികുമാർ എന്ന ഒരാളുടെ കോളത്തിനുള്ള മറുപടിയാണ്. ഇതിൽ പെരുമാൾ മുരുഗനെപ്പറ്റി ഹരികുമാർ പറയുന്നത് നോക്കുക.
ഇതേ വാരികയിൽ ഇതേ ഹരികുമാറിന്റെ, അരുന്ധതി റോയിയെപ്പറ്റിയുള്ള അഭിപ്രായം.
കേരള കൗമുദിയുടെ എഡിറ്ററായിരുന്നത്രെ ഭ...
October 2, 2021
A Passage North
അനുക് അരുൾപ്രകാസത്തിന്റെ (Anuk Arudpragasam ) “A Passage North” വായന തുടങ്ങുന്നതിനു മുൻപേ തന്നെ നോവലിന്റെ ഉള്ളടക്കത്തിൽ കൃത്യമായ രാഷ്ട്രീയമുണ്ട് എന്നതിന്റെ സൂചനകൾ കണ്ടിരുന്നു. പിന്നീടുണ്ടായ വായന അതിനെ തീർത്തും ശരിവയ്ക്കുന്നതായിരുന്നു. ശ്രീലങ്കയിൽ നിന്ന് ഇപ്പോൾ പരിഭാഷയിലും , അല്ലാതെയും വന്നുകൊണ്ടിരിയ്ക്കുന്ന നിരവധി നോവലിസ്റ്റുകൾ ആ രാജ്യത്തിന്റെ രാഷ്ട്രീയത്തെ പല രീതിയിൽ സംബോധന ചെയ്യുന്നത് കാണാം. കൂട്ടത്തിൽ അനുക് വളരെ പച്ചയ്ക്കാണ് രാഷ്ട്രീയം പറയുന്നത്. അടുത്തിടെ മലയാളത്തിൽ വന്ന “പ്രശസ്ത” നോവലിലെപ...
September 24, 2021
Kjell Askildsen
നോർവീജിയൻ സാഹിത്യത്തിലെ അതികായനായ ഷെൽ അസ് കിൽഡ് സെൻ (Kjell Askildsen) കഴിഞ്ഞ 23-നു മരിച്ചുവെന്ന ന്യൂസ് കാണുന്നു – വളരെ വിഷമമുണ്ടാക്കുന്ന സംഗതി ആണെന്ന് പറയേണ്ടതില്ലല്ലോ. ഇംഗ്ളീഷിൽ ഈയിടെയാണ് ഈ എഴുത്തുകാരന്റെ പുസ്തകങ്ങൾ വരാൻ തുടങ്ങിയത്. തീരെ പതിഞ്ഞ താളത്തിലുള്ള, ലളിതമായ കഥകൾ എന്ന് ഒറ്റ വാചകത്തിൽ പറയാവുന്ന കഥകൾ. A Great Deserted Landscape എന്ന കഥയിൽ (കിൻഡിലിൽ ഇത് മാത്രമായി ലഭ്യമാണ്) ഒരാളുടെ ഭാര്യയുടെ അടക്കിന് ആളുകൾ കൂടിയിരിയ്ക്കുന്നു. അയാൾ ശരിയ്ക്ക് അത്ര വിഷമത്തിലൊന്നുമല്ല. ചുറ്റും വലിയ നിശ്ശബ്ദതയ...


