ഷോർട്ട് ലിസ്റ്റിൽ വലിയ അത്ഭുതമൊന്നുമില്ല. പൊളിറ്റിക്സ്, ആക്ടിവിസം തുടങ്ങിയ സംഗതികൾ തൊട്ടുപോകുന്ന പുസ്തകങ്ങൾക്കാണ് മാർക്കറ്റും അവാർഡും. റിച്ചാർഡ് പവേർസ് ഇമ്മട്ടിലുള്ള ഒരു എഴുത്തുകാരനാണ് (ന്യൂ ഏജ് ട്രീ ഹഗ്ഗിങ് എന്ന് പരിഹസിയ്ക്കപ്പെടുന്ന സംഗതി). അയാളുടെ Overstory പോലുള്ള പുസ്തകങ്ങളിൽ നിന്ന് മനസ്സിലായ കാര്യമാണ്, ഈ പുസ്തകം എന്തായാലും വായിച്ചു നോക്കണം എന്ന് തന്നെ കരുതുന്നു. സുഹോട്ടയുടെ “ചൈനാ റൂം” മോശമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തിലെ ഒരു പഞ്ചാബി ഫാമിലിയിലെ സ്ത്രീകളുടെ അടിമ ജീവിതമാണ് നോവലിന്റ...
Published on September 14, 2021 21:07