Abhilash Melethil's Blog: Abhilash Melethil, page 13
June 26, 2022
പൊറ്റാളിലെ ഇടവഴികൾ – Print, available now!
പൊറ്റാളിലെ ഇടവഴികൾ ഒന്നും രണ്ടും പുസ്തകങ്ങൾ ആമസോണിൽ വീണ്ടും ലഭ്യമായിട്ടുണ്ട്. ഇത്തവണ ആമസോൺ ഫുൾ ഫിൽഡ് ഡെലിവറിയാണ് – ഷിപ്പിംഗ് ചാർജില്ല. ആവശ്യക്കാർ നോക്കുമല്ലോ.
ബുക്ക് വൺ ലഭിയ്ക്കാൻ : – https://www.amazon.in/gp/product/B07T...
ബുക്ക് റ്റു ലഭിയ്ക്കാൻ – :- https://www.amazon.in/dp/B07TLW8L6Y/
June 14, 2022
Anand on Vijayan
വിജയന്റെ മരണത്തിനു ഒരു വർഷത്തിനുശേഷം ഡിസി ഇറക്കിയ “ഓവി വിജയൻ : ഓർമ്മപ്പുസ്തകം” എന്ന പുസ്തകത്തിൽ നിന്ന് ആനന്ദിന്റെ കുറിപ്പ്.
June 12, 2022
Midyear Book Freakout Tag 2022
Prompts:
The Questions:
1. Best book you’ve read so far in 2022.
ബുക്കുകൾ എന്ന് പറയണം. ലോറൻസ് ഡുറലിന്റെ, അലക്സാൻഡ്രിയ ക്വാർട്ടെറ്റ് എന്നറിയപ്പെടുന്ന സീരീസിലെ പുസ്തകങ്ങൾ ഓരോന്നും മനോഹരമാണ്. നാലാമത്തെ പുസ്തകം വായിച്ചു തീരാനായി. ജസ്റ്റിൻ എന്ന ആദ്യ നോവൽ അതിമനോഹരമാണ് (ഡുറലിന്റെ രണ്ടാം ഭാര്യയാണ് ഈ കഥാപാത്രത്തിനാധാരം, അയാളുടെ തന്നെ അനുഭവകഥകളാണ് ഈ നോവലിലും, അതുകൊണ്ടു തന്നെ വളരെ യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന ആഖ്യാനമാണ് നാലു പുസ്തകങ്ങളിലും). നമ്മുടെ നാട്ടിൽ കവിതാമയം എന്നൊക്കെ പറയുന്ന സംഗതിയാണ് ഇതിലെ ഭ...
June 1, 2022
Young Mungo
2020-ലെ ബുക്കർ വിന്നർ ആയ ഡഗ്ലസ് സ്റ്റുവാർട്ടിന്റെ ആത്മകഥാംശമുള്ള നോവൽ, “ഷുഗി ബെയ്ൻ” ഉജ്ജ്വലമായിരുന്നു. എഴുത്തുകാരന്റെ പുതിയ നോവലാണ്, കുപ്രസിദ്ധയായ താച്ചറിന്റെ കാലത്തെ ഗ്ലാസ്ഗോയിൽ തന്നെ സെറ്റ് ചെയ്ത, “യങ്ങ് മംഗോ”. പുസ്തകത്തിന് യുഎസിലും യൂറോപ്പിലും രണ്ടു വെവ്വേറെ കവറുകൾ ആണുള്ളത്. യു എസ് കവറിൽ വെള്ളത്തിൽ പാതി മുങ്ങിയ ഒരു കൗമാരക്കാരന്റെ മുഖമാണ് – നോവലിന്റെ കഥയിൽ രണ്ടു ത്രെഡുകളുണ്ട്. ആദ്യത്തേതിൽ മംഗോ ഒരു വീക്കെൻഡിൽ മീൻ പിടിയ്ക്കാനായി രണ്ടു മുതിർന്ന ആളുകൾക്കൊപ്പം ഉൾനാടുകളിലേയ്ക്ക് പോവുകയാണ്. രണ്ടാമത്...
May 24, 2022
പൊറ്റാളിലെ ഇടവഴികൾ in Print
സുഹൃത്തുക്കളെ, കോവിഡിന് ശേഷം “പൊറ്റാളിലെ ഇടവഴികൾ” പേപ്പർബാക്ക് ആമസോൺ വഴി വീണ്ടും വിൽപ്പന ആരംഭിയ്ക്കുകയാണ്. രണ്ടു പുസ്തകങ്ങളുടെയും ചുരുക്കം കോപ്പികളെ ലഭ്യമായുള്ളൂ.
ബുക്ക് വൺ – https://www.amazon.in/gp/product/B07TJGSTB4 @ 200 രൂപ + ഷിപ്പിംഗ്
ബുക്ക് റ്റു – https://www.amazon.in/gp/product/B07TLW8L6Y @ 275 രൂപ + ഷിപ്പിംഗ്
ആവശ്യമുള്ളവർ വാങ്ങുമല്ലോ.
May 14, 2022
നടക്കുന്ന നായകർ
ലോകത്തെ മഹത്തായ നോവലുകളിൽ ഒന്നായ “ഹംഗർ”-ലെ നായകൻ സദാ തന്റെ പട്ടണത്തിൽ തലങ്ങും വിലങ്ങും നടക്കുകയാണ്. അയാൾ നടക്കുന്നത് തന്റെ പട്ടിണി മാറ്റാൻ (പുസ്തകത്തിൽ ആത്മകഥാംശമുണ്ട്) എന്തെങ്കിലും ഒരു വഴി തേടിയാണ്. പണയം വയ്ക്കാവുന്ന എല്ലാം അയാൾ കൈവിട്ടു കഴിഞ്ഞു. പോരാത്തതിന് തിരക്കുണ്ടെന്നു കാണിയ്ക്കുക എന്നതും പ്രധാനം – പട്ടിണിയിൽ നിന്നുണ്ടാവുന്ന അപകർഷത, ദുരഭിമാനം ഇതൊക്കെയാണ് അയാളുടെ ഈ നടത്തത്തിനു പിന്നിൽ. ഈ നോവലിനെക്കുറിച്ച് കിനോസ്‌ഗാർഡ് പല തവണ എഴുതിയിട്ടുണ്ട് (നോർഡിക് നോവലിന്റെ തലതൊട്ടപ്പനാണ് അവസാനകാലത്ത് നമ...
April 19, 2022
ചില ക്രൈം വായനകൾ




1) പാസ്കൽ ഗാർനിയെയുടെ (Pascal Garnier), “A26” ഒരു നോയ്‌ർ ത്രില്ലറാണ് (ഫ്രാൻസിലെ ഒരു ഹൈവേയുടെ പേരാണ്). അത്യസാധാരണമായ പാസേജുകൾ എഴുതാൻ മിടുക്കനാണ് ഗാർനിയെ (മുന്നേ ബ്ലോഗിൽ എഴുതിയിട്ടുണ്ട്), ഇത്തരം എഴുത്തുകൾ കൂടിയാണ് അയാളുടെ നോവെല്ലകളെ അതിന്റെ അനന്യമായ സെറ്റിങ്ങിനൊപ്പം ഉജ്ജ്വല വായനാനുഭവങ്ങളാക്കുന്നത്. ഈ നോവൽ ഒരു കൊലപാതകിയെക്കുറിച്ചാണ്. ഏകാകിയായ അയാൾ വീടിനു പുറത്തിറങ്ങാത്ത അനിയത്തിയോടൊപ്പം കഴിയുന്നു. പോസ്റ്റ് വാർ ട്രോമായിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് പടിഞ്ഞാറൻ ഫ്രാൻസിൽ, തൊള്ളായിരത്തിനാല്പതു തൊട...
April 14, 2022
August 17
ഹരീഷിന്റെ “ഓഗസ്റ്റ് 17”, ക്രീയേറ്റീവ് റൈറ്റിംഗ്-നേപ്പറ്റിയുള്ള ഒരു പുസ്തകമായി വേണമെങ്കിൽ കാണാം. ഒരാൾ ഒരു നാടിന്റെ അപരചരിത്രം ഭാവന ചെയ്യുന്നു. അയാൾ ബഷീറിനെപ്പോലെ അതികായനായ ഒരെഴുത്തുകാരനെ കണ്ടുമുട്ടുന്നു – ആ എഴുത്തുകാരനാകട്ടെ തന്റെ ക്രിയേറ്റിവിറ്റിയുടെ ഏറ്റവും ഉയർന്ന പടിയിലാണുള്ളത്. അയാളുടെ കൂസിലില്ലായ്മ (ബഷീറിന്റെ ഏതു എഴുത്തുകളും വായിയ്ക്കുമ്പോൾ സാധാരണക്കാരായ നമുക്ക് തോന്നുന്ന പോലെ തന്നെ) കാണുമ്പോൾ തുടക്കക്കാരന് ആരാധന, അയാൾ ഗുരുസ്ഥാനീയനെ സദാ പിന്തുടരുന്നു, അയാൾ ഭ്രാന്തിനു ചികിത്സ തേടുന്ന ഇടത്...
April 7, 2022
The 2022 International Booker Prize Shortlist
ജോലിസ്ഥലത്തെ അസാധാരണമായ തിരക്കുകൾ കാരണം ഇപ്രാവശ്യം ഞാൻ വായിച്ചു തീർത്ത ഒരു പുസ്തകം പോലും ലിസ്റ്റിൽ ഇല്ല എന്ന സ്ഥിതിയാണ്. എന്നാലും വളരെ മികച്ച ഷോർട്ട് ലിസ്റ്റ് ആണെന്നാണ് എന്റെ വിചാരം. Tomb of Sand ലിസ്റ്റിൽ കയറിപ്പറ്റുന്ന ആദ്യ ഹിന്ദി നോവലാണ്. അതിനു നല്ല ജയസാധ്യത ഉള്ളതായി സുഹൃത്തുക്കളടക്കം പറയുന്നുണ്ട്. ഞാൻ ആദ്യ പത്തുപേജുകളാണ് വായിച്ചത് – തടിയൻ പുസ്തകമാണ്. വായിച്ചിടത്തോളം ഐ വാസ് ഇമ്പ്രെസ്സ്ഡ്. ഹിന്ദി മേഖല ഭാവി മാർക്കറ്റായി വരും എന്ന് ബുക്കർ കമ്മിറ്റി കാണാതിരിയ്ക്കില്ല. അതിന്റെ underlying സംഗതിക...
March 10, 2022
ഇന്റർനാഷണൽ ബുക്കർ ലോങ്ങ് ലിസ്റ്റ് 2022
കുറച്ചു കൗതുകമുള്ള ലിസ്റ്റാണ്. രണ്ടു ഹെവി വെയ്‌റ്റ്‌സ് ആണ് അതിൽ ഉള്ളത് – നൊബേൽ വിന്നറായ ഓൾഗയുടെ (Olga Tokarczuck) “ബുക്ക്സ് ഓഫ് ജേക്കബ്” (The Books of Jacob) , യാൻ ഫൊസെയുടെ (Jon Fosse) “സെപ്റ്റോളജി 6-7” (A New Name: Septology VI-VII). ഓൾഗയുടെ, ഞാൻ ഇതുവരെ വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ എനിയ്ക്കു ഇഷ്ടം “House of Night, House of Day” (രണ്ടായിരത്തിപന്ത്രണ്ടിലോ മറ്റോ തലസ്ഥാനത്തെ ഡിസിയിൽ യാദൃച്ഛികമായി കണ്ടു വാങ്ങിയതാണ്) ആണ്. വായിച്ചിടത്തോളം ബുക്ക്സ് ഓഫ് ജേക്കബ് നല്ല പുസ്തകമാണ്. എനിയ്ക്ക് ഓൾഗയെ ഇഷ്ട...