എം ടി പണ്ടൊരിയ്ക്കൽ അമ്മയുടെ വീട്ടിൽ വന്നു. വലിയ അമ്മാവനും എം ടിയും ഒരേ (പാരലൽ) കോളേജിൽ പഠിപ്പിച്ചിരുന്നു, ആ പരിചയത്തിലാണ് വന്നത്. നിർമ്മാല്യം എന്ന സിനിമ അടുത്തുള്ള ഒരു അമ്പലത്തിൽ ഷൂട്ട് ചെയ്യാൻ കഴിയുമോ എന്നറിയാനായിരുന്നു. അമ്പലത്തിനു പഴക്കം പോരെന്നു പറഞ്ഞ് പിൻവാങ്ങി. ആ കണക്ഷന്റെ പേരിൽ എന്റെ ഒരു ബന്ധു വാരിക്കുഴിയിലോ മറ്റോ അഭിനയിച്ചിട്ടുണ്ട്. വീട്ടിൽ ഏറ്റവും സുലഭമായുള്ള പുസ്തകങ്ങൾ എം ടിയുടെ നോവലുകളായിരുന്നു. അത് വീണ്ടും വീണ്ടും വായിയ്ക്കുന്ന കാലത്താണ് അമ്മയോ മറ്റോ പറഞ്ഞ് ഞാനിതറിയുന്നത്. അതിനു ശേഷ...
Published on July 14, 2022 19:32