Abhilash Melethil's Blog: Abhilash Melethil, page 10
March 21, 2023
Adieu, S Jayesh!
ജയേഷിനെ പരിചയപ്പെടുന്നത് ബ്ലോഗുകാലത്താണ്. പരിചയം എന്ന് വച്ചാൽ ബ്ലോഗിലെ, ഒന്നോരണ്ടോ വാക്കുകളിലുള്ള കമന്റുകൾ. ഏതോ ഒരു കവിതയിൽ അയാളിട്ട “ഒരു സ്പാർക്കുണ്ട്” എന്ന ഒരു കമന്റ് എനിയ്ക്കന്നു പ്രധാനമായിരുന്നു, അങ്ങനെ എല്ലാ കവിതയും വായിച്ചു സ്ഥിരം കമന്റ് തന്നിരുന്ന അപൂർവ്വം ചിലരിൽ ഒരാൾ. മറ്റൊരാൾ ജ്യോനവൻ എന്ന ഐഡിയായിരുന്നു(അയാളും ഇന്നില്ല). രണ്ടു പേരെയും ഞാൻ നേരിട്ടു കണ്ടിട്ടില്ല. എന്നാൽ പിന്നീട് ജയേഷും ഞാനും വോയ്‌സ് മെസേജുകൾ കൈമാറുമായിരുന്നു. നോക്കൂ, എഴുത്തിലെ ഏകാന്തത പോലെ മറ്റൊന്നില്ല. ഹൃദയം പറിച്ചു വച...
March 20, 2023
സജിതയുടെ കഥ
സജിത : ചെറിയമ്മയുടെ ഭർത്താവിന്റെ അനിയന്റെ മകൻ – അതായിരുന്നു ഞാനും സുധാകരൻമാഷും തമ്മിലുള്ള ബന്ധം. സുധ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ചെറുപ്പത്തിൽ ഞങ്ങൾ അമ്പലക്കുളത്തിലാണ് നീന്തൽ പഠിച്ചത്. മൊത്തലയിട്ട്. അച്യുതൻ മാഷായിരുന്നു പഠിപ്പിച്ചത്, അച്ചുവേട്ടൻ. യുപിയിൽ ഞാനും സുധയും ഒരുമിച്ചു പഠിച്ചു. ഹൈസ്‌കൂളിലായപ്പോൾ ഒരേ ബസ്സിലായി യാത്ര. പത്തിലെത്തിയപ്പോഴേയ്ക്കും സൗഹൃദം വേറെയൊരു വഴിയ്ക്കു തിരിഞ്ഞിരുന്നു. ബസ്സിലൊക്കെ മുട്ടിയുരുമ്മി നിൽക്കും. ചിലപ്പോൾ അവൻ മൂന്നു കിലോമീറ്റർ സൈക്കിളോടിച്ചു വരും, എന്നിട്ടു വ...
March 16, 2023
Booker Long List 2023
എനിയ്ക്ക് തീരെ താല്പര്യമില്ലാതെയായ അവാർഡാണ്. ഇറ്റ്സ് ജസ്റ്റ് മാർക്കറ്റിംഗ് ബുൾ ഷിറ്റ്. കഴിഞ്ഞവർഷം ഫോസെയേയും ബുക്ക് ഓഫ് ജേക്കബും ഒക്കെ ലിസ്റ്റ് ചെയ്ത് അത്യാവശ്യം ബോറടിപ്പിച്ച ടൂംബ് ഓഫ് സാൻഡിനു കൊടുത്തു. ഗോസ്‌പോഡിനോവിനെ അയാളുടെ മുന്നേ വന്ന നോവലിന്റെ പേരിൽ അറിയാം – ഫിസിക്സ് ഓഫ് സോറോ. ടൈം ഷെൽട്ടർ ഫെയ്മസ് ആക്കിയത് വൈക്കം മുരളിയാണ് എന്ന് തോന്നുന്നു. കഴിഞ്ഞവർഷം വന്ന ആ പുസ്തകം ഞാൻ വായിച്ചിരുന്നില്ല (ഇന്ന് വായിയ്ക്കാൻ തുടങ്ങി). ഗോസ്‌പോ ഇപ്പോഴുള്ളതിൽ മികച്ച എഴുത്തുകാരനാണ്. മാരിസ് കൊണ്ടെയുടെ സെഗു നല്ല ബോറ...
March 1, 2023
ഇ-വായന
ഒരു സമയത്ത് പ്രിന്റ് പുസ്തകങ്ങൾ സ്റ്റാറ്റസ് സിംബൽ എന്ന രീതിയിൽ തോന്നിച്ചിരുന്നു. ജ്യേഷ്ഠസഹോദരന്റെ, ബന്ധുക്കളുടെ, പിൽക്കാലത്ത് പരിചയത്തിലായ വലിയ വായനക്കാരുടെ എല്ലാം പുസ്തകസഞ്ചയങ്ങൾ കണ്ടായിരിയ്ക്കണം അതുപോലൊരു തോന്നൽ മനസ്സിലുറച്ചുപോയത്. എന്നാൽ, കാലക്രമേണ, ജോലിസ്ഥലങ്ങളും താമസവും മാറുന്നതിനനുസരിച്ച് വലിയൊരു കൂട്ടം പുസ്തകങ്ങൾ പോകുന്നിടത്തെല്ലാം കൊണ്ടുപോവുക എന്നത് ബുദ്ധിമുട്ടായി മാറി. കൂടാതെ വായനാരീതികളിൽ വന്ന മാറ്റവും ഒരു പ്രധാന പരിഗണനയായി – ഇ റീഡർ (കിൻഡിൽ), ഓഡിയോ രൂപത്തിലുള്ള പുസ്തകങ്ങൾ – മാറുന്ന ജീ...
February 22, 2023
Children of Time
എന്നെ ഫോളോ ചെയ്യുന്നവർക്കറിയാം, ഡിസംബറിൽ മക്കാർത്തിയുടെ സ്റ്റെല്ലാ മാരിസ് വായിച്ചതിനുശേഷം ഞാൻ sci-fi/fantasy genre പുസ്തകങ്ങളിലാണ് ഏകദേശം മുഴുവൻ സമയവും. പല പുസ്തകങ്ങളും സീരീസുകളും എണ്ണൂറും ആയിരവും പേജുകളും ആയതുകൊണ്ട് അവയെപ്പറ്റി എഴുതുകയൊന്നുമുണ്ടായില്ല. കെയ്‌ഗോ ഹിഗാഷിനോയുടെ പുതിയ നോവൽ (A Death in Tokyo-A Mystery – മിനിഞ്ഞാന്നാണ് വായന തുടങ്ങിയത്, കാഗ സീരീസ്) റിവ്യൂ കോപ്പി കിട്ടിയിട്ട് ഒരു മാസത്തോളം അത് വായിയ്ക്കാതെ ഇരുന്നു, ജോലിത്തിരക്കുകൾ, മറ്റു തിരക്കുകൾ, യാത്രകൾ എല്ലാമായി പോകുന്നതിന്റെ ഇടയ്ക്ക...
February 14, 2023
റാബിയയുടെ പ്രണയകഥ (പൊറ്റാളിലെ ഇടവഴികൾ – ബുക്ക് 2)
റാബിയ: ജംഷാദ് വന്ന് എന്നെ വിളിയ്ക്കുമ്പോൾ ഞാൻ ടി കെ ഹമീദിന്റെ ക്ലാസ്സിലായിരുന്നു. അല്ലെങ്കിലും വരാന്തയിൽ ആളനക്കം കൂടുമ്പോൾ ഞാൻ ശ്രദ്ധിയ്ക്കാൻ തുടങ്ങും. ഞാൻ അനുവാദം ചോദിയ്ക്കാൻ എണീറ്റുനിന്നപ്പോഴേ ഹമീദ് സാർ തലയാട്ടിക്കൊണ്ടു പൊക്കോളാൻ പറഞ്ഞു. വരാന്തയിലിറങ്ങിയപ്പോൾ കാര്യങ്ങൾക്കു വ്യക്തതയായി. പോലീസ് പുറത്തുണ്ട്. വേങ്ങരയിൽ നിന്ന് വരുന്ന മൻസൂർ, പഴയ എം എൽ എ അഹമ്മദ് കുട്ടിയുടെ മരുമകൻ, അവനെ അറസ്റ്റു ചെയ്യാനാണ് അവർ വന്നിരിക്കുന്നത്. ഇതും പറഞ്ഞുകേട്ടതാണ്, ഉറപ്പൊന്നുമില്ല. പുതിയ എസ് ഐ കുട്ടികളെ ഞെട്ടിയ്ക്കാൻ...
February 10, 2023
സയൻസ് ഫിക്ഷൻ കമ്പം
പണ്ട് പൂമ്പാറ്റയിലോ ബാലരമയിലോ ഒരു കഥ വന്നിരുന്നു. അലസനായ മരുമകനെ കാണാൻ വരുന്ന അമ്മാവൻ, അവന്റെ പഠിത്തത്തെപ്പറ്റിയുള്ള പെങ്ങളുടെ പരാതികൾ കേൾക്കുകയാണ്. അമ്മാവൻ സ്നേഹത്തോടെ പറയുന്നു. മോനെ ഈ ഗുളിക കഴിയ്ക്ക് (എനർജി കിട്ടാനോ മറ്റോ എന്ന് പറയുന്നു), പയ്യൻ അത് ചെയ്യുന്നു. പിന്നെ പയ്യൻ നേരെ പോയി കുളിയ്ക്കുന്നു. മുടി ചീകുന്നു. അമ്മ ചോദിയ്ക്കുകയാണ്, നിന്നോട് ആരുപറഞ്ഞു ഇപ്പോൾ കുളിയ്ക്കാൻ? മകൻ ഒന്നും പറയാതെ ഇരുന്നു പഠിയ്ക്കാൻ തുടങ്ങുന്നു. ഇങ്ങനെ അൽപ്പനേരം കൊണ്ട് പയ്യൻ മൊത്തം ഡിസിപ്ലിൻഡ് ആകുന്നു. അവസാനം അമ്മാവൻ...
January 31, 2023
Old Man’s War
“Old Man’s War” is a science fiction novel by John Scalzi that tells the story of elderly citizens who sign up for a military program and are given upgraded bodies to fight in a space war. The novel explores themes of identity, mortality, and the meaning of life, and is renowned for its thought-provoking ideas and humor.
Scalzi’s writing style is engaging, with a sarcastic and witty voice that adds a unique layer of entertainment to the action-packed plot. The characters are well-developed and c...
January 6, 2023
“നിതിന്റെ പുസ്തകം” രണ്ടാം പതിപ്പ്
“നിതിന്റെ പുസ്തകം” രണ്ടാം പതിപ്പ്, വിൽപ്പനയ് ക്കെത്തിയിട്ടുണ്ട്. ലിങ്കുകൾ താഴെ.
ഫ്ലിപ്കാർട്ടിൽ :- shorturl.at/cSTW1
ആമസോണിൽ :- https://www.amazon.in/dp/9391841554/
മുട്ടയുമല്ല കൊഴിയുമല്ല എന്ന പ്രയോഗം യതിയുടെ ആത് മകഥയിലാണ് ആദ്യമായി വായിച്ചത് എന്നാണോർമ്മ. അതാണ് നിതിന്റെ സമസ്യ. അതിന്റേതായ പ്രശ്നങ്ങളുടെ കൂട്ടത്തിൽ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളുടെ കാലത്ത് ജീവിയ്ക്കുക, ഉദാഹരണത്തിന്, മൊബൈൽ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതിനു മുന്നേയും പിന്നെയും ജീവിയ്ക്കുക, ഇന്ന് നമുക്ക് പെട്ടെന്ന് മനസ്സിലാകാത്ത ഒരു സംഗതിയാ...
January 4, 2023
2666 – ഒരു വായനാസഹായി
പുസ്തകത്തിന്റെ നിരൂപണമല്ല ഇത്, വർഷങ്ങളായുള്ള എന്റെ തന്നെ വായനകളും, നിരൂപകരുടെയും മറ്റുള്ളവരുടെയും വായനകളും, എഴുത്തുകാരനെപ്പറ്റിയുള്ള എഴുത്തുകളും, ഈ വിഷയത്തിൽ ഞാൻ കണ്ടിട്ടുള്ള ലെക്ച്ചറുകളും എല്ലാം ചേർന്നുള്ള എന്റെ അനുഭവത്തിനെ ആഴത്തിൽ പുസ്തകം വായിയ്ക്കാൻ താല്പര്യമുള്ളവർക്കായി ഒരു ഗൈഡ് എന്ന നിലയിൽ കുറിപ്പാക്കിയതാണ്. സോഴ് സുകൾ കുറിപ്പിന്റെ അവസാനം കൊടുത്തിട്ടുണ്ട്. സ് പോയ് ലറുകൾ കഴിവതും ഒഴിവാക്കിയിട്ടുണ്ട്, ഇമ്മാതിരി പുസ്തകങ്ങൾ സ്പോയിൽ ചെയ്യാൻ കഴിയും എന്ന് ഞാൻ വിശ്വസിയ്ക്കുന്നില്ല.
==================...