Abhilash Melethil's Blog: Abhilash Melethil, page 6
April 5, 2024
പൊറ്റാൾ നോവൽ സീരീസിലെ ഒന്നും രണ്ടും പുസ്തകങ്ങളുടെ പ്രിന്റ് കോപ്പികൾ വിൽപ്പനയ്ക്ക്

പൊറ്റാൾ നോവൽ സീരീസിലെ ഒന്നും രണ്ടും പുസ്തകങ്ങളുടെ പ്രിന്റ് (പേപ്പർ ബാക്ക്) കോപ്പികൾ പ്രതീഷിന്റെ “ബുക്ക്മാനിയ” വഴി വിൽപ്പനയ്‌ക്കെത്തുകയാണ്. പോസ്റ്ററിലെ നമ്പറിൽ (അല്ലെങ്കിൽ ഇൻസ്റ്റാ, എഫ്ബി) പ്രതീഷിനെ കോൺടാക്റ്റ് ചെയ്തു കഴിഞ്ഞാൽ പുസ്തകങ്ങൾ കിട്ടും.
തൊണ്ണൂറുകളുടെ അന്ത്യത്തിൽ കേരളത്തിലെ ഒരു ഉൾനാട്ടിൽ യുവത്വത്തിലേയ്ക്ക് കാലൂന്നുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതമാണ് ഈ നോവൽ സീരീസിൽ. വലിയ രാഷ്ട്രീയ, സാമ്പത്തിക മാറ്റങ്ങളുടെ കാലത്ത് ജീവിയ്ക്കുന്നതിന്റെ എല്ലാ സംഘർഷങ്ങളും സന്തോഷസന്താപങ്ങളും ഏറ്...
March 29, 2024
The Problem
സിഷിൻ ലിയുവിന്റെ ത്രീ ബോഡി പ്രോബ്ലം അത്യസാധാരണമായ പോപ്പുലാരിറ്റി ഉള്ള സയൻസ് ഫിക്ഷൻ സീരീസാണ്( സയൻസ് കഠിനമാണ്, എന്നിട്ടും പുസ്തകം പോപ്പുലർ ആയി, ചൈനയിൽ മാത്രമല്ല ലോകമെങ്ങും). ഞാൻ മുൻപ് പല തവണയായി സയൻസ് ഫിക്ഷനിൽ ഉണ്ടായ ചൈനീസ് തരംഗത്തെപ്പറ്റി എഴുതിയിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ സവിശേഷത സകലതും ഒളിച്ചു വയ്ക്കുകയും ഒന്നാന്തരം പ്രൊപ്പഗാണ്ട ഇറക്കുകയും ചെയ്യുന്ന ചൈനീസ് അധികാരികൾ ഈ പുത്തൻ കൂറ്റുകാരെ മുഴുവൻ കണ്ണടച്ച് പ്രൊമോട്ട് ചെയ്യുകയാണുണ്ടായത് എന്നതാണ്. സാംസ്‌കാരിക, സാമ്പത്തിക മേൽക്കയ്യോടൊപ്പം സാഹിത്യവു...
March 28, 2024
Change – Edouard Louis

കിനോസ്‌ഗാർഡ്, ആനി എർണോ, ഡയാന അതിൽ, റ്റേജു കോൾ തുടങ്ങി പല എഴുത്തുകാരും മെംവാർ എന്ന കാറ്റഗറിയിലാണ് എഴുതുന്നത്. അതിൽ എർണോ ഒഴികെയുള്ളവർ ഓട്ടോഫിക്ഷനിലാണ് വരിക. ഫിറന്തേ പോലെയുള്ളവർ പേഴ്സണൽ കഥകളാണ് പറയുന്നത് – അവരുടെ ഡീറ്റൈലിംഗ് അവരുടെ വ്യക്തിഗത അനുഭവങ്ങളിലേയ്ക്കുള്ള സൂചന ആണെന്ന് പറയാം. ഈ കൂട്ടത്തിലുള്ള പ്രധാന എഴുത്തുകാരനാണ് രണ്ടായിരത്തി പത്തുകളിൽ തരംഗമായി മാറിയ Edouard Louis. എൻഡ് ഓഫ് എഡി എന്ന പുസ്തകം പ്രസാധകർക്കയച്ചപ്പോൾ, അവിശ്വസനീയം എന്ന് പറഞ്ഞാണ് അവർ അത് തള്ളിയത് – ഫ്രാൻസിൽ ഇത്രയും ദാരിദ്ര്...
March 13, 2024
Until August: A Novel
ഇഷിഗുരോ, മുറകാമി (നോവലുകളിൽ), പാമുക് ഒക്കെ കണ്ടെന്റ് കിട്ടാൻ സ്വയം പിഴിയുന്നതിനെപ്പറ്റി ഞാൻ മുന്നേ എഴുതിയിട്ടുണ്ട്. എന്നാൽ സമീപകാലചരിത്രത്തിലെ എന്റെ ടോപ് നോവലിസ്റ്റുകളിൽ ഒരാൾ ആയ ബൊലാഞ്ഞോ (സെബാൾഡ്, പാമുക്, കിനോസ്‌ഗാർഡ്, മർനെയിൻ, ഫോസെ തുടങ്ങിയവരാണ് ബാക്കിയുള്ളവർ) ആണ് ഇക്കൂട്ടരിൽ ഏറ്റവും അബിയൂസ് നേരിടേണ്ടി വന്നയാൾ. അയാൾ നാപ്കിനുകളിൽ എഴുതിയത് വരെ പബ്ലിഷർമാർ അടിച്ചുമാറ്റി പുസ്തകം ഇറക്കിയിട്ടുണ്ട് – ബൊലാഞ്ഞോ ആയതുകൊണ്ട് സാഹിത്യവിദ്യാർത്ഥികൾക്കൊക്കെ ഉപകാരപ്പെടും എന്നൊരു സംഗതിയുണ്ട്. കേരളത്തിൽ ഒരു പബ്ലിഷ...
March 11, 2024
Internatonal Booker 2024
ഇന്റർനാഷണൽ ബുക്കർ ലിസ്റ്റ് വന്നിട്ടുണ്ട്. ഇത്തരം ലിസ്റ്റുകൾ കൊണ്ട് എന്റെ വായനയ്ക്ക് ഉപകാരമൊന്നുമില്ല എന്നത് കൊണ്ട് ഞാനിപ്പോൾ ഇവയൊന്നും കാര്യമായി എടുക്കാറില്ല. എന്നാൽ ഈ വര്ഷം ആദ്യം ഞാൻ ചെറു കുറിപ്പെഴുതിയ പുസ്തകം – ഇയ ജെൻബെർഗിന്റെ (ഉച്ചാരണം മറന്നുപോയി, ഇങ്ങനെയല്ല) ഡീറ്റെയിൽസ് എന്ന പുസ്തകം ലിസ്റ്റിലുണ്ട്. കദാരയുടെ പുസ്തകം വെറും ചവറാണ്. എഴുത്തു കരിയറിന്റെ അവസാനമാകുമ്പോൾ പാമുക്കിനെപ്പോലെ സ്വയം ഞെക്കിപ്പിഴിഞ്ഞു എഴുത്തുണ്ടാക്കുകയാണ് കദാരെയും എന്നാണ് എനിയ്ക്ക് തോന്നിയത്. ലിസ്റ്റിൽ ഡൊമെനിക്കോ സ്റ്റാർനണിന...
December 31, 2023
2023 – വായനകൾ
ജോലിത്തിരക്കായിരുന്നു 2023-ലെ വായനയെ ഏറ്റവും കൂടുതൽ ബാധിച്ച കാര്യം. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വാങ്ങുകയും, കൂടുതൽ ഓഡിയോ ബുക്കുകൾ കേൾക്കുകയും ചെയ്ത വർഷം കൂടിയാണ് കഴിഞ്ഞു പോയത്. കവിതാവായന കൂടുതൽ സെലെൿറ്റീവ് ആയി. എഴുത്തിലും കവിതയാണ് ലക്ഷ്യസ്ഥാനം എന്ന് വീണ്ടും മനസ്സിലുറപ്പിച്ചു. പുസ്തകങ്ങളുടെ പലതിന്റെയും കുറിപ്പുകൾ ബ്ലോഗിലുണ്ട്. മറ്റു ചിലവ ഫെയ്‌സ്ബുക്കിലും. എന്റെ തെരഞ്ഞെടുപ്പുകൾ വിശദീകരിയ്ക്കേണ്ട ആവശ്യമില്ലെന്നു തോന്നുന്നു.
Ursula K Le Guin-ന്റെ കുറിപ്പുകൾ സരമാഗോയുടെ notebook വായിച്ചതിന്റെ പ്രേരണയ...
December 30, 2023
2023-ലെ കഥകൾ
ധാരാളം കഥകൾ, സമാഹാരങ്ങളായും അല്ലാതെയും, വായിച്ച വർഷമാണ് ഇന്ന് അവസാനിയ്ക്കുന്നത്. അവയുടെ റേറ്റിംഗ് താഴെ. കഥകളുടെ ഉള്ളടക്കം വിസ്തരിയ്ക്കുന്നില്ല. പകരം ഞാൻ വായിച്ച ഏറ്റവും മികച്ച കഥയെപ്പറ്റി പറയാമെന്നു കരുതുന്നു.
A Small, Good Thing – Raymond Carver – 5 stars
കഥയിൽ ഒരു സ്ത്രീ ഒരു കെയ്ക്ക് ഓർഡർ ചെയ്യുന്നു. അവർക്ക് ബെയ്ക്കറെ അങ്ങ് പിടിയ്ക്കുന്നില്ല. എന്നാലും ഓർഡർ കൊടുത്തു അവർ വീട്ടിൽ പോവുന്നു. പിറ്റത്തെ ആഴ്ച മകന്റെ എട്ടാം പിറന്നാളാണ്, അവർ അന്ന് കെയ്ക്ക് വന്നു കൊണ്ടുപോവും. എന്നാൽ കുട്ടി സ്‌കൂളിൽ...
December 29, 2023
2023-ലെ എഴുത്തിനെപ്പറ്റി, എഴുത്തിനെപ്പറ്റി പൊതുവിൽ.

(എഴുത്തു ജീവിതത്തിന്റെ സമ്മറി ഗുഡ് റീഡ്‌സിൽ നിന്ന്)
വായന പൊതുവാണ്. അതിനു (ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും) ഒരു പബ്ലിക് വശമുണ്ട്. മുഴുവനായി പബ്ലിക്ക് ആക്കാവുന്നതാണത്. എന്നാൽ എഴുത്തു പ്രൈവറ്റ് ആണ്. അഥവാ ഫിനിഷ്ഡ് അല്ലാത്ത പ്രോഡക്റ്റ് പുറത്തു കാണിയ്ക്കാവുന്നതല്ല. എന്നാൽ എഴുത്ത് കൂടുതൽ അധ്വാനമുള്ള ജോലിയാണ് എന്ന് എന്തെങ്കിലും എഴുതി നോക്കിയിട്ടുള്ള എല്ലാവർക്കും അറിയാം. ക്രീയേറ്റീവിറ്റി കഠിനമാണ്. അതിൽ അദ്ധ്വാനം മാത്രമല്ല, നിരന്തരമായ ഒരുക്കങ്ങളും ആവർത്തനങ്ങളുമുണ്ട്. അതാണ് അതിന്റെ മടുപ്പും. എന്റെ ...
December 25, 2023
2023-ലെ വായനയെപ്പറ്റി, വായനയെപ്പറ്റി പൊതുവിൽ.
December 24, 2023
The End of the Year Book Tag
The Questions:
Are there any books you started this year that you need to finish?
യെസ്. പ്ലെന്റി. Tremor ബൈ റ്റേജു കോൾ, Baumgartner ബൈ പോൾ ഓസ്റ്റർ – ബോത്ത് ആർ ഇമ്പ്രെസ്സീവ് സൊ ഫാർ. റൊവെല്ലിയുടെ Anaximander, വിർജീനിയ വൂൾഫിന്റെ ഒരിയ്ക്കലും തീരാൻ സാധ്യതയില്ലാത്ത ഡയറികൾ, കാഫ്കയുടെ ബയോഗ്രഫി. പട്ടത്തുവിള, ടിആർ തുടങ്ങിയവരുടെ കഥകൾ.
Do you have an autumnal book to transition into the end of the year?
കാഫ്കയും, വിർജീനിയയും. കാഫ്കയുടെ ബയോഗ്രഫി മൂന്നു പുസ്തകങ്ങളാണ് (Reiner Stach). വൂൾഫിന്റെ ഡയറി...