പോൾ ഓസ്റ്റർ ഏറെക്കുറെ തന്റെ മരണം പ്രവചിച്ചിരുന്നു, ബോംഗോർട്നർ എന്ന നോവൽ തന്റെ അവസാനത്തേതായിരിയ്ക്കും എന്നയാൾ പറഞ്ഞിരുന്നു. അമേരിക്കൻ മോഡേൺ എഴുത്തുകാരിൽ എന്തോ ഒരു പ്രത്യേക അടുപ്പം ഈ എഴുത്തുകാരനോടുണ്ടായിരുന്നു. അയാളുടെ നോവലുകളുടെ പേരുകളാണോ അതിന് പിന്നിൽ എന്നറിയില്ല, വളരെ കൗതുകം/ദുരൂഹത തോന്നുന്നവ. അയാളുടെ ചെറുപ്പത്തിൽ ഒരു സമ്മർ ക്യാമ്പിൽ വച്ച് കൂടെയുള്ള ഒരു കുട്ടി ഇടിമിന്നലേറ്റ് മരിയ്ക്കുന്നത് (ഇതൊരു നോവലിലുണ്ട്), അമ്മൂമ്മ അപ്പൂപ്പനെ വെടിച്ചുവച്ചു കൊല്ലുന്നത്, കൊറോണക്കാലത്തിനുശേഷം മകൻ ഡ്രഗ്...
Published on May 01, 2024 04:30