കുറച്ചു പേർ മാത്രം വായിയ്ക്കുന്ന ഒന്നായാണ് “നിതിന്റെ പുസ്തകം” പ്ലാൻ ചെയ്തിരുന്നത്. വലിയ അവകാശവാദങ്ങളോ അഭ്യാസങ്ങളോ ഒന്നുമില്ലാത്ത ഒരു പുസ്തകം. മെയിൻ സ്ട്രീമിന് പുറത്ത് “സീരിയസ്” സാഹിത്യം വർക്ക് ചെയ്യുമോ എന്നത് എന്നും എനിയ്ക്ക് കൗതുകമുള്ള സംഗതിയാണ്. കിൻഡിലിൽ എന്റെ മറ്റു നോവലുകൾ സമയമെടുത്തെങ്കിലും, അത്യാവശ്യം വിറ്റുപോയിട്ടുണ്ട്, അടുത്ത കാലത്ത് കൊറോണ ബ്രേക്കിന് ശേഷം, ആമസോൺ വഴി കുറച്ചധികം പ്രിന്റഡ് കോപ്പികൾ പോയി. കിൻഡിൽ വേർഷൻ കണ്ടമാനം പൈറേറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ബുക്ക്മാർക് എന്ന കുറിപ്പുകളുടെ പ...
Published on October 07, 2022 01:45