മുറകാമിയുടെ നോവലുകൾ അവയുടെ ദീർഘതയിലും വായനാക്ഷമമാണ്, അതുകൊണ്ടു തന്നെ അസാധാരണ പോപ്പുലാരിറ്റി ഈ എഴുത്തുകാരനുണ്ട്. ആദ്യ രണ്ടു നോവലുകൾ ആണ് കൂട്ടത്തിൽ ചെറുത്. പിന്നെ അങ്ങോട്ട് പലപ്പോഴും ഭീമാകാരമാർന്ന നോവലുകൾ അയാൾ എഴുതിയിട്ടുണ്ട്. “വൈൻഡ് അപ്പ് ബേർഡ്” തുടങ്ങിയ നോവലുകൾ 25000 വാക്കുകളോളം വെട്ടിക്കളഞ്ഞാണ് ഇംഗ്ളീഷിൽ വന്നത് എന്നാണ് പറയുന്നത് (https://melethilwrites.wordpress.com/2020/09/30/പരിഭാഷയിൽ/). മുറകാമിയുടെ ഏറ്റവും മികച്ച നോവലായി എല്ലാവരും പറയുന്ന ഒന്നാണ് “വൈൻഡ് അപ്പ്” – മംഗോളിയൻ യുദ്ധ ചരിത്രവും അയ...
Published on September 04, 2022 06:29