നമ്മുടെ വായന പതിയെ ഓഡിയോ ബുക്കുകളിലേയ്ക്ക് മാറുകയാണ്. മ്യൂസിക് മുന്നേതന്നെ മൊബൈൽ ആയിക്കഴിഞ്ഞു. പിന്നാലെ പോഡ് കാസ്റ്റുകൾ വന്നു. പുസ്തകങ്ങളെപ്പറ്റിയുള്ള പോഡ് കാസ്റ്റുകൾ ഇപ്പോൾ ലോകത്തെ ഒരു വിധം എല്ലാ പ്രധാന പത്രസ്ഥാപനങ്ങളും നടത്തുന്നുണ്ട്. എന്നാലും ഓഡിയോ ബുക്കുകൾ കുറച്ചു വ്യത്യസ്‍തമാണ്. അവ കേട്ടു പരിചയിയ്ക്കുന്ന ഒരു കാലയളവ് ഉണ്ട്, പെട്ടെന്ന് കേൾവിയിൽ ഇണക്കം കിട്ടുന്നഒരു മീഡിയമല്ല. ഞാൻ പണ്ട് കിൻഡിലിൽ (തേർഡ് ജെനറേഷൻ) ഉള്ളടക്കം സെലക്റ്റ് ചെയ്ത് വായിയ്പ്പിയ്ക്കുന്ന രീതി ശ്രമിച്ചിരുന്നു, അതിനോടൊപ്പം ച...
Published on February 20, 2022 23:24