ഇന്റർനാഷണൽ ബുക്കർ ലിസ്റ്റ് വന്നിട്ടുണ്ട്. ഇത്തരം ലിസ്റ്റുകൾ കൊണ്ട് എന്റെ വായനയ്ക്ക് ഉപകാരമൊന്നുമില്ല എന്നത് കൊണ്ട് ഞാനിപ്പോൾ ഇവയൊന്നും കാര്യമായി എടുക്കാറില്ല. എന്നാൽ ഈ വര്ഷം ആദ്യം ഞാൻ ചെറു കുറിപ്പെഴുതിയ പുസ്തകം – ഇയ ജെൻബെർഗിന്റെ (ഉച്ചാരണം മറന്നുപോയി, ഇങ്ങനെയല്ല) ഡീറ്റെയിൽസ് എന്ന പുസ്തകം ലിസ്റ്റിലുണ്ട്. കദാരയുടെ പുസ്തകം വെറും ചവറാണ്. എഴുത്തു കരിയറിന്റെ അവസാനമാകുമ്പോൾ പാമുക്കിനെപ്പോലെ സ്വയം ഞെക്കിപ്പിഴിഞ്ഞു എഴുത്തുണ്ടാക്കുകയാണ് കദാരെയും എന്നാണ് എനിയ്ക്ക് തോന്നിയത്. ലിസ്റ്റിൽ ഡൊമെനിക്കോ സ്റ്റാർനണിന...
Published on March 11, 2024 19:17