“പോളി”നെപ്പറ്റി എഴുതിയ സ്ഥിതിയ്ക്കു “എ ഷൈനിങ്” എന്ന ഫൊസെയുടെ പുതിയ നോവലിനെപ്പറ്റിക്കൂടി എഴുതാം. ഫോസെയുടെ നോവെല്ലയിൽ ഒരാൾ കാടിനുള്ളിലേയ്ക്ക് വണ്ടി ഓടിച്ചുപോവുകയാണ്. എന്തിന്? വ്യക്തമല്ല. എന്നാൽ നമുക്കത് ഉടനെ വ്യക്തമാകും. അയാളുടെ കാർ ചെളിയിൽ പൂണ്ട് അനക്കാൻ കഴിയാത്ത നിലയിലാവുന്നു. അയാൾ രാത്രിയാവുകയാണല്ലോ, സഹായം തേടാം എന്ന് കരുതി കാടിനുള്ളിലേയ്ക്ക് നടക്കുന്നു. എങ്ങോട്ടാണ് പോകേണ്ടത് എന്നൊരു ധാരണക്കുറവ് അയാൾക്കുണ്ട്. മഞ്ഞുപെയ്യാൻ തുടങ്ങുന്നു. അയാൾക്ക് വഴിതെറ്റുന്നു. രാത്രിയായി. അയാൾ നടന്നുമടുത്ത് ...
Published on October 07, 2023 22:11