,

Malayalam Quotes

Quotes tagged as "malayalam" Showing 1-30 of 53
Boby Jose Kattikad
“വ്യക്ഷം മനുഷ്യനോട് സങ്കടപ്പെട്ടു: എത്രയോ വർഷങ്ങളായി എത്രയോ ചില്ലവെട്ടി എത്ര കുരിശുകൾ നിങ്ങൾ ഞങ്ങളിൽ നിന്ന് രൂപപ്പെടുത്തി, എന്നിട്ടും ഇനിയും നിങ്ങളിൽ നിന്നൊരു ക്രിസ്തു ഉണ്ടാകാഞ്ഞതന്തെ?”
Fr.Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്

Anand
“എല്ലാ മതങ്ങളും തുടങ്ങിയിട്ടുള്ളത് ഏതെങ്കിലുമൊരു ഭൂപ്രദേശത്തിലെ ഒരു ജനതയുടെ താത്കാലികമായ ജീവിത പ്രശ്നങ്ങളോടുള്ള ആത്മീയ പ്രതികരണമായിട്ടാണ് അത് കൊണ്ട് എല്ലാ മതങ്ങള്‍ക്കും ജന്മനാ ഒരു എത്തനിക്ക് സ്വഭാവം ഉണ്ട്”
Anand

M.N. Vijayan
“തീ പടര്‍ത്താനുഭയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും പടര്‍ന്നുകൊണ്ടിരിക്കും. അഗ്നിഭാതയില്‍, ഒരു പക്ഷെ ചിന്തയുടെ അഗ്നിഭാതയില്‍ ആത്മനാശത്തിന്റെ അംശമുണ്ട്. അതിന്നര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുന്നു എന്നോ സ്വയം ഇല്ലാതായിത്തീര്‍ന്നിട്ട് മറ്റുള്ളവരില്‍ ജീവിക്കുന്നു എന്നോ ആണ്. അതൊരു സാഫല്യമാണ്”
M. N. Vijayan | എം.എന്‍ .വിജയന്‍

T.D. Ramakrishnan
“നന്നായി അഭിനയിക്കാന്‍ കഴിയുന്നവനേ നല്ല കച്ചവടക്കാരനാകാന്‍ പറ്റു. സ്നേഹവും അടുപ്പവുമെല്ലാം ഭംഗിയായി അഭിനയിക്കണം .കഴുത്തറക്കുമ്പോഴും പുഞ്ചിരിക്കണം .ചതിക്കുമ്പോഴും സഹായിക്കുകയാണെന്നു തോന്നണം .നുണപറയുമ്പോഴും സത്യ പ്രഭാഷണംനടത്തുന്ന വിശുദ്ധന്റെ മുഖഭാവമായിരിക്കണം .ഒരിക്കിലും മുഖത്ത് ദേഷ്യം വരാന്‍ പാടില്ല .”
T.D. Ramakrishnan, ഫ്രാൻസിസ് ഇട്ടിക്കോര | Francis Itty Cora

Anand
“ഒരു നല്ല മുസ്ലീമും ഒരു നല്ല കമ്യൂണിസ്റ്റുകാരനും നല്ല ഹിന്ദുവുമൊക്കെയാകുന്നതില്‍ ഒരു തിന്മയുണ്ട് കാലത്തിനോടെന്ന പോലെ സ്വന്തത്തോടും അയാള്‍ നീതി ചെയ്യുന്നില്ല എന്നതാണത്. താന്‍ ജീവിക്കുന്ന കാലത്തിനോടാണ് ഒരുവന്‍റെ ആദ്യത്തെ പ്രതിബദ്ധത. എല്ലാ മതത്തിലേയും മൌലികവാദികള്‍ക്ക് പ്രതിബദ്ധത വേറൊരു കാലത്തിനോടാണ്. വേറൊരു കാലത്തുണ്ടായിട്ടുള്ള തത്വശാസ്ത്രത്തിനോടോ ഗ്രന്ഥങ്ങളോടോ ആണ്.”
Anand

M.N. Vijayan
“സംതൃപ്തമായ യുവത്വം നിഷ്ക്രിയമായ യുവത്വവും നിര്ജീവമായ ജീവിതവുമായിത്തീരും... യുവത്വത്തിന് അതിന്റെ അസ്വസ്ഥത നഷ്ടപ്പെടുമ്പോള് അതൊരു യന്ത്രം പോലെ സമര്ത്ഥവും നിര്ജീവവും വന്ധ്യവും ആയിത്തീരും. വന്ധ്യതയ്ക്ക് ഒന്നിനെയും സൃഷ്ടിക്കുവാന് കഴിയാത്തതുകൊണ്ട് പുതിയ ഒരു ലോകക്രമത്തെ നിര്മ്മിക്കുവാനും അതിന് കഴിയില്ല.”
M.N. Vijayan

Boby Jose Kattikad
“എത്രകോടി മനുഷ്യര്‍ വാഴുന്ന ഭൂമിയാണിത്. ഇതില്‍ നിങ്ങള്‍ക്കാരുമില്ലാ എന്നു കരയരുത്. അങ്ങനെ കരുതുന്നുണ്ടെങ്കില്‍ വിശ്വമാനവികതയുടെ ഹൃദയത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുക. ആരോ ഉണ്ട്... ജീവിതവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യമെങ്കിലും ദൃഢമായ ഏതോ കണ്ണി. എത്ര ദൂരെയായാലും സ്നേഹത്തിന്റെ കാന്തികഹൃദയത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്ന ഒരു കണ്ണി...”
Fr.Boby Jose Kattikad

T.D. Ramakrishnan
“സൌന്ദര്യമൊ കരുത്തൊ കാരണം ഇഷ്ടപെട്ടുപോയ ഇണയെ എന്നെന്നേക്കും സ്വന്തമായി നിറുത്താന്‍ പ്രയോഗിക്കുന്ന തന്ത്രമാണ് പ്രണയം”
T.D. Ramakrishnan, ഫ്രാൻസിസ് ഇട്ടിക്കോര | Francis Itty Cora

K.R.  Meera
“ഇത്രയും കാലത്തെ അനുഭവത്തിൽനിന്നു പറയാം: ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിന് മാത്രമേയുള്ളൂ.”
K. R. Meera

Boby Jose Kattikad
“പുഴയോരത്ത് ഒരുമിച്ചു നടക്കുമ്പോള്‍ കാലിൽ തടഞ്ഞതൊരു ശംഖ്.
" ഇതിലെ നീലിച്ച രേഖകൾ നിന്‍റെ പിൻ കഴുത്തിലെ പോലെ...."
ഒരു നിമിഷം നമ്മൾ നിശബ്ദരായി. പിന്നെയവൾ പറഞ്ഞു
ശംഖിന്‍റെ പുറംകൗതുകങ്ങളിൽ മനസ്സ് കുടുങ്ങരുത്.
അതിനുള്ളിൽ ഓംകാരമുണ്ട് ധ്യാനിക്കുക"
അങ്ങനെ നാം വീണ്ടും നിർമലരായി.”
Boby Jose Kattikad, Sanchariyude Daivam|സഞ്ചാരിയുടെ ദൈവം

Boby Jose Kattikad
“ഒരമ്മ പരാതിപ്പെടുകയായിരുന്നു : "രണ്ടു മക്കളുണ്ട് ആദ്യത്തേത് വെളുപ്പിന് എഴുന്നേറ്റു സ്കൂള്‍ ബസ്‌ വരുവോളം പഠിക്കുന്ന മൂത്തവന്‍, രണ്ടാമത്തവന്‍ ബസിന്റെ ഹോണ്‍ കേള്‍ക്കുമ്പോള്‍ മാത്രം പള്ളിയുറക്കം കഴിഞ്ഞു ഉണരുന്നവന്‍ , എന്നിട്ടും പള്ളികൂടത്തില്‍ പോകുന്ന പാങ്ങ് കാണുന്നില്ല . കുറച്ചു മീനെ വളര്‍ത്തുന്നുണ്ട് അവയ്ക്ക് ഞാഞ്ഞൂല് പിടിച്ചു കൊടുക്കണ്ടെ , കുറച്ചു കോഴി കുഞ്ഞുങ്ങളെ വളര്‍ത്തുന്നുണ്ട് , മുട്ടയിടീക്കണമെന്നുള്ള അത്യാഗ്രഹം കൊണ്ടൊന്നുമല്ല - നാട്ടിലെ ദരിദ്രരായ പരുന്തുകള്‍ക്ക് തീറ്റ കൊടുക്കാന്‍ വേണ്ടിയാണു.. ഒരു വല്യപ്പച്ചനുണ്ട്, അടുത്ത് പോയിരുന്നു പഴമ്പുരാണങ്ങള്‍ കേള്‍ക്കും. തോറ്റു!"

അമ്മയെ ശകലം ബോധവല്‍കരിക്കാമെന്ന് തീരുമാനിച്ചു : അമ്മാ, ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങളുടെ രണ്ടു കുഞ്ഞുങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് ഗണിച്ചു നോക്കാതെ പറയാനാവും , ആദ്യത്തവന്‍ സിവില്‍ സര്‍വീസില്‍ തന്നെ ചെന്ന് ചാടും ; അവന്റെ അഭിലാഷം പോലെ ഏതെങ്കിലും ഒരു നഗരത്തില്‍ നിന്ന് അവന്‍ എല്ലാദിവസവും രാവിലെ നിങ്ങളെ കൃത്യമായി വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകേം ചെയ്യും, അപ്പോഴും അമ്മാ , ഏതെങ്കിലും ഒരു ഡോക്ടറിന്റെ മുറിക്കു പുറത്തു ടോക്കന്‍ എടുത്തു നിങ്ങളെയും ചേര്‍ത്തിരിക്കാന്‍ പോകുന്നത് ആ പോഴന്‍ മകനായിരിക്കും .
കാലമാണ് കളയും വിളയും നിശ്ചയിക്കണ്ട ഏക ഏകകം..”
Boby Jose Kattikad, Vaathil | വാതില്‍

Anand
“ചൌപ്പാത്തില്‍ കൂടുന്ന മനുഷ്യര്‍ക്കൊന്നും മേല്‍വിലാസമോ പശ്ചാത്തലമോ ഇല്ല . എല്ലാവരും എല്ലാവര്‍ക്കും അപരിചിതര്‍ . അവിടെ മനുഷ്യര്‍ പരസ്പരം വ്യക്തികളായല്ല , ഒരു ആള്‍ക്കൂട്ടത്തിന്റെ തുണ്ടുകളായാണ് കൂട്ടിമുട്ടുന്നത് .ആള്‍ കൂടുവാന്‍ കാരണമൊന്നും വേണ്ട .ഒരാള്‍ അല്‍പ്പം ഉറക്കെ ചിരിച്ചാല്‍ അയാള്‍ക്ക് ചുറ്റും മനുഷ്യര്‍ തടിച്ചുകൂടും .ഒരിക്കല്‍ ഒരു ആള്‍ക്കൂട്ടത്തെ കണ്ടു അടുത്തുചെന്നു പ്രേം അവരിലൊരാളോട് ചോദിച്ചു .ആള്‍ കൂടിയിരുക്കുന്നത് എന്തിനാണെന്ന് .അയാള്‍ ആ ചോദ്യം അടുത്ത മനുഷ്യനിലേക്ക് പകര്‍ന്നു .അയാള്‍ മറ്റൊരാളിലേക്ക്.അങ്ങനെ ചോദ്യം പകര്‍ന്നുപോയപ്പോള്‍ മനസ്സിലായി,അവിടെ നിന്നിരുന്ന ആര്‍കും തങ്ങള്‍ അവിടെ കൂടിയിരുന്നതിന്റെ കാരണം അറിഞ്ഞു കൂടായിരുന്നിലെന്ന്‍.ഒടുവില്‍ ആരോ ഒരാള്‍ പറഞ്ഞു : ' ഒന്നുമില്ല സ്നേഹിതാ , ഇത് ചൌപ്പാത്തിയാണ്' "
(ആള്‍ക്കൂട്ടം)”
Anand

Akbar Kakkattil
“ആരവങ്ങളില്‍ ഉന്മത്തരാവാതെ, പരാജയങ്ങളില്‍ നിരാശരാവാതെ രണ്ടിലും സമചിത്തത പാലിച്ച് മാനസികോര്‍ജ്ജം നേടുന്നതിലാവണം നിങ്ങളുടെ നോട്ടം. ഇതിനര്‍ത്ഥം സൗകര്യങ്ങള്‍ ഉപയോഗിക്കരുതെന്നല്ല. നിങ്ങളെ ഉണ്ടാക്കാന്‍ നിങ്ങള്‍ വിചാരിച്ചാലേ കഴിയൂ എന്നു മാത്രമാണ്. മറ്റെല്ലാം ചെറിയ രാസത്വരകങ്ങള്‍ മാത്രം.”
Akbar Kakkattil, നോക്കൂ അയാള്‍ നിങ്ങളില്‍ത്തന്നെയുണ്ട് | Nokku, Ayal Ningalilthanneyundu

Boby Jose Kattikad
“പുറത്തിത്രയും മമതകള് മുഴുവന്
ആടയാഭരണങ്ങളും അണിഞ്ഞ്
കൈകൊട്ടി വിളിച്ചിട്ടും നിങ്ങളുടെ ഉറ്റവര്
എന്തുകൊണ്ട് വീട്
വിട്ടിറങ്ങി പോകുന്നില്ല , എന്തുകൊണ്ട്
നിങ്ങളുടെ കൗമാരകാരനായ മകന്
മദ്യപിക്കുന്നില
ല് ,പെണ്കുട്ടി പ്രണയത്തിന്റെ മായ പങ്കാളിയെ ചുറ്റിപിടിച്ചു
പുലരിയോളം നൃത്തം ചവിട്ടുന്നില്ല ,പുറത്തേക്ക്
പോകാന് ഉയര്ത്തിയ പാദങ്ങള് ഒരു
നിലവിളിയോടെ താഴ്ത്തി അവര്ട് ഉള്ളിലേക്ക് ഓടിപോയതെന്തുകൊണ്. രണ്ടു പേര്ക്കിടയില് സംഭവിച്ചതതാണ് , ശരിയായ രണ്ടു പേര് തെറ്റായ ഒരു കാലത്തില് കണ്ടു മുട്ടുകയെന്നു പറയുന്നതുപോലെ .ആരോ ചിലര്
കുറുകെ കടക്കാനുള്ള വൈമുഖ്യം കൊണ്ട് അവര് അങ്ങനെ നിന്ന്
പോയതാണ് .അങ്ങനെതന്നെയായ­
ിരിന്നോ അതുവേണ്ടിയിരുന്നതെന്ന്
പറയാനുള്ള ധൈര്യമോന്നുമില്ല.
ദൈവമേ, ഈ വാതില് പടികള് എന്തുകൊണ്ടാണ്
നീ ഉണ്ടാക്കിയിരിക്കുന്നത് ... ?
തടി തരങ്ങള് കൊണ്ടല്ല എന്ന് വരുമോ ..?
നിങ്ങളുടെ സ്നേഹം ഒരു
കടമ്പയായി കുറുകെ കിടക്കുമ്പോള് ആര്ക്കാണ്
പുറത്തു കടക്കാനാവുക ..”
Boby Jose Kattikad, Vaathil | വാതില്‍

“ആഗ്രഹങ്ങൾ ഒരു വഴിക്ക്.
യാഥാർഥ്യങ്ങൾ മറുവഴിക്ക്.
ഞാനോ പെരുവഴിയിൽ...”
bintmalol

Boby Jose Kattikad
“ഏതൊരു തീരുമാനത്തിന് മുന്പും ധ്യാനത്തിന്റെ ഒരിടവേളയും മൌനത്തിന്റെ സാന്ദ്രതയും വേണം. ശന്തമായിരുന്നാൽ തെളിയാത്ത ഒരു പുഴയും ഇല്ല. പലതിലും നാമെടുക്കുന്ന തിടുക്കത്തിലുള്ള തീരുമാനങ്ങൾ അതിസങ്കീർന്നതയിലെക്കുല്ല ഒരിടവഴിയായി മാറുന്നു. തീരുമാനിക്കുന്നവർക്കും അത് സ്വീകരിക്കെണ്ടവർക്കും ഒരു ധ്യാന പശ്ചാത്തലം ആവശ്യമുണ്ട്. അമിത വൈകാരികതയുടെ തീയിൽ പെട്ട ഒരാൾക്കുട്ടത്തിൽ വാക്കിന്റെ പുണ്യതീർത്ഥം പാഴായിപ്പൊവും.”
Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്

Joseph Annamkutty Jose
“തിരിച്ച് സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും നീണ്ടു നിന്നേക്കില്ല എന്നറിഞ്ഞിട്ടും പിന്നേയും സ്നേഹിക്കാൻ പറ്റുന്നതാണ് 'സ്നേഹം' എന്ന വാക്കിനെ അത്ഭുതമാക്കുന്നത്.”
Joseph Annamkutty Jose, Daivathinte Charanmar - You Could Be One

“Love is a forest fire ignited by a firefly”
Dona Mayoora

K.R.  Meera
“കണ്ണട മാറ്റി നീളമുള്ള പാതി മങ്ങിയ കണ്ണുകൾ വെളിപ്പെടുത്തി അയാൾ എന്നെ നോക്കി മന്ദഹസിച്ചു. പുരുഷൻ താൻ സ്നേഹിക്കുന്ന സ്ത്രീയെ നോക്കുന്ന നോട്ടമാണത് എന്ന് ഞാൻ വിഭ്രമിച്ചു. അപ്പോൾ മനസ്സാക്ഷി പ്രത്യക്ഷപ്പെട്ടില്ല; മരണത്തിന് ശേഷം എന്റേയും, നാമവും ജീവിതവും ഭാരതത്തിലും മുഴുവൻ ലോകത്തും അനശ്വരമായിത്തീരുമെങ്കിൽ അത് ഹൃദയ രക്തം ചീന്തി മാത്രം സാക്ഷാൽക്കരിക്കാൻ സാധിക്കുന്ന ഈ നശിച്ച പ്രണയത്തിന്റെ പേരിലായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതുമില്ല.”
K. R. Meera

Benyamin
“ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്.”
Benyamin, അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി | Al-Arabian Novel Factory

K.R.  Meera
“ഒരാളുടെ സേവനങ്ങള്‍ക്ക് മറ്റൊരാള്‍ നല്‍കുന്ന പ്രതിഫലമല്ല സ്നേഹം. അത് ഒരാള്‍ മറ്റേയാളില്‍ കണ്ടെത്തുന്ന പൂര്‍ണതയാണ്”
K R Meera

Benyamin
“ജീവിതത്തിന്റെ ഏറ്റവും പ്രതിസന്ധിഘട്ടത്തിൽ ആത്യന്തികമായി സത്യമെന്നും ശരിയെന്നും മനസ്സിന് തോന്നുന്നതുമാത്രം പ്രവർത്തിക്കുക. ആയിരംപേർ നിന്റെ പിന്നാലെ വരും, അവർ ആയിരം അഭിപ്രായങ്ങൾ പറയും. ആരുടെയും വാക്കുകൾക്കും പ്രലോഭനങ്ങൾക്കും ഒരിക്കലും വഴിപ്പെടാതെയിരിക്കുക.സത്യത്തിൽ ഉറച്ചുനിൽക്കുക. നീ വിജയിക്കുക തന്നെ ചെയ്യും...”
Benyamin, മുല്ലപ്പൂ നിറമുള്ള പകലുകൾ | Mullappoo Niramulla Pakalukal

“ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെയാചാരമാകാം,
നാളത്തെ ശാസ്ത്രമതാകാം,
അതിൽ മൂളായ്ക സമ്മതം രാജൻ”
Kumaranasan, Chandalabhikshuki

“Poetry is a poets work in clandestine chemistry and there is no ethic other than poethics!”
Dona Mayoora

Raghunath Paleri
“ഓരോ കടലമണി കരണ്ടു തിന്നുമ്പോഴും ഉപേക്ഷിക്കപ്പെട്ടു കഴിയുന്ന അച്ഛനമ്മമാരുടെ മനസ്സിലെ എല്ലാ വേദനകളും കരളുക. ഈ കടലമണികളോടൊപ്പം അവയും ഇല്ലാതാവട്ടെ.”
Raghunath Paleri, ഏഴാം നിലയിലെ ആകാശം | Ezham Nilayile Akasham

Benyamin
“ജീവിതത്തിന്റെ കാലവും പരിസരവും മാറുന്നതിനനുസരിച്ച് പുതിയ ബന്ധങ്ങളുണ്ടാകുന്നു. പുതിയ സൗഹൃദങ്ങൾ ഉണ്ടാവുന്നു. അപ്പോൾ പഴയവ നമുക്ക് അന്യമാകുന്നു. അവയെ നാം പടംപൊഴിച്ച് കളയുന്നു...”
Benyamin, മഞ്ഞവെയില്‍ മരണങ്ങള്‍ | Manjaveyil Maranangal

K.P. Ramanunni
“വിച്ഛേദിക്കപ്പെടുമ്പോൾ ബന്ധങ്ങളിൽ നിന്ന് ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത ഊർജ്ജമാണ്‌ ആവിയായി പോകുന്നത്..”
K P Ramanunni

“ശത്രുവിനെ സൃഷ്ടിക്കാതെ സ്നേഹം സൃഷ്ടിക്കുന്ന കലയാണ് മാനവികത”
P.S. Jagadeesh Kumar

“സ്നേഹത്തിൽ ഭയം പാടില്ല. സ്നേഹം ലഭിക്കുന്ന ഇടങ്ങളെ ഉപേക്ഷിക്കരുത്. എല്ലാ കാലവും അത് ലഭിച്ചെന്നുവരില്ല. ലഭിക്കുന്ന കാലത്തോളം ഇരു കൈയും നീട്ടി അതിനെ സ്വീകരിക്കുക.”
Bineesh Puthuppanam, Premanagaram

“പുരുഷന്മാർ പ്രത്യക്ഷത്തിൽ എല്ലാ പുരോഗമനവും പറയും. പക്ഷേ, അവനവന്റെ കാര്യം വരുമ്പോൾ തനി പുരുഷവാദികളാവുകയും ചെയ്യും.”
Bineesh Puthuppanam, Premanagaram

« previous 1