Nilathezhuth | നിലത്തെഴുത്ത് Quotes

Rate this book
Clear rating
Nilathezhuth | നിലത്തെഴുത്ത് Nilathezhuth | നിലത്തെഴുത്ത് by ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu
72 ratings, 4.42 average rating, 3 reviews
Nilathezhuth | നിലത്തെഴുത്ത് Quotes Showing 1-6 of 6
“വ്യക്ഷം മനുഷ്യനോട് സങ്കടപ്പെട്ടു: എത്രയോ വർഷങ്ങളായി എത്രയോ ചില്ലവെട്ടി എത്ര കുരിശുകൾ നിങ്ങൾ ഞങ്ങളിൽ നിന്ന് രൂപപ്പെടുത്തി, എന്നിട്ടും ഇനിയും നിങ്ങളിൽ നിന്നൊരു ക്രിസ്തു ഉണ്ടാകാഞ്ഞതന്തെ?”
Fr.Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്
“എല്ലാം വീണ്ടും ആരംഭിക്കുവാന്‍നമ്മുക്കൊരു ഊഴം കിട്ടുന്നുവെന്ന ­താണ് പുതുവത്സരങ്ങളില ­െ സുവിശേഷം.അകന്നുപോയ ബന്ധങ്ങളെ വിളക്കി യോചിപ്പിക്കുവാന ­്‍ , മറന്നുപോയപ്രാര്‍ത്ഥനകളെ ഓര്‍ത്തെടുക്കുവ ­ാന്‍ , കളഞ്ഞു പോയ സൗഹൃദങ്ങളെ വീണ്ടെടുക്കുവാന ­ുമൊക്കെ മറ്റൊരു ഊഴംകൂടി- "തകര്‍ന്ന ഹൃദയങ്ങളൊഴികെ എല്ലാം ഒട്ടിക്കുന്നു "എന്നൊരു പരസ്യമുണ്ട് . സ്നേഹത്തിന്‍റെ ലേപനം പുരട്ടിയാല്‍ മതി അതും സൗഖ്യപ്പെടും”
Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്
“സങ്കടങ്ങളുടെ ഗേത്സമെനിയില്‍ ഓരോരുത്തരും എന്നും ഒറ്റയ്ക്കായിരുന്നു.ദുഖങ്ങളെ സൌഹൃദങ്ങള്‍ കൊണ്ട് നേരിടാനയെക്കുമെന്നു ക്രിസ്തു പോലും ഒരു മാത്ര വിചാരിചിട്ടുണ്ടാകും . എന്നിട്ടും മൂന്നാവര്‍ത്തി തൊട്ടുണര്‍ത്തി യിട്ടും വീണ്ടും അവര്‍ നിദ്രയിലേക്ക് വഴുതിയപ്പോള്‍ പിന്നെ ക്രിസ്തുവിന്റെ ഹൃദയം ആകാശങ്ങളിലേക്ക് ഏകാഗ്രമായി.ധ്യാനത്തെ യും സ്നേഹത്തെയും മുറിച്ചു കടന്ന ഒരാള്‍ കൃപയുടെ ശ്രീ കോവിലില്‍ എത്തി നിലവിളിക്കുന്നു--ആബ്ബാ!!”
Fr.Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്
“എല്ലാം ആരംഭിക്കുവാന്‍ നമുക്കൊരു ഊഴം കൂടി ലഭിക്കുന്നു.ഒരു ­ പെണ്‍കുട്ടിയുടെ ­
ജീവിതത്തില്‍ സംഭവിച്ചത് പോലെ.അവളുടെ ഭൂതകാലം തെറ്റുകളുടെ
ആകെതുകയായിരുന്ന ­ു.മനസ്സു മടുത്ത്‌ അവള്‍ ആത്മഹത്യ ചെയ്യുവാന്‍
തീരുമാനിച്ചു.കട ­ലോരത്ത് കൂടി അവള്‍ തന്റെ അവസാന യാത്ര നടത്തുകയാണ്.ഒന് ­ന്
ധ്യാനിചിട്ട് കടലിലേക്ക്‌ കുതിക്കാനയുംമ്പ ­ോള്‍ ഉള്ളിന്റെ ഉള്ളില്‍ നിന്നൊരു
ശബ്ദംകേള്‍ക്കുക ­യാണ്;തിരിഞ്ഞുനോക്കുക.അവള്‍ നടന്ന വഴികളില്‍ അവളുടെ
തെറ്റിന്റെ കാല്മുദ്രകള്‍.അവള്‍ നോക്കി നില്‍കുമ്പോള്‍ തന്നെ കടലില്‍ നിന്നൊരു
തിരമാല വന്നു അതെല്ലാം തുടച്ചു മാറ്റി വീണ്ടും കടലിലേക്ക്‌ മടങ്ങി.തീരം കുട്ടി
വൃത്തിയാക്കിയ സ്ലേറ്റ് പോലെമനോഹരമായി.ആ ­ മണല്‍ത്തിട്ടയില ­്‍ മുട്ടിന്മേല്‍ നിന്നവള്‍
വിതുമ്പി കരഞ്ഞു...ദൈവമേ, ­നീ എന്റെ കഴിഞ്ഞ കാലത്തിന്റെ വിരല്പാടുകളെ സൗമ്യമായി തുടച്ചു മാറ്റുന്ന വെണ്‍തിര,വന്‍കൃ­പ.”
Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്
“ഏതൊരു തീരുമാനത്തിന് മുന്പും ധ്യാനത്തിന്റെ ഒരിടവേളയും മൌനത്തിന്റെ സാന്ദ്രതയും വേണം. ശന്തമായിരുന്നാൽ തെളിയാത്ത ഒരു പുഴയും ഇല്ല. പലതിലും നാമെടുക്കുന്ന തിടുക്കത്തിലുള്ള തീരുമാനങ്ങൾ അതിസങ്കീർന്നതയിലെക്കുല്ല ഒരിടവഴിയായി മാറുന്നു. തീരുമാനിക്കുന്നവർക്കും അത് സ്വീകരിക്കെണ്ടവർക്കും ഒരു ധ്യാന പശ്ചാത്തലം ആവശ്യമുണ്ട്. അമിത വൈകാരികതയുടെ തീയിൽ പെട്ട ഒരാൾക്കുട്ടത്തിൽ വാക്കിന്റെ പുണ്യതീർത്ഥം പാഴായിപ്പൊവും.”
Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്
“വിണ്ടു കീറിയ ഹൃദയവയലുകളുടെ ചാരെ സമൃദ്ധമായ പുഴ ഒഴുകുന്നുണ്ട്.ഒ ­രു കൈവിരലോളം വീതിയുള്ള വരമ്പുകള്‍ കൊണ്ട് നാം ആ പ്രവാഹത്തെ തടസപ്പെടുത്തുന് ­നു-പുറത്ത്‌ നിറയെ സ്നേഹമുണ്ട്,നാം ­ കെട്ടിയവരമ്പുകളെ തട്ടി കളഞ്ഞാല്‍ ഈ പ്രവാഹത്തിന്റെ കുത്തൊഴുക്ക്‌ നിന്റെ നെഞ്ചിലേക്കും.മ ­ിഡ് സമ്മര്‍ നൈറ്റ്‌ ഡ്രീമിലെന്ന പോലെ,കുഞ്ഞേ നമ്മുടെ മിഴികളിലാരോ ഒരിക്കല്‍ സ്നേഹത്തിന്റെ അഞ്ജനമെഴുതി.അതി ­നു ശേഷം നമുക്കെല്ലാം സ്നേഹപൂര്‍വമായി ­...നിര്‍മലമായ സ്നേഹത്തിലെക്കെ ­ത്തുവാന്‍ നമുക്കെത്ര തീര്‍ത്ഥങ്ങളില് ­‍ സ്നാനം ചെയ്യേണ്ടതായി വന്നൂ.”
Boby Jose Kattikad, Nilathezhuth | നിലത്തെഴുത്ത്