Kootu l കൂട്ട് Quotes
Kootu l കൂട്ട്
by
ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu195 ratings, 4.28 average rating, 11 reviews
Kootu l കൂട്ട് Quotes
Showing 1-8 of 8
“പങ്കുവയ്ക്കലുകളും സംവാദങ്ങളുമില്ലാത്ത, തനിച്ചാകുന്ന കാലത്താണ് മനുഷ്യർ ഡയറിയെഴുതി തുടങ്ങുന്നത്.”
― Koott
― Koott
“റൂമിയുടെ കവിതയിലെന്നപോലെ പുറത്താരാണെന്ന് അവൾ ചോദിക്കുമ്പോൾ ഞാനാണെന്ന് പറയരുത്. രണ്ട് പേർക്കിടമില്ലെന്ന് പറഞ്ഞ് അവൾ നിന്നെ നിരാകരിക്കും. പറയണം, പുറത്ത് മഞ്ഞും മഴയും വെയിലുമേറ്റ് നിൽക്കുന്നത് നീ തന്നെയാണ്. അപ്പോൾ വാതിലുകൾ മലർക്കെ തുറക്കപ്പെടും.”
― Koott
― Koott
“ആഴക്കടലിൽ നിന്ന് തിരയെടുത്തുകൊണ്ടുവന്ന് സമ്മാനിച്ച പ്രണയത്തിന്റെ ഒരു വലംപിരിശംഖുൾപ്പെടെ.”
― Koott
― Koott
“ഒരാളുടെ മിഴി അടയുമ്പോൾ അണഞ്ഞുപോകുന്ന ഒറ്റത്തിരിയിട്ട വിളക്കല്ല കാത്തിരിപ്പ്. അതിനു തുടർച്ചകളുണ്ട്. അങ്ങനെയാണ് മനുഷ്യന്റെ സ്വപ്നങ്ങൾക്ക് നൈരന്തര്യം ഉണ്ടാകുന്നത്. അത് അലസതയുടെയോ നിസ്സംഗതയുടെയോ പര്യായമായി ഗണിക്കപ്പെടേണ്ട വാക്കുമല്ല. കർമ്മവും കൃപയും ഒരേ ബിന്ദുവിൽ സന്ധിക്കുന്ന ചക്രവാളമാണാ വാക്ക്.”
― Koott
― Koott
“കൂട്ടു കൂടാൻ കൊതിക്കുകയും, എന്നാൽ കൂട്ടുകളിൽ നിന്ന് അകന്നകന്നുപോവുകയും ചെയ്യുന്ന ഒരു വിചിത്രജീവിതമാണ് മനുഷ്യരുടേത്. ഇനിയൊരിക്കലും തിരികെ വരാനാവാത്ത ദൂരങ്ങളിലേക്ക് കൂടെയൊഴുകുന്നവരെ തള്ളിയകറ്റുന്നു; പിന്നെയവർ തിരികെ തുഴയുന്നതും നോക്കി കാത്തിരിപ്പിന്റെ പടവുകളിൽ അനന്തകാലം വ്രതമിരിക്കുന്നു. ഒറ്റയ്ക്കിരിക്കുമ്പോൾ കൂട്ടത്തിൽ ചേരാനും കൂട്ടർക്കൊപ്പമായിരിക്കുമ്പോൾ ഒറ്റയാവാനും അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്ന പാവം ജീവികൾ.”
― Koott
― Koott
