Randamoozham Quotes

Quotes tagged as "randamoozham" Showing 1-6 of 6
M.T. Vasudevan Nair
“സൂതരെ, മാഗതരെ, അതുകൊണ്ട് കുരുവംശത്തിൻറെ ഗാഥകൾ നമ്മുക്കിനിയും പാടാം. കുരുവിനെയും കുരുപുത്രൻ പ്രതീപനെയും വാഴ്ത്താം. പ്രതീപപുത്രൻ ശാന്തുനുവിനെയും വാഴ്ത്താം. നമ്മുക്ക് ഗംഗയെ വാഴ്ത്താം. പിറവിയും പ്രേമവും പാപവും മരണവും കണ്ട വിഷ്നുപദോദ്ഭവയായ ഗംഗയെ വാഴ്ത്താം. ഗംഗയിൽ ശാന്തുനുവിനുണ്ടായ അതിവിഖ്യാതപുത്രൻ, വ്രതകാഠിന്യം കൊണ്ട് ദേവകളെ കൂടി അമ്പരപ്പിച്ച മഹാപുരുഷൻ ഭീഷ്മരെ വാഴ്ത്താം. മത്സ്യഗന്ധിയിൽ ശാന്തുനുവിനു പിറന്ന വിചിത്രവീര്യനെ വാഴ്ത്താം. വിചിത്രവീര്യക്ഷേത്രങ്ങളിൽ കൃഷ്ണദ്വൈപായനനിയോഗത്തിൽ പിറന്ന ദൃതരാഷ്ട്രരേയും പാണ്ഡുവിനെയും വാഴ്ത്താം.
കൃഷ്ണദ്വൈപായനൻ ദാസിക്ക് കനിനേകിയ ധർമ്മതുല്യൻ വിദുരരെ വാഴ്ത്താം.
പിന്നെ നമ്മുക്ക് യുധിഷ്ടരനെ വാഴ്ത്താം .
ചന്ദ്രവംശത്തിലെ സംവരണന് സൂര്യപുത്രി തപിയിലുണ്ടായ കുരുവിനെ നമ്മുക്ക് വാഴ്ത്താം .
തോഴരെ സൂര്യവംശമഹിമകൾ നമ്മുക്കിനിയും പാടാം.”
M.T. Vasudevan Nair

M.T. Vasudevan Nair
“വരണം. മധുപര്‍ക്കം കഴിഞ്ഞേയുള്ളൂ കൂട്ട വധം. ഇന്നു ഭീമന് അമൃതേത്താണ്!”
M.T. Vasudevan Nair, രണ്ടാമൂഴം | Randamoozham

M.T. Vasudevan Nair
“ആര് ആരെ ആദ്യം വീഴ്ത്തുന്നു എന്നതായിരുന്നു കാര്യം. വധത്തിന്‍റെ ന്യായവും അന്യായവും ക്ഷത്രിയര്‍ അന്വേഷിക്കേണ്ടതില്ല. യുദ്ധത്തില്‍ കൊല്ലുന്നത് ധര്‍മ്മം. മരിച്ചാലും പുണ്യം. ആദ്യത്തെ കൊലയുടെ ചോരപ്പാടുകള്‍ കഴുകി തനിയെ നിന്നപ്പോള്‍ ജേതാവിന്‍റെ അഹങ്കാരമായിരുന്നില്ല മനസ്സില്‍. വ്യക്തമല്ലാത്ത ഒരസ്വസ്ഥത അത്തിക്കായ്ക്കകത്തെ മക്ഷിക പോലെ മനസ്സില്‍ ഇഴഞ്ഞു നടന്നു.”
M.T. Vasudevan Nair, രണ്ടാമൂഴം | Randamoozham

M.T. Vasudevan Nair
“ആചാര്യന്‍മാര്‍ സ്ത്രീശരീരത്തിനു പാഠഭേദങ്ങള്‍ പറയണമെന്ന് തോന്നിയ മുഹൂര്‍ത്തം. ഈ അഗ്നിക്ക് ഏഴല്ല ജ്വാലകള്‍, എഴുപത്. എഴുപതല്ല അയുതം. ഹോതാവ് ദ്രവ്യവും ഹോത്രവും ചാരവുമായി മാറാന്‍ ഇവിടെ കൊതിക്കുന്നു.”
M.T. Vasudevan Nair, രണ്ടാമൂഴം | Randamoozham

M.T. Vasudevan Nair
“ആദ്യം വീഴുന്ന മൃഗം, ആദ്യം കൊല്ലുന്ന ശത്രു, ആദ്യം അനുഭവിക്കുന്ന പെണ്ണ് ഇതൊക്കെ ആണിന് എന്നും ഓര്‍മിക്കാനുള്ളതാണ്.”
M.T. Vasudevan Nair, രണ്ടാമൂഴം | Randamoozham

M.T. Vasudevan Nair
“ബീജം ഏറ്റുവാങ്ങുന്ന ഗര്‍ഭപാത്രങ്ങള്‍, വിത്തുവിതയ്ക്കാന്‍ മാത്രമായ വയലുകള്‍, പിന്നെ എന്തെല്ലാം! നിങ്ങള്‍ ഈ സ്ത്രീയെ കണ്ടില്ല.എന്‍റെ അമ്മയെ!”
M.T. Vasudevan Nair, രണ്ടാമൂഴം | Randamoozham