ചില പുസ്തകങ്ങളുടെ വായനാനുഭവം തികച്ചും വ്യക്തിപരമാണ് എന്ന് തോന്നാറുണ്ട്. ചില പുസ്തകങ്ങൾ നമ്മൾ വായിച്ച വിധം, നമ്മുടെ അനുഭവം വാക്കുകളിൽ വിവരിയ്ക്കുക പ്രയാസം. അതിനു വേണ്ട അധ്വാനമാലോചിയ്ക്കുമ്പോൾ മിണ്ടാതിരിയ്ക്കുന്നതാണ് നല്ലതെന്നു തോന്നും. ഞാൻ ഫോസയുടെ സെപ്റ്റോളജി സീരീസ് രണ്ടുവട്ടം വായിച്ചു – എന്നാൽ അതിനെപ്പറ്റി എഴുതുക വയ്യ. ബ്ലഡ് മെരിഡിയൻ അതുപോലൊരു നോവലാണ്. മക്കാർത്തിയുടെ ഭാഷ കഠിനമാണ് – എന്നാൽ ഇംഗ്ളീഷ് ഭാഷയുടെ സൗന്ദര്യം അയാളിലുണ്ട്. എന്നാൽ ഇത് വേർഡ് പ്ലേയ് (അരുന്ധതിയുടെ ഗോഡ് ഓഫ് സ് മോൾ തിങ്ങ്സ് ഇപ്പോ...
Published on December 23, 2024 04:31