Amor Towles കുറെക്കാലമായി എന്റെ വായനയുടെ റഡാറിൽ വന്നുപോയിക്കൊണ്ടിരിയ്ക്കുന്ന എഴുത്തുകാരനാണ്. അയാളുടെ A Gentleman in Moscow വളരെ പ്രശസ്തമാണ്. ഇത്തവണ Table for Two എന്ന കഥാസമാഹാരം അയാളുടേതായി പുറത്തുവന്നു. അടുത്തകാലത്ത് വായിച്ചതിൽ എനിയ്ക്കേറ്റവും ബോധിച്ച കഥാസമാഹാരമാണിത്. “ദി ലൈൻ” എന്ന കഥയിൽ ലെനിന്റെ പ്രസംഗം കേട്ട് പ്രചോദിതയായ ഒരു കർഷകസ്ത്രീ ഭർത്താവുമൊത്ത് മോസ്കോയിലെത്തുന്നു. ഭർത്താവിന് ജോലിയൊന്നും ശരിയാകുന്നില്ല, അയാൾ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത അത്ര ഗോതമ്പ് പൊടിച്ചാക്കുകൾ കൂട്ടിയിട്ട ഗോഡൗണിലെ ...
Published on September 18, 2024 18:36