സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് ടീവി കാണാൻ ഒരു അധ്യാപികയുടെ വീട്ടിൽ പോവുമായിരുന്നു. അവരുടെ നാലഞ്ചു (സ്ത്രീകളായുള്ള) ബന്ധുക്കൾ അതേ സ്കൂളിൽ തന്നെ പഠിപ്പിച്ചിരുന്നു. ഒരു ദിവസം ടീവിയിൽ ഒരു പഴയ സിനിമയായിരുന്നു. അതിൽ സുകുമാരനോ മറ്റോ അവതരിപ്പിച്ച കഥാപാത്രം വിവാഹം കഴിഞ്ഞു ഭാര്യയുമായി (അംബികയോ മറ്റോ) തന്റെ വീട്ടിൽ വന്ന് ഫര്‍ണിച്ചറുകളും മറ്റും ഭാര്യയ്ക്ക് കാണിച്ചുകൊടുക്കുകയാണ് – ഇതിന് …രൂപയായി, ഇത് ഇന്നയിടത്തുനിന്നു വാങ്ങിയതാണ് …രൂപയായി – മൊത്തം കാശിന്റെ കണക്കാണ്. പുത്തൻ പണക്കാരനാകാം. എന്തായാലും ടീച്ചറുടെ ...
Published on February 23, 2022 09:06