നിയമലംഘനങ്ങളുടെ പുസ്തകം
"എല്ലാവർക്കും ഇഷ്ട്ടം നന്മയും സ്നേഹവും പ്രണയവും ഒകെ ആയിരിക്കും. എന്നാൽ എന്റെ ഇഷ്ട്ടങ്ങൾ അതൊന്നും അല്ല. കാരണം ഞാൻ ഒരു അഭിസാരിക ആണ്. ആ പേര് എന്നിൽ വന്നു ചേർന്നതല്ല സന്തോഷത്തോടെ ഞാൻ തിരഞ്ഞെടുത്തതാണ്. കാരണം ഞാൻ നിങ്ങളിൽ ഒരാളല്ല. എന്റെ ഇഷ്ടങ്ങളും നിയമങ്ങളും നിങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഒരുപക്ഷേ നിങ്ങൾക്ക് ഒട്ടും തന്നെ ഉൾകൊള്ളാൻ കഴിയാത്തവ ആകാം അത്. ഭയവും വെറുപ്പും കൊണ്ട് പൊതിഞ്ഞു നിങ്ങൾ എന്നെ ഒളിപ്പിച്ചു വെച്ചാലും, ഞാൻ നിങ്ങളറിയാതെ നിങ്ങൾക് ചുറ്റും തന്നെ ഉണ്ട്."
ഡയറി താളുകളിൽ ഹസീന എഴുതിയ വരികൾ പാതിരാത്രി ഒരു റെയിൽവേ ഓവർ ബ്രിഡ്ജിന്റെ അടിയിലെ തെരുവ് വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഇരുന്ന് തുളസി വായിച്ചു ചിരിച്ചു.
"ഭ്രാന്തി പെണ്ണ്..."
അപ്പോൾ ആ റെയിൽവേ പലത്തിനടിയിലൂടെ ഉള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഒരു പോലീസ് ജീപ്പ് സൈറൻ അടിച്ചു വേഗത്തിൽ വന്നു. ജീപ്പിന്റെ വേഗതയിൽ ആ റോഡിൽ കിടന്ന കരിങ്കൽ ചീള് അടുത്ത് അടഞ്ഞു കിടന്ന പഴയ ഒരു കടമുറിയുടെ ഷട്ടറിൽ തെറിച്ചു വീണു വലിയ ശബ്‌ദം ഉണ്ടാക്കി.തുളസി പതിയെ ഇരുട്ടിൽ ഒളിച്ചു.
ആ ജീപ്പിൽ നിന്നും ഒരു പൊലീസുകാരൻ ഇറങ്ങി ചുറ്റും കണ്ണ് ഓടിച്ചുകൊണ്ടു കയ്യിലെ വിസിൽ അടിച്ചു. ഡ്രൈവർ ആക്സിലേറ്റർ അമർത്തി ചവിട്ടുന്നുണ്ട്.
ആ പലത്തിനടിയിലെ ഇരുട്ടിൽ നിന്നും ഹസീന നഗ്നയായി തുളസിയുടെ അടുത്തേക് ഓടി എത്തി. അവൾ തുളസിയുടെ കയ്യിലെ ബാഗിൽ നിന്നും ഒരു പർദ എടുത്ത് ഇട്ട് അവളുടെ നഗ്നത മറച്ചു. ഒരു ചെറുചിരിയോടെ,കുട്ടികൾ ഒളിച്ചു കളിക്കുന്ന ലാകവത്തോടെ അവൾ തുളസിക്കൊപ്പം ഇരുട്ടിൽ ഒളിച്ചു.ഹസീനയുടെ കളിച്ചിരി ശബ്‌ദം പുറത്തു കേൾക്കാതിരിക്കാൻ തുളസി വിരലുകൾ കൊണ്ടു അവളുടെ വായ് അമർത്തി പിടിച്ചു.
ചുറ്റും ഒന്ന് കണ്ണോടിച്ചിട്ടു ആ പൊലീസുകാർ അവിടെ നിന്നും പോയി.
