
Douglas Stuart-ന്റെ ആദ്യ നോവലാണ് “Shuggie Bain”. ബുക്കർ ലോങ്ങ് ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുള്ള ഈ നോവൽ 1980-കളിലെ ഗ്ലാസ്ഗൊയിൽ ജീവിയ്ക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് പറയുന്നത് (Shuggie Bain എന്ന കഥാപാത്രത്തിന്റെ അഞ്ച് വയസ്സുതൊട്ട് പതിനഞ്ചു വയസ്സുവരെയുള്ള ജീവിതം) – ഇംഗ്ളീഷുകാരുടെ “ഉരുക്കുവനിത”, മാർഗരറ്റ് താച്ചറുടെ കടുത്ത സ്വകാര്യവത്കരണ പോളിസികൾ കാരണം സ്കോട്ട്ലൻഡിന്റെ വെസ്റ്റേൺ കോസ്റ്റിലെ മൈനുകളും, വ്യവസായ ശാലകളും എല്ലാം തകർന്ന് നൂറുകണക്കിനു കുടുംബങ്ങൾ തൊഴിലില്ലായ്മയിൽ വലയുന്ന സമയമാ...
Published on August 17, 2020 20:12