മലയാളത്തിലെ ഒരു ക്രൈം സാഹിത്യകാരൻ കുറേക്കാലമായി തന്റെ പുസ്തകങ്ങൾക്ക് നേരെ “ബുദ്ധിജീവികൾ” ആക്രമണം നടത്തുന്നു എന്ന് ആരോപിച്ചു കൊണ്ടേയിരിയ്ക്കുന്നു. അതും പോരാഞ്ഞു ഇവരുടെയൊരു ഓൺലൈൻ കോക്കസ് മൊത്തം ഈ “വിമർശകർ”ക്കെതിരെ നാടുമുഴുവൻ നടന്ന് പരാതിയും പരിഭവുമാണ്. അതിലൊന്നിന് മറുപടി ആയാണ് ഞാൻ “ക്രൈം സാഹിത്യത്തിലെ ബൗദ്ധികത” എന്ന പോസ്റ്റിട്ടത്. അന്ന് കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരനെ ഞാൻ “നെഗേറ്റ്” ചെയ്തതായിരുന്നു വിഷയം. ആറാം ക്‌ളാസ്സുകാരൻ വായിയ്ക്കേണ്ട നോവലുകളെ മുപ്പതാം/നാൽപ്പതാം വയസ്സിലും ചുമക്കുന്നവരെക്കുറ...
Published on July 02, 2020 23:20