അടുത്തയിടെ ഒരു ഓൺലൈൻ കവി (യെസ് അത് വേറെ ഒരു തരം സംഗതിയാണ്, കാരണം അതിന്റെ ഡൈനാമിൿസ് വത്യാസമുണ്ട്) തന്റെ ചില വാക്കുകൾ, അഥവാ അവരാണ് ഫസ്റ്റ് ടൈം യൂസർ എന്നയർത്ഥത്തിൽ, മറ്റൊരു കവി അവരുടെ കവിതയിൽ ഉപയോഗിച്ചു എന്ന് പറഞ്ഞു വിലപിയ്ക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാനിടയായി. സ്വാഭാവികമായും അതിലൊരു തമാശയുണ്ടല്ലോ, വാക്കുകളുടെ ഉടമസ്ഥത എന്ന ഒന്നില്ല, ശൈലിയ്ക്കു അതുണ്ട് താനും. ചങ്ങമ്പുഴയുടെ ശൈലിയിലാണ് ഓഎൻവിയും വയലാറും ഒക്കെ എഴുതിയിരുന്നത്. ഇടതു പ്രസ്ഥാനങ്ങളുടെ പിൻതുണയില്ലായിരുന്നെങ്കിൽ ഈ മാറ്റൊലി മിട്ടായിക്കവികൾ...
Published on June 27, 2020 01:53