Jenith Kachappilly's Blog, page 4
September 4, 2015
കഥയില്ലാത്ത കഥകള്‍ - ആദ്യ പുസ്തകം
എഴുത്തില്‍ പിച്ച വെച്ചത് ഈ ബൂലോകത്താണ്... ചുവടുകളില്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചും വീഴ്ചകളില്‍ താങ്ങായും ബൂലോകവും ബ്ലോഗ്ഗര്‍ സുഹൃത്തുക്കളും എന്നും പ്രോത്സാഹനവും പ്രചോദനവുമായിരുന്നു. ആ നിങ്ങളിലേക്ക്... ആദ്യ പുസ്തകം എന്ന 3 വര്‍ഷത്തെ കാത്തിരിപ്പും സ്വപ്നവും അധ്വാനവും പ്രതീക്ഷയും വലിയ സന്തോഷത്തോടെ പങ്കു വെയ്ക്കുന്നു. അതെ, എന്‍റെ ആദ്യ പുസ്തകം 'കഥയില്ലാത്ത കഥകള്‍' സ്റ്റോറുകളില്‍ എത്തിയിരിക്കുന്നു. ചെറുകഥകള്‍ ആണ്. ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധകര്‍. ആവതാരിക ഉണ്ണി ആര്‍. 2011ല്‍ കുഞ്ഞു കുറിപ്പുകളുമായി ഈ ബൂലോകത്തേക്ക് കാലെടുത്തു വെയ്ക്കുമ്പോള്‍ ഇവിടേക്കൊന്നും എത്തുമെന്ന് കരുതിയതല്ല പ്ലാന്‍ ചെയ്തതുമല്ല. ഹൃദയത്തില്‍ നിന്ന് നന്ദി നന്ദി നന്ദി...
ഓണ്‍ലൈന്‍ പ്രകാശനം ആയിരുന്നു. റൈറ്റര്‍ ഡയറക്ടര്‍ മമാസ് സര്‍ ഓണ്‍ലൈന്‍ ആയി പ്രകാശനം ചെയ്യുകയായിരുന്നു.
എന്നത്തേയും പോലെ പിന്തുണയും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു. പുസ്തകം വാങ്ങിക്കണം. വായിച്ച് അഭിപ്രായം അറിയിക്കണം. പുസ്തകം ആമസോണില്‍ ലഭ്യമാണ്. ആമസോണ്‍ സ്റ്റോര്‍ ലിങ്ക്: http://goo.gl/Ye928c
അടുത്ത് ദേശാഭിമാനി ബുക്ക് ഹൗസ് ഉണ്ടെങ്കില്‍ അവിടെ നിന്നും വാങ്ങാം. അടുത്ത് സ്റ്റോര്‍ ഉണ്ടോ എന്ന് നോക്കാന്‍ ദേശാഭിമാനി ബുക്ക് ഹൗസ് അഡ്രസ് ലിങ്ക്: http://www.chinthapublishers.com/en/index.php?page=contactus
ഇതല്ലെങ്കില്‍ അഡ്രസ് തന്നാല്‍ ഞാന്‍ പോസ്റ്റല്‍ ഏര്‍പ്പാട് ചെയ്യാം.

Published on September 04, 2015 07:55
July 7, 2015
മാറ്റത്തിന്‍റെ കോംപാക്റ്റ് ഡിസ്ക്
നാട്ടില്‍ നിന്ന് ടൌണിലേക്കുള്ള ഒരു രാത്രി യാത്ര...
അങ്ങാടിയും പാടങ്ങളും കളിക്കളങ്ങളും കടന്നു പോകുന്ന ആ നാട്ടിന്‍പുറയാത്രയില്‍ ബസ്സിന്‍റെ സ്പീക്കറില്‍ നിന്നും ഒരു ഇംഗ്ലീഷ് സോംഗ്... എല്‍ട്ടണ്‍ ജോണ്‍ ആണ്... ഒരു നിമിഷം ഞാന്‍ പുറത്തേക്ക് നോക്കി... പട്ടണപ്രവേശത്തിന് തയ്യാറെടുക്കുന്ന ഞങ്ങളുടെ പഴയ അതേ പുലരി ബസ്സിന്‍റെ പോക്കില്‍ പുറകോട്ടു പോകുന്നത് വാഷിംഗ്ടണ്‍ DCയോ മിയാമി ബീച്ചോ മറ്റോ ആണെന്ന് ഒരു തോന്നല്‍. ഇംഗ്ലീഷ് പാട്ടും സൈഡ് സീറ്റിലെ തണുത്ത കാറ്റും അടുത്ത് പുതുക്കിയ ബസിലെ ലൈറ്റുകളും ചേര്‍ന്നപ്പോള്‍ ന്യൂയോര്‍ക്കിലെ ഒരു ബീച്ച് സൈഡ് കോഫീ ഷോപ്പില്‍ ഇരിക്കുന്ന പോലെ. നോക്കുമ്പോള്‍ വശങ്ങളില്‍ ഗണേഷ് ടെയ്ലേഴ്സും അനുഗ്രഹ റ്റ്യൂഷന്‍ സെന്‍ററും മാറ്റമില്ലാതെ. പഴയ അതേ ഊര്‍ജസ്വലതയില്‍ കണ്ടക്റ്റര്‍ ബാബുവേട്ടനും, രണ്ട് ബട്ടന്‍സ് അഴിച്ചിട്ട് ഡ്രൈവര്‍ രാഘവേട്ടനും തന്നെ... കിളിയ്ക്ക് മാറ്റമുണ്ട്... എന്നും 'കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയും', 'ഒരു ദളം മാത്ര'വുമൊക്കെ പാടിയിരുന്ന ആ 80കളുടെ CDയെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍, പിന്നെത്തരാന്‍ മറന്ന ബാക്കിപ്പൈസ ചോദിക്കുമ്പോഴുള്ള അതേ കള്ളച്ചിരിയോടെ ബാബുവേട്ടന്‍ പറഞ്ഞു
"കിളിയായിട്ട് വന്ന പുതിയ ചെക്കന്‍ പിടിപ്പിച്ച് കൊണ്ടോന്ന (പിടിപ്പിച്ചത് എന്നേ ഇപ്പോഴും പറയൂ. ആ പഴയ കാസെറ്റ് കാല ശീലം) CDയാ... ഒരു മാറ്റൊക്കെ വേണ്ടെടോ...?"
ഞാനും ചിരിച്ചു...
അനിവാര്യമായ പുതിയ തലമുറയുടെ മാറ്റം... പുതുമയുള്ള നല്ല മാറ്റങ്ങള്‍ ഇനിയും ഉണ്ടാകട്ടെ... എന്നാല്‍ CD മാറിയാലും പാടവും കളിക്കളങ്ങളുമൊക്കെയുള്ള നാടിന്‍റെ നന്മ മാറാതിരിക്കട്ടെ.
എല്‍ട്ടണ്‍ ജോണ്‍ പാടുന്നു...
"Never say goodbye
Never say goodbye"

Published on July 07, 2015 21:39
June 1, 2015
ചെമ്പരത്തി
ചങ്കു പറിച്ചവന്‍ ചന്തയില്‍ വെച്ചപ്പോള്‍ ചുമ്മാതെ പോയവരൊത്തു കൂടിചോര പൊടിയുന്ന കണ്ണുമായന്നവന്‍ ചൂരുന്ന ചോദ്യങ്ങള്‍ക്കുത്തരമായ്കിലോയ്ക്ക് എത്രയാണെന്നൊരുത്തന്‍?ഫ്രഷ് ആണോ? എന്നൊരുത്തിതൊട്ടടുത്ത കടയിലെ വിലയെറിഞ്ഞവര്‍,ISI മുദ്രയും ബാര്‍ കോഡും ചൂഴ്ന്നവര്‍,ചിന്നിത്തെറിക്കുന്ന ചോര തുടച്ചു കൊണ്ടന്നത്തെ ഊണിനു വില പേശിചുളുവിനു ചൂണ്ടുവാന്‍ ചൂളിപ്പറന്നവര്‍ ന്യായവിലയിലുടക്കി നിന്നുചോദ്യശരങ്ങള്‍ തന്‍ ദിനമദതന്ത്യത്തില്‍, വിട്ടുപോകാച്ചരക്കാണെന്ന ബോധ്യത്തില്‍ ചങ്കുമെടുത്തവന്‍ വീടുതേടിമനസുമടുപ്പിന്‍റെ തിരിച്ചുപോക്കിലവന്‍ തെരുവുനായയ്ക്കത് വെച്ച് നീട്ടിചേമ്പിലത്താളില്‍ പിടയുന്ന ചങ്കുകണ്ടൊരുനിമിഷമാനായ സ്തബ്ധനായിഒരുവേള ബോധം വീണ്ടെടുത്തു കൊണ്ടാനായ ഇരുളിലേക്കോടി മാഞ്ഞുഒട്ടിയ വയറുമായ് ഓടുന്ന നായ തന്‍ മോങ്ങലിലന്നവന്‍ വീടു പൂകി
പഴയ സാമാനങ്ങള്‍ തന്‍ തട്ടിന്‍പുറമൊന്നില്‍ ചേമ്പിലപ്പൊതിയ്ക്കന്നു വിശ്രമമായ്...

Published on June 01, 2015 01:15
May 6, 2015
മനസ് പകര്‍ത്തിയ ചിത്രങ്ങള്‍
നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന വികാരങ്ങളില്‍ ഒന്നാണ് ഫോട്ടോഗ്രഫി. എത്രത്തോളം നല്ല ഫോട്ടോഗ്രാഫര്‍ ആണെന്നറിയില്ലെങ്കിലും ഞാന്‍ ഇപ്പോഴും ക്ലിക്ക് ചെയ്തുകൊണ്ടിരിക്കുന്നു... എടുത്ത പ്രിയപ്പെട്ടവയിൽ ചിലത് താഴെ ചേര്‍ക്കുന്നു.
ഫോട്ടോഗ്രഫി ബ്ളോഗ്: http://jkgraphy.blogspot.in/ഫോട്ടോഗ്രഫി പേജ്: https://www.facebook.com/jkgraphy?ref=hl

Published on May 06, 2015 05:26
April 8, 2015
സാമ്രാജ്യങ്ങള്‍ അസ്തമിക്കുമ്പോള്‍
ഒരിക്കല്‍ കൂടി അംഗരാജ്യം വരള്‍ച്ച കണ്ടു.
വൈശാലിപ്പുഴ വറ്റി... ജനങ്ങള്‍ ഒരിറ്റു കുടി നീരിനായി വലഞ്ഞു... സൂര്യകോപം താങ്ങാനാവാതെ പലരും മരിച്ചു വീണു തുടങ്ങി.
അന്ന് അവരില്‍ പലരും വൈശാലിയെ ഓര്‍ത്തു. ഒരിക്കല്‍ ഇതുപോലെ കൊടിയ വരള്‍ച്ച കൊണ്ടു വരണ്ട അംഗ രാജ്യത്ത് മഴ പെയ്യിക്കാനായി, സ്ത്രീ സാന്നിധ്യമറിയാത്ത മുനി കുമാരനെ സ്വന്തം ശരീരം വില കൊടുത്തു കൊണ്ടു വന്ന ആ ദേവദാസിയോട് ചെയ്തത് എന്തായിരുന്നു എന്ന് അവര്‍ കുറ്റബോധത്തോടെ തിരിച്ചറിഞ്ഞു. ആ ഓര്‍മ്മകള്‍ പോലും അവരെ ചുട്ടു പൊള്ളിക്കുന്നതായി അവര്‍ക്ക് അനുഭവപ്പെട്ടു.
മുനികുമാരനില്‍ നിന്നും രാജകുമാരനിലേക്ക് ഉയര്‍ന്ന ഋഷ്യശൃംഘന്‍ ഒരിക്കല്‍ കൂടി യാഗത്തിനിറങ്ങി.
ദിവസങ്ങള്‍ നീണ്ട യാഗത്തിനൊടുവില്‍ അംഗരാജ്യം വീണ്ടും മഴ കണ്ടു. അതു വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പേമാരി. ഋഷ്യശൃംഘന്‍ പിന്നെയും രക്ഷകനായി. ജനങ്ങള്‍ ആനന്ദനൃത്തം ചവിട്ടി. ലോമപാതന്‍ പുളകിതനായി. രാജകുമാരി സ്വന്തം ഭര്‍ത്താവിനെ ഓര്‍ത്ത് അഭിമാനം കൊണ്ടു.
അവിടെ വൈശാലിയുടെ ഓര്‍മകള്‍ക്ക് വീണ്ടും അവസാനമായി...
എന്നാല്‍ അന്ന് ആ മഴ നിന്നില്ല. ആഹ്ലാദത്തില്‍ മതിമറക്കുന്നവരെ പ്രകൃതി മറന്നു. വൈശാലിപ്പുഴ കര കവിഞ്ഞൊഴുകി. അംഗരാജ്യം പ്രളയത്തില്‍ മുങ്ങി. ഒരിക്കല്‍ ഒരിറ്റു ജലത്തിനായി ദാഹിച്ചവര്‍ക്ക് ജലത്തില്‍ തന്നെ അവസാനമായി.
രാജകുടുംബത്തിന്‍റെ അവസ്ഥയും വ്യത്യസ്തമല്ലായിരുന്നു. ഒരു ജീവന്‍ പോലും ബാക്കിയില്ലാതെ അംഗ രാജ്യം നാമാവശേഷമായി.
പിന്നീടവിടെ മഴ പെയ്തിട്ടേയില്ല... മറ്റു ജനതകളാല്‍ വെറുക്കപ്പെട്ട്, അവഗണനയുടെ വേദനയറിഞ്ഞ് കാലക്രമേണ ആ നാടൊരു മരുഭൂമിയായി...
ദൂരെ നിന്ന് നോക്കുമ്പോള്‍ അതിനു വൈശാലിയുടെ ചന്തമായിരുന്നു. അതിന്റെ സൗന്ദര്യം ആരെയും വശീകരിക്കുന്നതായിരുന്നു...

Published on April 08, 2015 08:04
March 18, 2015
നമ്മുടെ ജീവിതത്തിന്‍റെ ബജറ്റ്
പ്രിയേ,
നടി അമല പോളിനെ ഭര്‍ത്താവ് എ എല്‍ വിജയ് പാരീസില്‍ വെച്ച് പ്രപ്പോസ് ചെയ്ത കഥ നീ എന്നോട് പറയുമ്പോഴുള്ള നിന്‍റെ കണ്ണുകളിലെ തിളക്കവും ആവേശവും എന്നെക്കൊണ്ട് പറയിക്കുന്നതിതാണ്... ഡൊമിനോസില്‍ വെച്ചുള്ള പ്രപ്പോസലും കോഫീ ഷോപ്പുകളിലും മള്‍ട്ടിപ്ലക്സിലും തളിര്‍ക്കുന്ന പ്രണയവും താജില്‍ വെച്ചുള്ള റിംഗ് എക്സ്ചേഞ്ചും കല്യാണവും പാരീസില്‍ വെച്ചുള്ള ഹണിമൂണുമാണ് നീ വിഭാവനം ചെയ്യുന്നതെങ്കില്‍ അറിഞ്ഞു കൊള്‍ക; പാളയത്ത് തട്ട് ദോശ കഴിഞ്ഞ് ഡബിള്‍ ഓംലെറ്റിനു മുന്നേയുള്ള പ്രപ്പോസലും കടം വാങ്ങിച്ച കൂട്ടുകാരന്‍റെ ബൈക്കിലായി ബീച്ചിലും സരോവരത്തിലും തളിര്‍ക്കുന്ന പ്രണയവും ടാര്‍പ്പോളിന്‍ വലിച്ചു കെട്ടിയ പന്തലിനടിയിലെ നിശ്ചയവും കല്യാണവും, കൂടിപ്പോയാല്‍ വയനാട് കുറുവ ദ്വീപും തുഷാര ഗിരിയും കണ്ടു മടങ്ങുന്ന നമ്മുടെ ഹണിമൂണുമാണ് എന്‍റെ സ്വപ്നങ്ങളുടെ ബജറ്റിലുള്ളത്... നിന്‍റെ ജീവിതനിയമസഭയില്‍ ഈ ബജറ്റ് പാസാകുമെങ്കില്‍ പണയം വെക്കാന്‍ ഇടയ്ക്ക് മാലയും വളയും തരാനുള്ള മനസ് ആര്‍ജിച്ചു കൊള്ളുക. ഒന്ന് മാത്രം ഞാന്‍ ഉറപ്പു പറയാം ഉള്ളായ്മകളേക്കാള്‍ ഇല്ലായ്മകളുടെ ഒരുമിച്ചുള്ള അതിജീവനത്തിനൊടുവില്‍ കോഴിക്കോട് പാരീസിനേക്കാള്‍ നല്ലതാണെന്ന് നീ എന്‍റെ കണ്ണുകളില്‍ നോക്കി പറയുന്ന ഒരു നിമിഷം വരും... ഒരുപക്ഷേ ലോക പ്രണയ ഭൂപടത്തില്‍ പാരീസിനേല്‍ക്കുന്ന ആദ്യത്തെ കളങ്കമായിരിക്കും അത്.

Published on March 18, 2015 21:10
March 11, 2015
ചുണ്ടുകള്‍ക്ക് പറയാനുള്ളത്
ചുംബിച്ചു കൊണ്ടിരിക്കുമ്പോള്‍ മെഴുകു പോലെ ഉരുകി അവസാനിക്കണം...
ബോധം മറയും വരെ ഇതളുകള്‍ അടരാതെ
നിലംപറ്റിക്കിടന്ന് അവസാന നിമിഷവും മധുരം നുകര്‍ന്ന്‍
ഒടുക്കം ഉരുകിയൊലിച്ചു ചെല്ലുന്നിടത്തേയ്ക്ക് കോര്‍ത്തിരിക്കുന്ന ചുണ്ടുകളായി തന്നെ പതിയെ ഊര്‍ന്നു ചേരണം
ശേഷം വേര്‍തിരിച്ചെടുക്കാനാകാതെ പറ്റിച്ചേര്‍ന്നു മണ്ണില്‍ പടരണം
എന്നിട്ടൊരിക്കല്‍ ചുംബിച്ചു നില്‍ക്കുന്ന ചുണ്ടുകളെ ഓര്‍മിപ്പിക്കുന്ന പൂവായി ഭൂമിയില്‍ വിരിയണം...

Published on March 11, 2015 04:00
February 24, 2015
ഫോര്‍വേര്‍ഡ് മെസ്സേജ്
കത്തുകള്‍ ഇല്ലാതായി സേവനം അവസാനിപ്പിച്ച ആ പോസ്റ്റ് ഓഫീസില്‍ അവസാനം വന്ന കത്ത് പോസ്റ്റ്‌മാന്‍ തന്‍റെ പേരില്‍ പോസ്റ്റ് ചെയ്തതായിരുന്നു. ഇന്നും സൂക്ഷിച്ചു വെച്ചിരിക്കുന്ന ആ കത്ത് അയാളുടെ സ്വന്തം കൈപ്പടയില്‍ ഇങ്ങനെ തുടങ്ങുന്നു "അക്ഷരങ്ങളെ സ്നേഹിക്കുന്ന പ്രിയ സുധാകരന്..."
Published on February 24, 2015 03:22
February 21, 2015
പ്രായം കുറയ്ക്കുന്ന മരുന്ന്
ഇതിലേക്ക് തന്നെ ഇങ്ങനെ നോക്കിയിരിക്കുമ്പോള്‍ എനിക്കാ ബെല്ലടി കേള്‍ക്കാം... ഇന്‍റര്‍വെല്ലിനു തോല് പോയ മുട്ടില്‍ നീറ്റല്‍... പാന്‍സിന്‍റെ ഇടത്തേ പോക്കറ്റില്‍ ഓട്ടയുണ്ട്... വായില്‍ മുന്‍നിരയിലെ പല്ലുകള്‍ക്ക് പുറകില്‍ മുകളിലായി പല്ലിന്‍മേലൊട്ടി പറ്റിപ്പിടിച്ചിരിക്കുന്നു......
എത്ര എന്തൊക്കെ നേടിയാലും സമ്പാദിച്ചാലും സ്കൂള്‍ ഫോട്ടോ സൂക്ഷിച്ചു വെയ്ക്കാത്തവന്‍ എത്രയോ നിസ്സാരന്‍ ആണ് സുഹൃത്തുക്കളേ... കാരണം ഇതൊരു മരുന്നാണ്... ഏതൊരാളുടെ ഫസ്റ്റ് എയ്ഡ് ബോക്സിലും ഉണ്ടായിരിക്കേണ്ട മരുന്ന്. വല്ലാതെ മടുക്കുമ്പോ ഇടയ്ക്കിങ്ങനെ ഇതെടുത്തു വെച്ച് നോക്കണം... അപ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ട്... തലവേദനയ്ക്ക് ബാം തേയ്ക്കുന്ന പോലെ തലച്ചോറിലേക്ക് തണുപ്പ് മെല്ലെ കയറും. ടൈം മെഷീനിലെന്ന പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ പുറകോട്ടു പോയി, കാലം പോയപ്പോള്‍ വന്നു ചേര്‍ന്ന കേടുകളില്‍ നിന്ന് അല്‍പനേരത്തേക്ക് ആശ്വാസം നേടിക്കൊണ്ട് മനസും ശരീരവും ഇളയതാകുന്ന ഒരു കായകല്‍പ സുഖം. അങ്ങനെയൊരു ആശ്വാസത്തിന്‍റെ തണുപ്പില്‍ ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട് ഫോട്ടോകളെ ഫംഗസുകള്‍ കയ്യടക്കുന്നത് എന്തുകൊണ്ടാണെന്ന്... ഓര്‍മ്മകളുടെ തീരാത്ത വിശപ്പാണവറ്റകള്‍ക്ക്... നൊസ്റ്റാള്‍ജിയ ഇല്ലെങ്കില്‍ മരിച്ചു പോകുന്ന പാവങ്ങള്‍...
NB: കക്കോടി പഞ്ചായത്ത് യു പി സ്കൂള്‍ ഏഴാം ക്ലാസ്സ് ഡിവിഷന്‍ B ഗ്രൂപ്പ് ഫോട്ടോ. നിറമുള്ള വരയന്‍ കുപ്പായത്തില്‍ ഞാന്‍ :)
Published on February 21, 2015 18:56
February 11, 2015
ഹൃദയമില്ലാത്തവന്‍
തിരക്കുള്ള കമ്പാര്‍ട്ടുമെന്റിലെ വിന്‍ഡോ സീറ്റില്‍ കണ്ട അവളോട് ഞാന്‍ ചോദിച്ചു "അരികില്‍ ആളുണ്ടോ?" നില്‍ക്കാന്‍ മടിയുണ്ടായിട്ടല്ല. അവള്‍ക്കരികില്‍ ഒന്നിരിക്കാനുള്ള കൊതി കൊണ്ട്... എന്നാല്‍ മനോഹരമായ ആ രൂപം 'ആളുണ്ട്' എന്ന് ചന്തത്തില്‍ തലയാട്ടി. നിരാശയില്‍ വാതില്‍പ്പടി റിസര്‍വ് ചെയ്യാനായി നീങ്ങിയ ഞാന്‍ അറിയുന്നുണ്ടായിരുന്നു ഇടം പക്കം ഒരു ഭാരക്കുറവ്. തിരിഞ്ഞു നോക്കിയപ്പോള്‍ എന്‍റെ ഹൃദയം അവള്‍ക്കരികില്‍ ഇരിക്കുന്നു. ചോരത്തുള്ളികളില്‍ സല്‍വാര്‍ തുമ്പ് മുട്ടിക്കൊണ്ട്... യാത്രകളില്‍ അപൂര്‍വ്വമായി സംഭവിക്കാറുള്ള ഈ സൌഭാഗ്യത്തിന്‍റെ ആഹ്ലാദ മണിക്കൂറുകള്‍ക്കൊടുവില്‍ ഒരു സ്റ്റേഷനില്‍ അവളോടൊപ്പമിറങ്ങിയ എന്‍റെ ഹൃദയത്തെ ഞാന്‍ നോക്കി നിന്നു. ഒപ്പം പറ്റിച്ചേര്‍ന്നു നീങ്ങുന്ന ആ ചോരത്തുണ്ട് അല്പം മുന്നോട്ട് ചെന്ന ശേഷം ഒന്ന് തിരിഞ്ഞ് കൈവീശിക്കാണിച്ചു. അപ്പോള്‍ ബുദ്ധി ചോദിച്ചു. "ഇനി എന്നാ മടക്കം?" ഹൃദയം കുസൃതിച്ചിരിയില്‍ പറഞ്ഞു "തീര്‍ച്ചയില്ല... ഒരുപക്ഷേ യാത്രകള്‍ ഇനിയും വേണ്ടി വന്നേക്കും" ഞാനും ചിരിച്ചു... അന്നേരമുള്ള എന്‍റെ മനംമയക്കത്തില്‍ പടി കയറാന്‍ കൈ സഹായം പ്രതീക്ഷിച്ചു പരാജയപ്പെട്ട് അവസാനം സ്വയം ഏന്തിക്കയറിയ ആ വൃദ്ധന്‍ മനസ്സില്‍ വിളിച്ചിരുന്നിരിക്കണം "ഹൃദയമില്ലാത്തവന്‍..."
മനസ്സില്‍ ഇഷ്ട്ടം തോന്നിയ എല്ലാ പെണ്‍കുട്ടികള്‍ക്കുമായ്, കുഞ്ഞു കഥകളുടെ കൂമ്പാരത്തില്‍ നിന്നൊരെണ്ണം... :)

Published on February 11, 2015 22:16
Jenith Kachappilly's Blog
- Jenith Kachappilly's profile
- 4 followers
Jenith Kachappilly isn't a Goodreads Author
(yet),
but they
do have a blog,
so here are some recent posts imported from
their feed.