ചെമ്പരത്തി

ചങ്കു പറിച്ചവന്‍ ചന്തയില്‍ വെച്ചപ്പോള്‍ ചുമ്മാതെ പോയവരൊത്തു കൂടിചോര പൊടിയുന്ന കണ്ണുമായന്നവന്‍ ചൂരുന്ന ചോദ്യങ്ങള്‍ക്കുത്തരമായ്കിലോയ്ക്ക് എത്രയാണെന്നൊരുത്തന്‍?ഫ്രഷ്‌ ആണോ? എന്നൊരുത്തിതൊട്ടടുത്ത കടയിലെ വിലയെറിഞ്ഞവര്‍,ISI മുദ്രയും ബാര്‍ കോഡും ചൂഴ്ന്നവര്‍,ചിന്നിത്തെറിക്കുന്ന ചോര തുടച്ചു കൊണ്ടന്നത്തെ ഊണിനു വില പേശിചുളുവിനു ചൂണ്ടുവാന്‍ ചൂളിപ്പറന്നവര്‍ ന്യായവിലയിലുടക്കി നിന്നുചോദ്യശരങ്ങള്‍ തന്‍ ദിനമദതന്ത്യത്തില്‍, വിട്ടുപോകാച്ചരക്കാണെന്ന ബോധ്യത്തില്‍ ചങ്കുമെടുത്തവന്‍ വീടുതേടിമനസുമടുപ്പിന്‍റെ തിരിച്ചുപോക്കിലവന്‍ തെരുവുനായയ്ക്കത് വെച്ച് നീട്ടിചേമ്പിലത്താളില്‍ പിടയുന്ന ചങ്കുകണ്ടൊരുനിമിഷമാനായ സ്തബ്ധനായിഒരുവേള ബോധം വീണ്ടെടുത്തു കൊണ്ടാനായ ഇരുളിലേക്കോടി മാഞ്ഞുഒട്ടിയ വയറുമായ് ഓടുന്ന നായ തന്‍ മോങ്ങലിലന്നവന്‍ വീടു പൂകി
പഴയ സാമാനങ്ങള്‍ തന്‍ തട്ടിന്‍പുറമൊന്നില്‍ ചേമ്പിലപ്പൊതിയ്ക്കന്നു വിശ്രമമായ്‌...
 •  0 comments  •  flag
Share on Twitter
Published on June 01, 2015 01:15
No comments have been added yet.


Jenith Kachappilly's Blog

Jenith Kachappilly
Jenith Kachappilly isn't a Goodreads Author (yet), but they do have a blog, so here are some recent posts imported from their feed.
Follow Jenith Kachappilly's blog with rss.