വിലായത്ത് ബുദ്ധ | Vilayath Budha Quotes
വിലായത്ത് ബുദ്ധ | Vilayath Budha
by
G.R. Indugopan854 ratings, 3.97 average rating, 83 reviews
വിലായത്ത് ബുദ്ധ | Vilayath Budha Quotes
Showing 1-4 of 4
“മോഹനന്‍ അപ്പോ സാറിന്‍റെ നേരേ നടക്കുന്നത് നിര്‍ത്തി, പിന്നെ വലത്തേക്കു തിരിഞ്ഞ് മുറ്റത്തെ ചന്ദനത്തിനടുത്തേക്ക് ചെന്നു. മുണ്ടിന്‍റെ കുത്തഴിച്ചിട്ടു തൊഴുതു. പിന്നെ അതിനാടകീയതയോടെ പറഞ്ഞു: 'ബുദ്ധം ശരണം ഗച്ഛാമീ. ഹേ, വിലായത്ത് ബുദ്ധാ! അങ്ങ് അഹിംസ പറഞ്ഞ ആളല്ലേ. ഞാന്‍ ഹിംസയ്ക്കില്ല. എന്‍റെ നേര്‍ക്ക് വെടി പൊട്ടിച്ച് ഹിംസ നടത്തിയ ഇദ്ദേഹത്തിന്‍റെ വീട്ടുമുറ്റത്ത് അങ്ങേയ്ക്ക് ഇനി നില്ക്കാനാവില്ല. വീണത് ചോരയാണ്. അത് ഈ ഭൂമിയില്‍ വീണ നേരംതന്നെ അങ്ങ് മനസ്സുകൊണ്ട് ഷാങ്ഹായിയിലേക്കുള്ള കപ്പല്‍ കയറാന്‍ തീരുമാനിച്ചുകഴിഞ്ഞു.”
― Vilayath Budha | വിലായത്ത് ബുദ്ധ
― Vilayath Budha | വിലായത്ത് ബുദ്ധ
“അങ്ങനെ ചുമ്മാതങ്ങ് മാനസാന്തരം വരേണ്ട ഉരുപ്പടിയൊന്നുമല്ല മനുഷ്യന്‍. ബുദ്ധന്‍ രാജാവല്ലാരുന്നോ. അയാള്‍ക്കാകും. നമ്മള് കഷ്ടപ്പെട്ട് പടവെട്ടിയാ സാറേ മുന്നോട്ടു പോകുന്നത്.”
― Vilayath Budha | വിലായത്ത് ബുദ്ധ
― Vilayath Budha | വിലായത്ത് ബുദ്ധ
“ജയന്‍ ഇങ്ങനൊരു ഡയലോഗും പറഞ്ഞുതന്നു: ഷാങ്ഹായിയിലും ടോക്കിയോയിയിലുമുള്ള ശതകോടീശ്വരന്മാരുടെ ഭവനത്തില്‍, ധ്യാനബുദ്ധനായി പതിനായിരം കൊല്ലം ഇരിക്കേണ്ടതാണ്, ഈ വിലായത്ത് ബുദ്ധ. അല്ലാതെ ഭാസ്കരന്‍ സാറേ, ഗുരുവായൂര്‍ ദേവസ്വത്തില്‍ പോയി നിത്യേന ഉരഞ്ഞ് അരഞ്ഞുതീരേണ്ട ഒന്നല്ല അങ്ങയുടെ ചന്ദനം.”
― Vilayath Budha | വിലായത്ത് ബുദ്ധ
― Vilayath Budha | വിലായത്ത് ബുദ്ധ
“അല്ലെങ്കില്‍ത്തന്നെ ലോകത്ത് മരപ്പണിക്ക് ഏറ്റവും വഴങ്ങിക്കൊടുക്കുന്ന മരമാണ് ചന്ദനം; ലോഹങ്ങളില്‍ സ്വര്‍ണമെന്നതുപോലെ. രണ്ടിന്‍റെയും നിറവും ഒന്നുതന്നെ, മഞ്ഞ. മണമുള്ള സ്വര്‍ണമാണ് ചന്ദനം. (മറിച്ച് ദുര്‍ഗന്ധമുള്ള മറ്റൊരു മഞ്ഞയുണ്ട്- വിസര്‍ജ്യം. ആ വൈരുധ്യം ഈ പുസ്തകത്തിന്‍റെ സത്തയാണ്- സത്തും സത്തു പോയതും.)”
― Vilayath Budha | വിലായത്ത് ബുദ്ധ
― Vilayath Budha | വിലായത്ത് ബുദ്ധ
