Indian Yathrakal | ഇന്ത്യന്‍ യാത്രകള്‍ Quotes

Rate this book
Clear rating
Indian Yathrakal | ഇന്ത്യന്‍ യാത്രകള്‍ Indian Yathrakal | ഇന്ത്യന്‍ യാത്രകള്‍ by Sreekanth Kottakkal
15 ratings, 4.13 average rating, 1 review
Indian Yathrakal | ഇന്ത്യന്‍ യാത്രകള്‍ Quotes Showing 1-6 of 6
“ലോകത്തിനു മുന്നില്‍ വിസ്മയകരമായി നില്ക്കുന്നു. ആറു നിലയുള്ള ആ കെട്ടിടത്തിന്‍റെ പകുതി ഒരു കുഴിയിലേതുപോലെ താഴെയാണ്. ബാക്കി മുകളിലും. മുകളില്‍നിന്നും താഴേക്കു നോക്കിയാല്‍ ആഴത്തില്‍ ജലം കാണാം. ആ ജലത്തില്‍ അങ്ങ് കവാടത്തില്‍ നടക്കുന്ന നേരിയ ചലനങ്ങള്‍പോലും പ്രതിഫലിക്കും. കവാടത്തിന്‍റെയും ജലത്തിന്‍റെയും വിതാനങ്ങള്‍ വെച്ചു നോക്കിയാല്‍ ഒരുതരത്തിലും ആ പ്രതിഫലനം സാധ്യമല്ല. കിഫ്യാത്തുള്ള എന്ന അനശ്വരശില്പിക്ക് പ്രണാമം.”
Sreekanth Kottakkal, Indian Yathrakal | ഇന്ത്യൻ യാത്രകൾ
“മനസ്സ് മങ്ങി. വിസ്മയവും ഭയവും കെട്ടുപിണഞ്ഞുകിടക്കുന്ന ആ വഴിയിലെ ഇരുട്ടിലൂടെ തപ്പിത്തടഞ്ഞ് നടക്കുമ്പോള്‍ ദൈവത്തെയല്ല വണങ്ങിയത്. മുന്നില്‍, ഒരു ജന്മത്തിന്‍റെ പരിചയവുമായി നടന്നുനീങ്ങുന്ന ആ ഗൈഡിനെയായിരുന്നു. അയാളില്ലെങ്കില്‍ ആ വഴിയില്‍ വിളിച്ചാല്‍പ്പോലും കേള്‍ക്കാനാരുമില്ലാതെ ഞങ്ങള്‍ രണ്ടുപേര്‍ വഴി തെറ്റി വീണുകിടക്കുമായിരുന്നു.”
Sreekanth Kottakkal, Indian Yathrakal | ഇന്ത്യൻ യാത്രകൾ
“വഴിയിലൂടെയാണ് കടന്നതെങ്കില്‍ ബാക്കി 489 ഉം കയറിയിറങ്ങിയതിനു ശേഷമേ പുറത്തിറങ്ങാന്‍ പറ്റൂ. ശരിയായ വഴിയിലൂടെ പ്രവേശിച്ചാല്‍ ഒരു സെക്കന്‍ഡു മാത്രമേ വേണ്ടൂ. ഒരു കിലോമീറ്ററിലധികം ദൂരമുള്ള ഹാളിന്‍റെ മുകളിലെ ചുറ്റുവഴിയില്‍ ഒരറ്റത്തുനിന്ന് തീപ്പെട്ടിക്കൊള്ളിയുരസിയാല്‍ മറ്റേയറ്റത്ത് ശബ്ദം കേള്‍ക്കും! ഇടനാഴിയില്‍ ചിലയിടങ്ങളില്‍ ചെവി ചേര്‍ത്തുവെച്ചാല്‍ അങ്ങ് ദൂരെ ഏതോ കവാടത്തില്‍നിന്നും മന്ത്രിക്കുന്നതുപോലും കേള്‍ക്കാം. അകത്തേക്കു കടന്നതോടെ മൊബൈല്‍ ഫോണ്‍ മരിച്ചു.”
Sreekanth Kottakkal, Indian Yathrakal | ഇന്ത്യൻ യാത്രകൾ
“നിരനിരയായി”
Sreekanth Kottakkal, Indian Yathrakal | ഇന്ത്യൻ യാത്രകൾ
“ഉള്ളിലേയും ഉടലിലേയും കാമങ്ങള്‍ കത്തിത്തീരുമ്പോഴാണ് കാശിയില്‍ എത്തേണ്ടത് എന്നാണു വിശ്വാസം.”
Sreekanth Kottakkal, Indian Yathrakal | ഇന്ത്യൻ യാത്രകൾ
“വന്നത് മറ്റൊരു ജ്ഞാനവും ധ്യാനപൂര്‍ണതയും നേടിയിട്ടായിരിക്കും. ആചാര്യനോ പണ്ഡിതനോ പുസ്തകത്താളുകള്‍ക്കോ പകര്‍ന്നുനല്കാനാവാത്ത അറിവും അനുഭൂതിയും. ശരീരത്തിന്‍റെ നിലവിളികളും അതിന്‍റെ ശമനവും ഒരു യാഥാര്‍ഥ്യമാണെന്ന് ചുരുങ്ങിയപക്ഷം അയാള്‍ക്കെങ്കിലും ബോധ്യമായിരിക്കും.”
Sreekanth Kottakkal, Indian Yathrakal | ഇന്ത്യൻ യാത്രകൾ