More on this book
Community
Kindle Notes & Highlights
ഒരു ഗുരുവിനെ ഞാൻ കണ്ടെത്തിയാൽ ആ ഗുരു എന്നെ മറ്റൊരാളിലേക്ക് നയിക്കും….
നിങ്ങൾ എവിടെയായിരുന്നാലും ശരി - ഇന്ത്യ, ആസ്ട്രേലിയ, ന്യൂസിലാൻഡ്, സ്റ്റോക്ക് ഹോം, ലണ്ടൻ, ടൊറൊന്‍റോ, മോൺട്രിയൽ, ന്യൂയോർക്ക്- നാമെല്ലാം ആ ഒരു ശക്തി കൊണ്ടാണ് പ്രവർത്തിക്കുന്നത്. ഒരൊറ്റ നിയമം. ആകര്‍ഷണ നിയമം!
ആകര്‍ഷണ നിയമമാണ് ‘രഹസ്യം’!
നിങ്ങളുടെ ചിന്തകള്‍ വസ്തുക്കളായി മാറുന്നു!
നിങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന തരംഗങ്ങള്‍ നഗരങ്ങള്‍ കടന്ന്, രാജ്യങ്ങള്‍ കടന്ന്, ലോകത്തെ തന്നെ കടന്നുപോകുന്നു. അത് ഈ പ്രപഞ്ചത്തിലാകെ പ്രതിധ്വനിക്കുന്നു. ആ തരംഗങ്ങളെ നിങ്ങള്‍ നിങ്ങളുടെ ചിന്തകളിലൂടെയാണ് പ്രക്ഷേപണം ചെയ്യുന്നത്.
“എന്നോട് ആ രീതിയില്‍ സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല.” “നിങ്ങളും മറ്റെല്ലാവരും എന്നോട് ആ രീതിയില്‍ സംസാരിക്കണമെന്നാണ് എന്‍റെ ആഗ്രഹം.”
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് നമ്മുടെ മനസ്സില്‍ അവസാനമുണ്ടായ ചിന്ത ഏതാണോ അതിന്‍മേല്‍ ആകര്‍ഷണനിയമം പ്രവര്‍ത്തിക്കുന്നുണ്ട്. ഉറങ്ങുന്നതിനു മുന്‍പ് നിങ്ങളുടെ മനസ്സില്‍ അവസാനം ഉദിക്കുന്ന ചിന്ത നല്ല ചിന്തയാവട്ടെ.
നിങ്ങള്‍ അസംതൃപ്തി പ്രകടിപ്പിക്കുകയാണെങ്കില്‍ ആകര്‍ഷണനിയമം അസംതൃപ്തിയുണ്ടാക്കുന്ന കൂടുതല്‍ സന്ദര്‍ഭങ്ങളെ അതിശക്തിയോടെ നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരും.
മറ്റാരെങ്കിലും അസംതൃപ്തിയോടെ സംസാരിക്കുന്നത് നിങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍, അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍, അതിനോടു യോജിക്കുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ ആ നിമിഷത്തില്‍ അതുപോലെ അസംതൃപ്തിയുണ്ടാക്കുന്ന കാര്യങ്ങളെ നിങ്ങള്‍ നിങ്ങളിലേക്കു തന്നെ ആകര്‍ഷിക്കും.
നിങ്ങള്‍ നിങ്ങളുടെ ചിന്തകളെ എന്തിലേക്ക് കേന്ദ്രീകരിക്കുന്നുവോ, അതിനെ നിങ്ങളിലേക്ക് പ്രതിഫലിപ്പിക്കുക ...
This highlight has been truncated due to consecutive passage length restrictions.
ഇപ്പോള്‍ നിങ്ങള്‍ എവിടെയാണെന്നുള്ളത് പ്രശ്നമല്ല, ഇതുവരെ നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളത് എന്താണെന്നുള്ളതും പ്രശ്നമല്ല. നിങ്ങള്‍ക്ക് ബോധപൂര്‍വം നിങ്ങളുടെ ചിന്തകള്‍ ഏതായിരിക്കണമെന്ന് തിരഞ്ഞെടുക്കാം. അങ്ങനെ നിങ്ങളുടെ ജീവിതം തന്നെ മാറ്റാം! ഒരു രക്ഷയുമില്ലാത്ത സാഹചര്യമോ? അങ്ങനെയൊന്നില്ല തന്നെ. ജീവിതത്തിലെ ഏത് സാഹചര്യത്തിനും മാറ്റമുണ്ടാകും.
ഇപ്പോള്‍, രഹസ്യം മനസ്സിലാക്കിയതോടെ, നിങ്ങള്‍ അഗാധമായ നിദ്രയില്‍ നിന്ന് ഉണരുകയാണ്.
നിങ്ങള്‍ ഇനി നല്ല ചിന്തകള്‍ മാത്രമേ ചിന്തിക്കുകയുള്ളു എന്ന് ഇപ്പോള്‍ തന്നെ തീരുമാനിക്കുക. അതേ സമയം, നിങ്ങളുടെ നല്ല ചിന്തകളെല്ലാം അതിശക്തമാണെന്നും, നിഷേധ ചിന്തകള്‍ ദുര്‍ബലമാണെന്നും പ്രപഞ്ചത്തോട് പ്രഖ്യാപിക്കുക.
അത് നമുക്ക് വേണമെന്നാഗ്രഹിക്കുന്നത് എന്താണെന്ന് ഒരിക്കല്‍ കൂടി ചിന്തിക്കാന്‍, ഒന്നുകൂടി വിലയിരുത്താന്‍, വേണ്ടിവന്നാല്‍ മറ്റൊന്നു തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നു.
“എന്‍റെ ചിന്തകളുടെ അധിപന്‍ ഞാനാണ്” എന്ന ഒരു ലക്ഷ്യം നിശ്ചയിക്കാം. അത് ആവര്‍ത്തിച്ച് പറയുക.
അവരുടെ ചിന്തയുടേയും ആ സംഭവത്തിന്‍റേയും തരംഗദൈര്‍ഘ്യം ഒന്നിനോടൊന്ന് പൊരുത്തപ്പെടുന്നതായിരുന്നു എന്നേ ഇതിന് അര്‍ത്ഥമുള്ളൂ.
നമ്മുടെ മനസ്സിലൂടെ ഒരു ദിവസം അറുപതിനായിരത്തിലധികം ചിന്തകള്‍ കടന്നു പോകുന്നുണ്ട് എന്നാണ് ഗവേഷകര്‍ പറയുന്നത്.
നാം എന്താണ് ചിന്തിച്ചുകൊണ്ടിരിക്കുന്നതെന്ന് നമ്മെ മനസ്സിലാക്കിത്തരുന്നത് നമ്മുടെ വികാരങ്ങളാണ്.
“ഇപ്പോള്‍ ഞാന്‍ മാനസികമായി എന്താണ് അനുഭവിക്കുന്നത്?”
ഉത്തേജനം, ആനന്ദം, കൃതജ്ഞത, സ്നേഹം - എല്ലാ ദിവസവും നമ്മുടെ മനസ്സില്‍ ഇത്തരം വികാരങ്ങളാണ് ഉളവാകുന്നതെങ്കില്‍ എങ്ങനെയിരിക്കുമെന്ന് സങ്കല്‍പ്പിച്ചു നോക്കൂ.
എന്തിനേയും മാറ്റാനുള്ള കഴിവ് നിങ്ങളിലുണ്ട്, കാരണം നിങ്ങളുടെ ചിന്തകളെ നിശ്ചയിക്കുന്നത് നിങ്ങളാണ്.
നിമിഷനേരം കൊണ്ട് നിങ്ങളുടെ വികാരാനുഭവങ്ങളെ മാറ്റിയെടുക്കാനുള്ള ഇത്തരം ഉപാധികളുടെ ഒരു പട്ടിക തയ്യാറാക്കുക.
കോപമോ, അസ്വസ്ഥതയോ, വിഷാദമോ തോന്നിയാൽ ഈ പട്ടികയെടുത്ത് അതിലേതെങ്കിലുമൊന്നിൽ മനസ്സു കേന്ദ്രീകരിക്കുക.
നിങ്ങളുടെ ചിന്തകൾ കൊണ്ട് മറ്റാരെയും ദ്രോഹിക്കാൻ നിങ്ങൾക്ക് കഴിയില്ല. അത് നിങ്ങളെത്തന്നെ ദ്രോഹിക്കുകയേ ഉള്ളൂ.
സ്നേഹമാണ് നിങ്ങളുടെ ചിന്തകളിൽ ഉള്ളതെങ്കിൽ അതിന്‍റെ ഗുണഫലം അനുഭവിക്കുന്നത് ആരായിരിക്കും- നിങ്ങൾ തന്നെ!
“ഇത് വിശിഷ്ടമായ ഒരു പ്രപഞ്ചമാണ്. ഈ പ്രപഞ്ചം എല്ലാ നന്മകളും എനിക്ക് തരുന്നു. പ്രപഞ്ചം എല്ലാകാര്യത്തിലും എനിക്കായി ഉപജാപം നടത്തുന്നു. പ്രപഞ്ചം ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും എനിക്ക് പിന്തുണ നൽകുന്നു. പ്രപഞ്ചം എന്‍റെ എല്ലാ ആവശ്യങ്ങളും ഉടൻ നിറവേറ്റിത്തരുന്നു.”
“ജീവിതം എത്ര എളുപ്പമാണ്! ജീവിതം എത്ര മനോഹരമാണ്! എല്ലാ നന്മകളും എനിക്ക് ലഭിക്കുന്നു!”
നിങ്ങൾക്ക് ലഭിക്കുന്നു എന്നു നിങ്ങൾ പൂർണ്ണമായി വിശ്വസിച്ചാൽ, പിന്നെ, തയ്യാറായിക്കോളൂ, അത്ഭുതങ്ങൾ സംഭവിച്ചു തുടങ്ങും.
“എനിക്ക് ഇതാ ലഭിക്കുന്നു. ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും എനിക്കിപ്പോൾ കിട്ടുന്നു. എനിക്കിപ്പോൾ (നിങ്ങളുടെ മോഹം എന്താണോ അതിവിടെ ചേർക്കുക) ലഭിച്ചിരിക്കുന്നു” എന്നു സ്വയം പറയുക. ആ വികാരം അനുഭവിക്കുക. യഥാർത്ഥത്തിൽ അത് നിങ്ങൾക്ക് ലഭിച്ചു കഴിഞ്ഞാൽ എങ്ങനെയോ അങ്ങനെ അത് അനുഭവിക്കുക.
ആവശ്യപ്പെടുക, വിശ്വസിക്കുക, സ്വീകരിക്കുക എന്നിങ്ങനെ ലളിതമായ മൂന്നു പടികളിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്നത് സൃഷ്ടിക്കാന്‍ സൃഷ്ടി പ്രക്രിയ സഹായിക്കും.
“നമ്മളെന്താണോ അതെല്ലാം നമ്മുടെ ചിന്തകളുടെ ഫലമാണ്.”
അന്നത്തെ ഏതെങ്കിലും ഒരു സംഭവമോ ഒരു നിമിഷമോ നിങ്ങള്‍ ആഗ്രഹിക്കാത്ത വിധത്തില്‍ ആയിരുന്നുവെങ്കില്‍ അതിനെ നിങ്ങള്‍ക്ക് സന്തോഷകരമായ വിധത്തിലേക്ക് മാറ്റി മനസ്സില്‍ ഒരിക്കല്‍കൂടി അവതരിപ്പിച്ചു നോക്കൂ. കൃത്യമായും നിങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ ആ സംഭവത്തെ മനസ്സില്‍ പുന:സൃഷ്ടിക്കുന്നതിലൂടെ നിങ്ങള്‍ ആ ദിവസത്തെ സുഖകരമല്ലാത്ത തരംഗങ്ങളെ തുടച്ചു കളഞ്ഞ് നാളെയുടെ പുതിയ തരംഗങ്ങള്‍ പ്രസരിപ്പിക്കുന്നു. നിങ്ങള്‍ ബോധപൂര്‍വം ഭാവിയുടെ പുതിയ ചിത്രം സൃഷ്ടിച്ചിരിക്കുന്നു. ചിത്രങ്ങള്‍ മാറ്റി വരയ്ക്കാന്‍ സമയം കഴിഞ്ഞു പോയിട്ടില്ല.
നിങ്ങളുടെ ജീവിതം സൃഷ്ടിക്കുന്നത് നിങ്ങള്‍ തന്നെയാണ്. അതിനാല്‍ നിങ്ങളുടെ ദിവസം ബോധപൂര്‍വ്വം സൃഷ്ടിച്ചുകൊണ്ട് ആരംഭിക്കുക.
നമ്മുടെ ഉള്ളിന്‍റെയുള്ളില്‍ ഉള്ള ചിന്ത എന്താണെന്ന് ഒരു പക്ഷെ നാം അറിയില്ല. എന്നാല്‍, നമ്മുടെ പ്രവൃത്തികള്‍ ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍, നമ്മുടെ ചിന്തകള്‍ എന്തായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം.
മറ്റൊരാള്‍ക്ക് വേണ്ടി ആവശ്യപ്പെടാന്‍ നിങ്ങള്‍ക്ക് കഴിയില്ല, കാരണം മറ്റൊരാള്‍ക്ക് വേണ്ടി ചിന്തിക്കാനും വികാരം അനുഭവിക്കാനും നിങ്ങള്‍ക്ക് കഴിയില്ല. നിങ്ങളെ പരിചരിക്കുകയാണ് നിങ്ങളുടെ ജോലി. സുഖാനുഭവം എന്നതിന് നിങ്ങള്‍ മുന്‍ഗണന നല്‍കുമ്പോള്‍ ആ വിശിഷ്ടമായ തരംഗം പ്രസരിക്കും. അത് നിങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന എല്ലാവരേയും സ്പര്‍ശിക്കും.
നിങ്ങള്‍ മനസ്സിന്‍റെ ശ്രദ്ധാകേന്ദ്രം മാറ്റണം. നിങ്ങളെ സംബന്ധിക്കുന്ന മനോഹരങ്ങളായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കണം. നിങ്ങളുടെ നല്ല വശങ്ങള്‍ കാണുക. ഈ കാര്യങ്ങളില്‍ നിങ്ങള്‍ മനസ്സ് കേന്ദ്രീകരിക്കുമ്പോള്‍, ആകര്‍ഷണ നിയമം നിങ്ങളെ സംബന്ധിക്കുന്ന കൂടുതല്‍ നല്ല കാര്യങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ വഴിയൊരുക്കും.
“എനിക്ക് നല്ല സുഖം തോന്നുന്നു. എനിക്ക് ഒരു കുഴപ്പവുമില്ല” എന്ന് കഴിയുന്നത്ര ആവര്‍ത്തിക്കുക.
നിങ്ങളുടെ മനസ്സ് മുഴുവന്‍ എന്തിലെങ്കിലും കേന്ദ്രീകരിച്ചാല്‍, അതിനെ നിങ്ങള്‍ ചോദിച്ചു വാങ്ങുന്നത് പോലെയാണ്.
ശരിക്കും നിങ്ങള്‍ക്കവരെ സഹായിക്കണമെന്നുണ്ടെങ്കില്‍, മറ്റെന്തെങ്കിലും നല്ല കാര്യത്തിലേക്ക് സംഭാഷണം തിരിച്ചു വിടുക, അല്ലെങ്കില്‍ സ്ഥലം വിടുക.
അയാളുടെ ചിന്ത ‘ഞാന്‍ രോഗിയാണ്’ എന്നതില്‍ നിന്ന് ‘ഞാന്‍ ആരോഗ്യവാനാണ്’ എന്നതിലേക്ക് മാറാത്തിടത്തോളം അയാളുടെ രോഗം ഭേദമാവില്ല. അതാണ് ആകര്‍ഷണ നിയമം.
(ചില സന്ദർഭങ്ങളിൽ ആവശ്യത്തിൽ കൂടുതൽ അറിയാതിരിക്കുന്നതാണ് നല്ലത്)
ഈ സമൂഹത്തിൽ, നമ്മൾ പല കാര്യങ്ങൾക്കും എതിരെ പോരാടുന്നതിൽ സംതൃപ്തി കണ്ടെത്തുന്നു. കാൻസറിനെതിരെ, ദാരിദ്ര്യത്തിനെതിരെ, യുദ്ധത്തിനെതിരെ, മയക്കുമരുന്നിനെതിരെ, ഭീകരവാദത്തിനെതിരെ, അക്രമവാസനക്കെതിരെ എല്ലാം ഉള്ള പോരാട്ടങ്ങൾ. നമുക്ക് വേണ്ട എന്നു തോന്നുന്ന എല്ലാത്തിനോടും നമ്മൾ പൊരുതുന്നു. വാസ്തവത്തിൽ അത് കൂടുതൽ പോരടിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുക.
എന്തിനോടെങ്കിലും നമുക്ക് കടുത്ത ദേഷ്യം തോന്നുന്നുവെന്നിരിക്കട്ടെ - ഉദാഹരണത്തിന്: യുദ്ധം, സംഘട്ടനം, യാതന തുടങ്ങി ഏതോ ഒന്നിനോട് - നമ്മുടെ ഊർജ്ജം കൂടി അതിനു പകർന്നുകിട്ടും. നമ്മൾ സ്വയം ബലം പ്രയോഗിച്ചാൽ അത് കൂടുതൽ പ്രതിരോധം സൃഷ്ടിക്കും.
യുദ്ധവിരുദ്ധ പ്രസ്ഥാനം കൂടുതൽ യുദ്ധങ്ങൾക്ക് കാരണമാകുന്നു. മയക്കുമരുന്ന് വിരുദ്ധ പ്രസ്ഥാനം കൂടുതൽ മയക്കുമരുന്ന് പ്രചരിപ്പിക്കുന്നു. കാരണം നമ്മൾ മനസ്സ് കേന്ദ്രീകരിക്കുന്നത് നമുക്ക് വേണ്ടാത്ത കാര്യത്തിൽ - മയക്കുമരുന്നിൽ - ആണെന്നതു തന്നെ.
പക്ഷേ, നിങ്ങൾ വേണ്ടാ എന്നാഗ്രഹിക്കുന്നതിനെക്കുറിച്ച്, അതിന്‍റെ ദോഷങ്ങളെക്കുറിച്ച്, കൂടുതൽ സംസാരിക്കുന്തോറും, അതിനെക്കുറിച്ച് കൂടുതൽ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുംതോറും, നിങ്ങൾ അതിനെ കൂടുതൽ നിർമ്മിക്കും.
ഈ ലോകത്തെയോ, നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളെയോ മാറ്റിയെടുക്കുക എന്നത് നിങ്ങളുടെ ജോലിയല്ല. ഈ പ്രപഞ്ചത്തിനുള്ളില്‍ ഒഴുക്കിനൊത്ത് പോവുക, നിലനില്‍ക്കുന്ന ലോകത്ത് അതിനെ ആഘോഷിക്കുക - അതാണ് നിങ്ങളുടെ ജോലി.
അതായത് നിങ്ങളുടെ ജീവിതലക്ഷ്യം എന്താണെന്ന് നിങ്ങള്‍ പറയുന്നുവോ അതുതന്നെയാണ് നിങ്ങളുടെ ജീവിതലക്ഷ്യം. നിങ്ങള്‍ സ്വയം കല്‍പ്പിച്ചു നല്‍കുന്ന ദൗത്യം തന്നെയാണ് നിങ്ങളുടെ ജീവിതദൗത്യം. അതിന് തീര്‍പ്പു കല്‍പ്പിക്കുവാന്‍ ആരും വരികയില്ല. ഇപ്പോഴെന്നല്ല, ഒരിക്കലും.
നിങ്ങള്‍ക്ക് പ്രയോജനപ്പെടാത്ത നിങ്ങളുടെ ഭൂതകാലത്തില്‍ നിന്നുള്ള എല്ലാറ്റിനേയും മായ്ച്ചുകളയുക. നിങ്ങളെ ഇപ്പോഴുള്ള നിങ്ങളുടെ സ്ഥാനത്ത് എത്തിച്ചതിനും, ഒരു പുതിയ തുടക്കത്തിലേക്ക് നയിച്ചതിനും അതിനോട് കൃതജ്ഞതയുള്ളയാളായിരിക്കുക.
“ഒരു കാര്യം നിങ്ങള്‍ക്ക് രസകരമായതല്ലെങ്കില്‍ അത് ചെയ്യരുത്”