ഹാവിയർ സെറിനാ തൊട്ടു മുന്നെ എഴുതിയ പുസ്തകം ലാസ്റ്റ് വേർഡ് സ് ഓൺ എർത്ത് ആണ്, എന്റെ ടോപ് ഫോർ മോഡേൺ എഴുത്തുകാരിൽ ഒരാളായ ബൊലാഞ്ഞോയെപ്പറ്റിയുള്ള ഒരു ഫിക്ഷനൽ വർക്ക് ആണിത്. അയാളുടെ പുതിയ പുസ്തകത്തിന്റെ പേര് ആറ്റില. അലിയോഷ കോൾ എഴുതിയ പുസ്തകം അടുത്ത് പുറത്തുവന്നതിന്റെ പേരും ആറ്റില. അഥവാ, കോളിന്റെ കഥ, കോൾ ഈ നോവൽ എഴുതുന്ന കാലത്ത് സെറീന അയാളെ കണ്ടതിനെപ്പറ്റിയുള്ള ഫിക്ഷനൽ അക്കൗണ്ട് ആണ്. കോളിന്റെ നോവൽ കടുകട്ടിയാണ് – ഹൂണരുടെ നേതാവായ ആറ്റിലയുടെ മകന്റെ കണ്ണിലൂടെ അച്ഛന്റെ സാമ്രജ്യമോഹത്തെയും റോമൻ എമ്പയറിന്റെ തകർച്...
Published on May 08, 2025 21:29