ഏപ്രിൽ വായന സമൃദ്ധമായിരുന്നു. പല പുസ്തകങ്ങളും ഇപ്പോഴും വായനയിലാണ്, അതുകൊണ്ട് എണ്ണം പിടിയ്ക്കാൻ പറ്റില്ല എന്നേയുള്ളൂ. അതിനിടെ മേജർ ഇവന്റ് – യോസ മരിച്ചു (ഉടനെ ചാവുചടങ്ങിനു രാമായണം വായിയ്ക്കുന്നപോലെ കോൺവെർസേഷൻസ് ഇൻ കത്തീഡ്രൽ എടുത്തു വായിയ്ക്കാൻ തുടങ്ങി) – അങ്ങനെ പലതുണ്ടായി. മാതൃഭൂമിയിലെ സച്ചുവിന്റെ ഓർമ്മക്കുറിപ്പ് നന്നായി, അതിൽ നിന്ന് കേൾക്കാത്ത ഒരെഴുത്തുകാരനെ അറിയുകയും, അയാളുടെ പുസ്തകങ്ങൾ കണ്ടെടുക്കുകയും ചെയ്തു. അതേ ലക്കത്തിൽ എന്നെ കേരളത്തിലെ പന്ത്രണ്ടു പുച്ഛിസ്റ്റുകളുടെ കൂട്ടത്തിൽ ഏതോ ഒരു പാലിയത്...
Published on April 28, 2025 20:41