സിഷിൻ ലിയുവിന്റെ ത്രീ ബോഡി പ്രോബ്ലം അത്യസാധാരണമായ പോപ്പുലാരിറ്റി ഉള്ള സയൻസ് ഫിക്ഷൻ സീരീസാണ്( സയൻസ് കഠിനമാണ്, എന്നിട്ടും പുസ്തകം പോപ്പുലർ ആയി, ചൈനയിൽ മാത്രമല്ല ലോകമെങ്ങും). ഞാൻ മുൻപ് പല തവണയായി സയൻസ് ഫിക്ഷനിൽ ഉണ്ടായ ചൈനീസ് തരംഗത്തെപ്പറ്റി എഴുതിയിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ സവിശേഷത സകലതും ഒളിച്ചു വയ്ക്കുകയും ഒന്നാന്തരം പ്രൊപ്പഗാണ്ട ഇറക്കുകയും ചെയ്യുന്ന ചൈനീസ് അധികാരികൾ ഈ പുത്തൻ കൂറ്റുകാരെ മുഴുവൻ കണ്ണടച്ച് പ്രൊമോട്ട് ചെയ്യുകയാണുണ്ടായത് എന്നതാണ്. സാംസ്കാരിക, സാമ്പത്തിക മേൽക്കയ്യോടൊപ്പം സാഹിത്യവു...
Published on March 29, 2024 20:45