എന്റെ എഴുത്തു ഫോളോ ചെയ്യുന്നവർക്കറിയാം, എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള മോഡേൺ എഴുത്തുകാർ ബൊലാഞ്ഞോ, പാമുക്, സെബാൾഡ്, കിനോസ്ഗാർഡ് തുടങ്ങിയവരാണ്. അതിൽ ഒന്നിലധികം മാസ്റ്റർ വർക്കുകൾ സൃഷ്ടിച്ച ബൊലാഞ്ഞോ മരിച്ചുപോയി. അയാളുടെ പല നോവലുകളും genre ബെൻഡിങ് ആണ് – 2666-ലെ ക്രൈം എന്ന ഭാഗത്തെ വെല്ലുന്ന ഒരു ക്രൈം എലിമെന്റുള്ള ക്രൈം നോവലുകൾ അധികം ഇല്ലെന്നാണ് എന്റെ പക്ഷം. വായിച്ചാൽ മറക്കാൻ കഴിയാത്തത്ര ഡിസ്റ്റർബിങ് ആണ് ആ സെക്ഷൻ, ഇറ്റ്സ് ഈവിൽ റ്റു ദി കോർ. യഥാർത്ഥത്തിൽ നടന്ന സംഗതികളാണ് അവയ്ക്കാധാരം എന്നതാണ് അതിലും വലിയ...
Published on March 29, 2023 00:29