ജയേഷിനെ പരിചയപ്പെടുന്നത് ബ്ലോഗുകാലത്താണ്. പരിചയം എന്ന് വച്ചാൽ ബ്ലോഗിലെ, ഒന്നോരണ്ടോ വാക്കുകളിലുള്ള കമന്റുകൾ. ഏതോ ഒരു കവിതയിൽ അയാളിട്ട “ഒരു സ്പാർക്കുണ്ട്” എന്ന ഒരു കമന്റ് എനിയ്ക്കന്നു പ്രധാനമായിരുന്നു, അങ്ങനെ എല്ലാ കവിതയും വായിച്ചു സ്ഥിരം കമന്റ് തന്നിരുന്ന അപൂർവ്വം ചിലരിൽ ഒരാൾ. മറ്റൊരാൾ ജ്യോനവൻ എന്ന ഐഡിയായിരുന്നു(അയാളും ഇന്നില്ല). രണ്ടു പേരെയും ഞാൻ നേരിട്ടു കണ്ടിട്ടില്ല. എന്നാൽ പിന്നീട് ജയേഷും ഞാനും വോയ്‌സ് മെസേജുകൾ കൈമാറുമായിരുന്നു. നോക്കൂ, എഴുത്തിലെ ഏകാന്തത പോലെ മറ്റൊന്നില്ല. ഹൃദയം പറിച്ചു വച...
Published on March 21, 2023 22:52