റാബിയ: ജംഷാദ് വന്ന് എന്നെ വിളിയ്ക്കുമ്പോൾ ഞാൻ ടി കെ ഹമീദിന്റെ ക്ലാസ്സിലായിരുന്നു. അല്ലെങ്കിലും വരാന്തയിൽ ആളനക്കം കൂടുമ്പോൾ ഞാൻ ശ്രദ്ധിയ്ക്കാൻ തുടങ്ങും. ഞാൻ അനുവാദം ചോദിയ്ക്കാൻ എണീറ്റുനിന്നപ്പോഴേ ഹമീദ് സാർ തലയാട്ടിക്കൊണ്ടു പൊക്കോളാൻ പറഞ്ഞു. വരാന്തയിലിറങ്ങിയപ്പോൾ കാര്യങ്ങൾക്കു വ്യക്തതയായി. പോലീസ് പുറത്തുണ്ട്. വേങ്ങരയിൽ നിന്ന് വരുന്ന മൻസൂർ, പഴയ എം എൽ എ അഹമ്മദ് കുട്ടിയുടെ മരുമകൻ, അവനെ അറസ്റ്റു ചെയ്യാനാണ് അവർ വന്നിരിക്കുന്നത്. ഇതും പറഞ്ഞുകേട്ടതാണ്, ഉറപ്പൊന്നുമില്ല. പുതിയ എസ് ഐ കുട്ടികളെ ഞെട്ടിയ്ക്കാൻ...
Published on February 14, 2023 07:19