നിരൂപണം എളുപ്പപ്പണിയല്ല. അതിനു ചട്ടവും ചട്ടക്കൂടും ഒക്കെയുണ്ട്. മലയാളത്തിൽ നിരൂപണം നടത്തുന്നവർ അധികമില്ല. അജയ് മങ്ങാട്ടും പികെ രാജശേഖരനും മിയ്ക്കപ്പോഴും ലിറ്റററി ജേർണലിസമാണ് ചെയ്യുന്നത്. അത് അവർ എടുത്തു പറയാറില്ലെന്നു മാത്രം. കൃഷ്ണൻ നായർ തന്റെ കോളത്തിൽ പണ്ടെഴുതിയിട്ടുണ്ട് – താൻ നടത്തുന്നത് ലിറ്റററി ജേർണലിസമാണ്, താനൊരു നിരൂപകനല്ല എന്ന്, എന്നാൽ കേരളത്തിൽ പുസ്തകത്തെപ്പറ്റി എഴുതുന്നവനൊക്കെ നിരൂപകനാണ്. ഫെയ്സ്ബുക്ക് ഇത്തരക്കാരുടെ പറുദീസയാണ്. ഒരു വിദേശ പുസ്തകത്തെപ്പറ്റി അറിവ് ലഭിയ്ക്കാൻ വഴികൾ ഏറെയുണ്ട...
Published on January 24, 2022 00:47