കഴിഞ്ഞ വർഷം, പാൻഡെമിക് തുടങ്ങിയ സമയത്താണ് ഞാൻ ക്രൈം വായന കൂടുന്നതിനെപ്പറ്റി എവിടെയോ വായിച്ചത്. അതെന്തുകൊണ്ട് എന്നാരോ പഠനം തന്നെ നടത്തിയിരുന്നു. ക്രൈം കഥകളുടെ വായനയിൽ ഒരു അണ്ടർ ഡോഗ് എലിമെൻറ് ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. നമ്മളെക്കാൾ ബുദ്ധിശക്തി കൂടിയ ആളുകൾ തമ്മിലുള്ള കാറ്റ് ആൻഡ് മോസ് ഗെയിമാണല്ലോ ഇത്തരം പുസ്തകങ്ങളിലെ വിഷയം. ദൃശ്യം സിനിമയി(കളി)ലെ ഹീറോയിക് സംഗതി അതിലെ ക്രൈം ചെയ്യാൻ ചെയ്യുന്ന ദൈർഘ്യമേറിയ പ്ലാനിങ് ആണ്. ലാൽ പോലും ആ ഒരു ആശയത്തിന്റെ വെഹിക്കിൾ മാത്രമാണ്. ഹിഗാഷിനോയുടെ നോവലിന്റെ ചില ഭാഗങ്ങൾ സ...
Published on March 06, 2021 20:22