ശശിധരന്റെ പരിഭാഷാ ആഭാസത്തെപ്പറ്റി ഞാൻ പറഞ്ഞപ്പോൾ അയാളുടെ ഫാൻബോയ്സ് പ്രതികരിയ്ക്കും എന്ന് എനിയ്ക്കറിയാമായിരുന്നു, വിമർശകർ എന്ന് നടിയ്ക്കുമ്പോഴും വിമർശനം എന്ന് കേൾക്കുമ്പോൾ ഞെട്ടുന്ന സ്വഭാവക്കാരാണ് മലയാളത്തിലെ വിമർശകർ. കുഞ്ചന്റെ “ഘോഷയാത്ര”യിൽ രാജാവിനൊപ്പം നായാടാൻ പോകാൻ ഉത്തരവുകിട്ടുന്ന നായർ (വെള്ളമടിച്ചു ഇറയത്തു കിടന്നുറങ്ങുമ്പോഴാണ് “ഓല” വരുന്നത്), കാട്ടിലെത്തി, ഒറ്റപ്പെട്ടു പോയ നേരത്ത്, രാജാവ് കൊല്ലാൻ പോയ കടുവ തന്റെ നേരെ ചാടാനൊരുങ്ങുന്നതു കാണുമ്പോൾ തന്റെ തോക്ക് തിരയുന്ന സന്ദർഭമുണ്ട് – അപ്പോഴാണ് ...
Published on September 02, 2020 08:00