
Ronan Hession എഴുതിയ “Leonard and Hungry Paul” എന്ന നോവൽ, ഒരുപക്ഷേ അടുത്ത കാലത്ത് വന്നിട്ടുള്ളവയിൽ ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകമായിരിയ്ക്കും, ലോക്ക്ഡൗൺ കാലത്ത് പ്രത്യേകിച്ചും. ഒരു കുട്ടിക്കഥ പോലെ വളരെ ലളിതമായ premise-ഉം ഹ്യൂമറും laidback ആയിട്ടുള്ള കഥാപാത്രങ്ങളും എല്ലാമുള്ള ഈ നോവൽ ഞാൻ അടുത്ത കാലത്തു വായിച്ചിട്ടുള്ളവയിൽ ഏറ്റവും delightful ആയുള്ള അനുഭവമായിരുന്നു. അത് തന്നെയായിരിയ്ക്കണം നോവലിന്റെ പ്രശസ്‌തിക്കും കാരണം. മുപ്പതുകളിലെത്തിയ Leonard-നെ എഴുത്തുകാരൻ പരിചയപ്പെടുത്തുന്നത് ഇങ്ങന...
Published on August 24, 2020 19:41